ആസാദി (ഏഷ്യന്‍ സ്‌കൂള്‍ ഓഫ് ആര്‍ക്കിടെക്ചര്‍ & ഡിസൈന്‍ ഇന്നവേഷന്‍സ്), എറണാകുളം

ഇന്ത്യയിലെ പ്രമുഖ ആര്‍ക്കിടെക്റ്റായ പ്രൊഫസര്‍ ബി.ആര്‍. അജിത് മാനേജിങ് ട്രസ്റ്റിയായ കൊച്ചിയിലെ എ ബി ആര്‍ ഫൗണ്ടേഷന്റെ അനുബന്ധ സ്ഥാപനമാണ് ആസാദി (ഏഷ്യന്‍ സ്‌കൂള്‍ ഓഫ് ആര്‍ക്കിടെക്ചര്‍ & ഡിസൈന്‍ ഇന്നവേഷന്‍സ്.) പ്രൊഫ. ബി.ആര്‍.അജിത്താണ് ആസാദിയുടെ ചെയര്‍മാനും ഡയറക്ടറും. സന്തുലിതമായ ആവാസവ്യവസ്ഥ സൃഷ്ടിക്കുന്നതിനു വേണ്ടി അര്‍പ്പണബോധത്തോടെ പ്രവര്‍ത്തിക്കുന്ന ഒരുകൂട്ടം ആര്‍ക്കിടെക്റ്റുകളെ വാര്‍ത്തെടുക്കാനുള്ള അശ്രാന്ത പരിശ്രമമാണ് ഇവിടെ നടക്കുന്നത്. വേറിട്ട രീതിയില്‍ ചിന്തിച്ചും വിഭാവനം ചെയ്തും അങ്ങേയറ്റം പരിപൂര്‍ണ്ണതയുള്ള നിര്‍മ്മിതികള്‍ ഒരുക്കുന്നതില്‍ ആര്‍ക്കിടെക്ചര്‍ സമൂഹത്തിനു തന്നെ മാതൃകയായിരിക്കും ഇവിടുത്തെ വിദ്യാര്‍ത്ഥികള്‍. വാസ്തുകലയുടെ ക്രിയാത്മകവശങ്ങളെക്കുറിച്ച് നല്ല ബോധ്യമുള്ള സമ്പൂര്‍ണ്ണ ആര്‍ക്കിടെക്റ്റുകളെ സൃഷ്ടിക്കുകയാണ് ഈ സ്ഥാപനത്തിന്റെ ലക്ഷ്യം. വിവിധ കെട്ടിടങ്ങളുടെ ഡിസൈനുകളെ സൂക്ഷ്മമായി വിശകലനം ചെയ്യാനും ഹരിതനിര്‍മ്മിതികള്‍ ഒരുക്കാനും ഇവര്‍ പ്രാപ്തരായിരിക്കും. ഇന്ത്യന്‍ ആര്‍ക്കിടെക്ചര്‍ വിദ്യാഭ്യാസ രംഗത്തെയും ആര്‍ക്കിടെക്റ്റുകളുടെയും ഉന്നതാധികാരസമിതിയായ കൗണ്‍സില്‍ ഓഫ് ആര്‍ക്കിടെക്ചര്‍ (സി ഒ എ) അംഗീകരിച്ച അഞ്ചുവര്‍ഷം ദൈര്‍ഘ്യമുള്ള ബി.ആര്‍ക്ക് കോഴ്‌സാണ് ഇവിടെ നടന്നുവരുന്നത്. കോട്ടയം ആസ്ഥാനമായ മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റിക്കു കീഴിലാണ് ഈ സ്ഥാപനം പ്രവര്‍ത്തിക്കുന്നത്. അര്‍ബന്‍ ഡിസൈന്‍, അര്‍ബന്‍ പ്ലാനിങ്, ലാന്‍ഡ്‌സ്‌കേപ്പിങ്, സസ്റ്റയിനബിള്‍ എന്‍വിറോണാണ്‍മെന്റ്ല്‍ ഡിസൈന്‍, ഇന്റീരിയര്‍ ഡിസൈന്‍ എന്നിങ്ങനെ വിവിധ ആര്‍ക്കിടെക്ചര്‍ മേഖലകളില്‍ ബിരുദാനന്തരബിരുദം നേടിയവരാണ് ഇവിടുത്തെ ഫാക്കല്‍റ്റി അംഗങ്ങളില്‍ ഭൂരിഭാഗവും. ആസാദി കണ്‍സള്‍ട്ടന്‍സി ഡിവിഷനില്‍ (എസിഡി) കൂടി പ്രവര്‍ത്തിക്കുന്ന ഇവിടുത്തെ അധ്യാപകര്‍ക്ക് ആര്‍ക്കിടെക്ചര്‍ രംഗത്തെ നൂതന പ്രവണതകള്‍ നേരിട്ടറിയാനും അത് അനായാസം വിദ്യാര്‍ത്ഥികള്‍ക്ക് പകരാനും കഴിയുന്നുണ്ട്. സ്വതന്ത്രമായ ശൈലി വികസിപ്പിച്ചെടുക്കാനും അത് പ്രചരിപ്പിക്കാനും