അലങ്കാരമല്ല ആവശ്യം

സ്‌പേസുകളെ ആകര്‍ഷകമാക്കാന്‍ മാത്രമല്ല നല്ല അന്തരീക്ഷവും തണുപ്പുമെല്ലാം അകത്തളത്തില്‍ ഉറപ്പാക്കുന്ന ഇന്‍ഡോര്‍ പ്ലാന്റുകള്‍ കാലത്തിന്റെ ആവശ്യം തന്നെയാണ് ഇന്ന്. ദിനംപ്രതി ചൂടുകൂടുന്നത് കണക്കിലെടുക്കുമ്പോള്‍ പ്രത്യേകിച്ചും. വേരു പിടിപ്പിക്കാനും വളര്‍ത്താനും സമയക്കുറവ് കൊണ്ട് കഴിയുന്നില്ലെങ്കില്‍ പോലും ചട്ടികളില്‍ വളര്‍ത്തി വില്‍പ്പനയ്ക്ക് വെച്ച ഏതാനും ചുവട് ചെടികളെങ്കിലും വാങ്ങി ക്രമീകരിച്ച് നമ്മുടെ അകത്തളത്തിന് പച്ചപ്പ് പകരാം. പുതിയ വീടുകളിലും പുതുക്കി പണിയുന്ന വീടുകളിലും ചെടികള്‍ ഉള്‍പ്പെടുത്താന്‍ ആര്‍ക്കിടെക്റ്റുകളും ഡിസൈനര്‍മാരും ഇപ്പോള്‍ കൂടുതല്‍ ശ്രദ്ധിക്കുന്നുണ്ട്. ഓര്‍ക്കുക – പച്ചത്തുരുത്തിന്റെ സാന്നിധ്യം ഒരു സ്‌പേസിന് നല്‍കുന്നത് സ്വാഭാവികമായ ഊര്‍ജ്ജവും പ്രസരിപ്പും തന്നെയാണ്.

വിവരങ്ങള്‍ക്ക് കടപ്പാട്: ലാന്‍ഡ്‌സ്‌കേപ്പ് ആര്‍ക്കിടെക്റ്റ്
മിറിയ ബിജു ഐസക്ക്, ഫോണ്‍: 8281451088
ആര്‍ക്കിടെക്റ്റ് അഭിജിത്ത്. ഫോണ്‍: 9446274089

About editor 336 Articles
Designer Publications Kerala Pvt Ltd, since its inception in 2003, promotes good architecture and design practices throughout the country.

Be the first to comment

Leave a Reply

Your email address will not be published.


*