നമ്മുടെ കണ്ണുകള്‍ക്ക് കാഴ്ച വിരുന്നൊരുക്കുന്നതെന്തും ഒന്ന് കാണാ നും അതിലൊന്ന് സ്വന്തമാക്കാനും നമ്മള്‍ ആഗ്രഹിക്കും. കാഴ്ചയ്ക്ക് വിരുന്നൊരുക്കുന്ന ഉല്‍പ്പന്നങ്ങളും അന്തരീക്ഷവുമായി ഒരു കൊച്ചുകട.
ഉത്തരേന്ത്യന്‍ ഗ്രാമങ്ങളില്‍ കണ്ടുവരുന്ന ഒരു തടിക്കൂടാരത്തിലേക്ക് പ്രവേശിക്കും പോലെയാണ് ഈ ബൊട്ടിക് ഷോപ്പിലേക്ക് കയറുമ്പോള്‍ നമുക്ക് തോന്നുക. ഈ ഷോപ്പിലെ ഓരോ ഉല്‍പ്പന്നങ്ങള്‍ക്കും ഓരോ കഥപറയാനുണ്ട്. ഓരോ സ്ഥലത്തെ സംസ്‌ക്കാരത്തിന്റേയും പൈതൃകത്തിന്റേയും അംശങ്ങള്‍ കോര്‍ത്തിണക്കി രൂപപ്പെടുത്തിയ ഉത്പന്നങ്ങളാണ് ഇവിടെയുള്ളത്. മിക്കതും ആന്റിക്. എല്ലാറ്റിനും ചേരുന്ന ഡിസ്‌പ്ലേ ഏരിയകളാണ് ലഭിച്ചിട്ടുള്ളത്. 400 സ്‌ക്വയര്‍ ഫീറ്റില്‍ കൊച്ചി പനമ്പിള്ളി നഗറില്‍ ഈ ഉത്പന്നങ്ങള്‍ക്ക് ഉചിതമായ ഒരു വില്പനശാല അബുള്‍കാസിം, രാകേഷ് ആര്‍, രാധാകൃഷ്ണന്‍ എന്നിവര്‍ ചേര്‍ന്നാണ് ഒരുക്കിയത്. ഗ്രീന്‍ ആര്‍ക്കിടെക്ച്ചറിന്റെ തത്ത്വങ്ങള്‍ പാലിച്ചാണ് ഓരോ ഇടവും ഒരുക്കിയിരിക്കുന്നതെന്ന് ഇവര്‍ പറയുന്നു.
അകത്തള സജ്ജീകരണങ്ങള്‍ക്ക് ഉപയോഗിച്ചിരിക്കുന്നതെല്ലാം പ്രകൃതി സൗഹാര്‍ദ്ദപരമായ മെറ്റീരിയലുകളാണ്. പഴയ വീട് പൊളിച്ചുകിട്ടിയ തടിയും, അറക്കപ്പൊടിയും, ചെളിയുമൊക്കെയാണ് നിര്‍മ്മാണ സാമഗ്രികള്‍. എല്‍.ഇ.ഡി. ലൈറ്റുകളാണ് ലൈറ്റിങ്ങിന്. ചെറുതും വലുതുമായ നിഷുകള്‍ നല്‍കി അതിനുള്ളിലാണ് കൗതുകവസ്തുക്കള്‍ വച്ചിരിക്കുന്നത്. തടികൊണ്ടു തീര്‍ത്ത ഡിസ്‌പ്ലേ സ്റ്റാന്റുകളും, ചെളികൊണ്ടു തേച്ചെടുത്ത ചുമരുകളും ഒരു ഗൃഹാതുരത്വസ്മരണ ഉണര്‍ത്തുന്നുവെന്ന് പറയാതിരിക്കാനാവില്ല. ആന്റിക് ഉല്‍പ്പന്നങ്ങളുടെ വില്‍പ്പനശാലയ്ക്കിണങ്ങുന്ന ഒരു ആന്റിക് അകത്തളം എന്നു വിശേഷിപ്പിക്കാം.

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>

apteka mujchine for man ukonkemerovo woditely driver.