കഴിയുന്ന തരത്തില്‍ ഭാവി തലമുറ ആര്‍ക്കിടെക്റ്റുകളെ വാര്‍ത്തെടുക്കുക ലക്ഷ്യമിട്ട് ഒന്നാംവര്‍ഷം മുതല്‍ തന്നെ വിവിധ പരിപാടികള്‍ കാമ്പസില്‍ സംഘടിപ്പിക്കുന്നുണ്ടിവര്‍. സൈറ്റ് സന്ദര്‍ശനങ്ങള്‍, കേസ് സ്റ്റഡികള്‍, ഡോക്യുമെന്ററി നിര്‍മ്മാണം, ഗവേഷണം, വികസനപ്രവര്‍ത്തനം എന്നിവ നടത്തുന്നതോടൊപ്പം ‘ഹോം & ഹോപ്പ് ഫോര്‍ ദി ബില്ല്യന്‍സ്’ എന്ന പേരില്‍ ഭവനരഹിതര്‍ക്ക് സുസ്ഥിര ഭവനങ്ങള്‍ ഒരുക്കി നല്‍കുന്നതില്‍ പങ്കാളികളാകാനുള്ള അവസരവും ആസാദിയിലെ വിദ്യാര്‍ത്ഥികള്‍ക്ക് ലഭിക്കുന്നുണ്ട്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് പഠനയാത്രകള്‍ നടത്തുകയും നാസ (എന്‍ എ എസ് എ) നടത്തുന്ന പരിപാടികളില്‍ പങ്കെടുക്കുകയും ചെയ്യുന്നതിനോടൊപ്പം വിവിധ മേഖലകളില്‍ പ്രാഗല്‍ഭ്യം തെളിയിച്ച ലോകമെമ്പാടുമുള്ള മഹത്പ്രതിഭകളുടെ പ്രഭാഷണങ്ങള്‍ കേള്‍ക്കുന്നതിനുള്ള അവസരവും ഇവിടുത്തെ വിദ്യാര്‍ത്ഥികള്‍ക്ക് ലഭിക്കാറുണ്ട്. പ്രായോഗിക പരിശീലനത്തിനുള്ള മികച്ച അവസരമാണ് ആസാദിയിലെ ആര്‍ക്കിടെക്ചര്‍ വി്ദ്യാഭ്യാസത്തിന്റെ ഭാഗമായ പ്രോജക്റ്റുകള്‍ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്നത്. മികച്ച പ്രൊഫഷണലുകളായ പ്രൊഫ.ക്രിസ്‌ജോണ്‍സണ്‍ (ഓസ്‌ട്രേലിയ), ഡോ. ഡേവിന ജാക്‌സണ്‍ (ഓസ്‌ട്രേലിയ), പ്രശസ്ത സിനിമാ സംവിധായകന്‍ (ഡോ. അടൂര്‍ ഗോപാലകൃഷ്ണന്‍ (ഇന്ത്യ), അംബാസഡര്‍ ടി. പി. ശ്രീനിവാസന്‍ (ഇന്ത്യ), പ്രൊഫസര്‍ സാറാ ഉദിന (ബാഴ്‌സലോണ), ഡോ. സുനില്‍ ദുബെ (ഓസ്‌ട്രേലിയ), ഡോ. എലീസ സില്‍വ (ലാറ്റിന്‍ അമേരിക്ക), ഡോ. ജോര്‍ജ്ജ് പോള്‍സണ്‍ (യു എസ് എ) എന്നിവര്‍ ഉള്‍പ്പെട്ട ഇന്റര്‍ നാഷണല്‍ ബോര്‍ഡ് ഓഫ് ഗവര്‍ണേഴ്‌സ് ഈ സ്ഥാപനത്തിന് മുതല്‍ക്കൂട്ടാണ്. ആര്‍ക്കിടെക്ചര്‍ രംഗത്തെ നൂതന പ്രവണതകള്‍ മനസ്സിലാക്കാന്‍ വിദ്യാര്‍ത്ഥികളെ സഹായിക്കുന്ന നിരവധി ശില്പശാലകള്‍ എല്ലാവര്‍ഷവും ആസാദിയില്‍ നടത്താറുണ്ട്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ ആര്‍ക്കിടെക്ചര്‍ രീതികളെക്കുറിച്ച് വിദ്യാര്‍ത്ഥികളെ സഹായിക്കുക ലക്ഷ്യമിട്ട് ആസാദി ഇന്റര്‍നാഷണല്‍ ബോര്‍ഡ് ഓഫ് ഗവര്‍ണേഴ്‌സ് (ഐബിഒജി) സംഘടിപ്പിച്ച ഒരാഴ്ചത്തെ ശില്പശാല ഇതിനുദാഹരണമാണ്. എം. ജി. യൂണിവേഴ്‌സിററി പരീക്ഷയില്‍ ആദ്യത്തേയും ആറാമത്തേയും റാങ്കുകള്‍ കരസ്ഥമാക്കാന്‍ ഇവിടുത്തെ ആദ്യ ബാച്ച് വിദ്യാര്‍ത്ഥികള്‍ക്ക് കഴിഞ്ഞു. ഇതാദ്യമായാണ് ഒരു സ്വകാര്യസ്ഥാപനം യൂണിവേഴ്‌സിറ്റി പരീക്ഷയില്‍ ആദ്യ റാങ്കുകള്‍ കരസ്ഥമാക്കിയത്. വിവിധ അന്താരാഷ്ട്ര യൂണിവേഴ്‌സിറ്റികളുമായി അധ്യാപകരേയും വിദ്യാര്‍ത്ഥികളേയും കൈമാറ്റം ചെയ്യുന്നതിനുള്ള ചര്‍ച്ചകള്‍ ആസാദിയില്‍ പുരോഗമിക്കുകയാണ്. ബി.ആര്‍ക്ക് കോഴ്‌സ് വിജയകരമായി പൂര്‍ത്തിയാക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് താല്പര്യമുള്ള പക്ഷം സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങള്‍ തുടങ്ങുന്നതിനുവേണ്ട സഹായവും ആസാദി അധികൃതര്‍ നല്‍കി വരുന്നുണ്ട്. ഇന്‍ഡ്യയിലെ തെരഞ്ഞെടുക്കപ്പെട്ട വനിത ആര്‍ക്കിടെക്റ്റുകള്‍ക്ക് സേവന മികവ് മുന്‍നിര്‍ത്തി നല്‍കപ്പെടുന്ന ആസാദി വാസ്തുകലാമഹതി പുരസ്‌കാരം പ്രൗഢഗംഭീരമായ ചടങ്ങില്‍ ഈ വര്‍ഷവും സമ്മാനിക്കപ്പെടും. ഇന്‍ഡ്യന്‍ ഇന്‍ഡ്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആര്‍ക്കിടെക്ചര്‍ (ഐ ഐ എ) കേരള ചാപ്റ്ററിന്റെ വിവിധ സെന്ററുകള്‍ ശുപാര്‍ശ ചെയ്ത 8 വനിതാ ആര്‍ക്കിടെക്റ്റുകളാണ് 2018 ല്‍ ഈ പുരസ്‌ക്കാരത്തിന് അര്‍ഹരായത്. മുംബൈ, ആന്ധ്രാപ്രദേശ്, തെലുങ്കാന, കര്‍ണ്ണാടക, തമിഴ്‌നാട്, കേരളം എന്നിവിടങ്ങളിലെ ഐ ഐ എ ചാപ്റ്ററുകള്‍ ശുപാര്‍ശ ചെയ്ത 6 വനിതാ ആര്‍ക്കിടെക്റ്റുകളാണ് 2019 ലെ ആസാദി വാസ്തുകലാ മഹതി പുരസ്‌ക്കാരം കരസ്ഥമാക്കിയത്. സമുന്നതരായ ഈ വനിതാ ആര്‍ക്കിടെക്റ്റുകളുമായി സംവദിക്കാനും അവര്‍ രൂപകല്പന ചെയ്ത നിര്‍മ്മിതികളെക്കുറിച്ച് മനസ്സിലാക്കാനും അവാര്‍ഡ് ദാന ചടങ്ങിനോടനുബന്ധിച്ച് ആസാദിയിലെ വിദ്യാര്‍ത്ഥികള്‍ക്ക് അവസരം ലഭിക്കും.

Asian School of Architecture and Design Innovations
Silversand Island, Vyttila, Kochi 682 019 Ph: 0484 2389940, 0484 2304440
cochinasadi@gmail.com www.asadi.edu.in

About editor 336 Articles
Designer Publications Kerala Pvt Ltd, since its inception in 2003, promotes good architecture and design practices throughout the country.

Be the first to comment

Leave a Reply

Your email address will not be published.


*