ഇസ്ലാമിക് ആര്‍ക്കിടെചറില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് വടകരയിലുള്ള ഡോ. നസീറിനു വേണ്ടി കോഴിക്കോടുള്ള വി.എം. ആര്‍ക്കിടെക്റ്റ്‌സിലെ ആര്‍ക്കിടെക്റ്റ് വിനയ് മോഹന്‍ ഈ വീടിന് രൂപം നല്‍കിയത്. ആധുനികവും പരമ്പരാഗതവുമായ ഘടകങ്ങളുടെ കൂടിച്ചേരല്‍ ഇവിടെ കാണാം. ഏറെ തിളക്കമാര്‍ന്ന, എടുത്തുനില്‍ക്കുന്ന തരം അകത്തളമാണീ വീടിന്റേത്. നവീകരണത്തിലൂടെ ഒരു പുതിയ അന്തരീക്ഷവും സുഗമസഞ്ചാരത്തിനുള്ള സ്ഥലസൗകര്യവും ഒരുക്കിയിരിക്കുന്നു.

കന്റംപ്രറി ഡിസൈനിങ് നയത്തില്‍ വുഡും സ്റ്റീലും ഉപയോഗിച്ച് തികച്ചും ആധുനികമായ സമീപനമാണ് ആര്‍ക്കിടെക്റ്റ് നടത്തിയിരിക്കുന്നത്. റെക്റ്റാംഗുലര്‍ ഫോയര്‍. അതുകഴിഞ്ഞ് വരാന്തയിലൂടെയുള്ള പ്രവേശനം. ഗസ്റ്റ് ലിവിങ്, സിറ്റിങ് ഏരിയ, സ്റ്റെയര്‍കേസ് ഏരിയ, ഡൈനിങ് എല്ലാം ചേര്‍ന്നുള്ള ആരുടേയും ശ്രദ്ധയാകര്‍ഷിക്കുന്ന ഇടങ്ങള്‍. ഫോയറില്‍ തന്നെ ഇസ്ലാമിക് ആര്‍ക്കിടെക്ചറിന്റെ പ്രതിഫലനമായ ജാളി വര്‍ക്കുകള്‍ വാതിലിലും സീലിങ്ങിലും കാണാം. അതിഥികള്‍ക്കായ് ചെറുതും

മനോഹരവുമായ ഒരു ലാന്‍ഡ്‌സ്‌കേപ്പ് ഏരിയ തീര്‍ത്തിരിക്കുന്നു. ഇലകളുടെ പാറ്റേണിലുള്ള ഡിസൈന്‍ സ്റ്റീലില്‍ തീര്‍ത്ത് വെള്ളിത്തിളക്കത്തിലാണ് സിറ്റിങ് ഏരിയ. ഗസ്റ്റ് ലിവിങ് ഏരിയ കോര്‍ട്ട്‌യാര്‍ഡും വലിയ ലൈബ്രറി ഏരിയയും കൂടി ചേര്‍ന്നുള്ളതാകുന്നു.
മെറ്റീരിയലുകളുടെ സങ്കലനം ഡൈനിങ് ഏരിയയുടെ സീലിങ്ങില്‍ ഒരു പുതിയ മെറ്റീരിയലിന്റെ പരീക്ഷണവും നടത്തിയിട്ടുണ്ട്. ഹാക്ക്‌ബോഡാണ് സീലിങ്ങിന് ഉപയോഗിച്ചിരിക്കുന്നത്. വെനീറിന്റെ ഫ്രെയിം നല്‍കി അതില്‍ കോഫി മഗ്ഗുകള്‍ തൂക്കിയിട്ടു കൊണ്ടുള്ള വളരെ ഇന്നവേറ്റീവായ ഒരു ആശയം കൊണ്ട് ഭിത്തിയലങ്കരിച്ചിരിക്കുന്നു.

മറ്റൊരു പ്രധാന ആകര്‍ഷണം സ്റ്റെയര്‍ കേസിന്റെ വുഡും ഗ്ലാസും ചേര്‍ന്നുള്ള കോമ്പിനേഷനാണ്. ആംഗുലര്‍ സ്റ്റീല്‍ സപ്പോര്‍ട്ടിങ് കാന്റിലിവര്‍ ആണ് ഒരുവശം. സ്റ്റെയര്‍കേസ് ഏരിയയുടെ ഭാഗത്തെ ഭിത്തിക്ക് നല്‍കിയിരിക്കുന്ന നാച്വറല്‍ സ്റ്റോണ്‍ ക്ലാഡിങ് നെടുനീളത്തില്‍ കിടക്കുന്ന ഭിത്തിയുടെ ഒഴുക്കിന് ഇടയ്‌ക്കൊരു ബ്രേക്ക് നല്‍കുന്നു.എല്ലാ കിടപ്പുമുറികളും വ്യത്യസ്തമായ തീമില്‍ ഒരുക്കിയിരിക്കുന്നു. വുഡന്‍ പാനലിങ് നല്‍കിയിരിക്കുന്ന ഫസ്റ്റ് ഫ്‌ളോറിലെയും ജിം ഏരിയയും വരെ ആകര്‍ഷകം തന്നെ. വീട്ടിലുള്ളവരുടെ ആഗ്രഹപ്രകാരം അവരുടെ ജീവിത ശൈലിക്കിണങ്ങും വിധം ഓരോ ഇടവും സന്തോഷം പകരുന്ന രീതിയിലും, പുതുതലമുറ മെറ്റീരിയലുകള്‍ ഉപയോഗിച്ചും, നവീനരീതികള്‍ വഴിയും ഒരുക്കിക്കൊണ്ട് ആര്‍ക്കിടെക്റ്റ് വിനയ്‌മോഹന്‍ കുടുംബാംഗങ്ങളുടെ സ്‌നേഹപാത്രമായി ഈ വീടിനെ മാറ്റിയിരിക്കുന്നു.

Comments are closed.