കന്റംപ്രറി ശൈലിയില്‍ ഒരുക്കിയിരിക്കുന്ന വീടാണിത്. ഫ്‌ളാറ്റ് റൂഫിന് മുകളില്‍ ട്രസ്‌വര്‍ക്ക് ചെയ്ത് ടെറാകോട്ടാ ടൈല്‍ പാകിയിരിക്കുന്നു. ഈ മേല്‍ക്കൂര പുറമെ നിന്നും നോക്കിയാല്‍ അഭംഗി തോന്നാത്ത വിധം പാരെപ്പറ്റ് ഉയര്‍ത്തി കെട്ടിയിരിക്കുന്നു. ഈ സംവിധാനം വീടിനുള്ളിലെ ചൂട് കുറയ്ക്കാന്‍ സഹായകമാകുന്നു. എലിവേഷനില്‍ ദൃശ്യമാകുന്ന ‘ഘ’ ഷേയ്പ്പിലുള്ള ജനല്‍ ഡിസൈന്‍ എലമെന്റായി വര്‍ത്തിക്കുന്നു. ഇതിന്റെ പിന്തുടര്‍ച്ച അകത്ത് പാര്‍ട്ടീഷന്‍ നല്‍കിയിരിക്കുന്ന ജാളിവര്‍ക്കുകളില്‍ ദൃശ്യമാണ്. വീടിന്റെ കോംപൗï് വാള്‍ സിംപിള്‍ ഫോമില്‍ എലിവേഷന് ഉതകും വിധം ഡിസൈന്‍ ചെയ്തതാണ്. ന്യൂട്രല്‍, വാം നിറങ്ങളാണ് ആകമാനം നല്‍കിയിരിക്കുന്നത്. മുറ്റത്ത് വിരിച്ചിരിക്കുന്ന പേവിങ് ’ടൈലുകള്‍ വരെ എലിവേഷന്റെ ഭംഗി ഇരട്ടിപ്പിക്കുന്നുï്. ഭിത്തിയ്ക്ക് നല്‍കിയിരിക്കുന്ന ടെക്‌സ്ചറുകളും, പുറത്തേക്ക് തള്ളി നില്‍ക്കാത്ത സണ്‍ഷെയ്ഡുകളും എക്സ്റ്റീരിയറിന്റെ ഡിസൈന്‍ ആധുനികശൈലിക്കിണങ്ങുന്നതാക്കുന്നു.
വീടിന്റെ അകത്തളങ്ങള്‍ക്ക് ഗ്രേ നിറത്തിലുള്ള വിട്രിഫൈഡ് ടൈലാണ് വിരിച്ചിരിക്കുന്നത്. ഫര്‍ണിച്ചര്‍ എല്ലാം തടിയില്‍ തീര്‍ത്തതാണ്. ഇന്റീരിയറിലെ വുഡന്‍പാനലിങ്ങുകളും വാം ലൈറ്റുകളും ഇന്‍ഡയറക്ട് ലൈറ്റിങ്ങും, ഡയറക്ട് ലൈറ്റിങ്ങും എല്ലാം വീടിനകത്ത് പ്രത്യേക മൂഡ് ക്രിയേറ്റ് ചെയ്യുന്നു. വിശാലമായ സ്‌പേസുകളാണ് ഇന്റീരിയറിന്റെ പ്രത്യേകത. അലങ്കാരവസ്തുക്കള്‍ കുത്തിതിരുകാതെയുള്ള ഡിസൈന്‍ നയമാണ് ഇന്റീരിയറില്‍. വീടിനകത്തേയും പുറത്തേയും പാഷിയോ ഒറ്റ ഫ്രെയിമിലെന്ന പോലെ ഒരുക്കിയിരിക്കുന്നു.

 

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>