ഈസിയാണ്; സോഫ്റ്റും

ഈസി സോഫ്റ്റ് എന്ന സ്ഥാപനത്തിന്റെ പേര് അന്വര്‍ത്ഥമാകുന്ന വിധം അതിന്റെ ഇന്റീരിയര്‍ ചിട്ടപ്പെടുത്തിയത് ഡിസൈനര്‍ വിനോദ് വിശ്വനാണ്

കാലത്തിനനുസരിച്ചുള്ള മാറ്റങ്ങള്‍ക്കിടയില്‍ കമേഴ്‌സ്യല്‍ ഡിസൈനിങ്ങിന്റെ നിയമങ്ങള്‍ പലതും മാറ്റിയെഴുതപ്പെടുന്നു. കന്റംപ്രറി ഡിസൈന്‍ ശൈലി വ്യാപകമായതോടെ ഓഫീസ് സ്‌പേസുകളും കൂടുതല്‍ സ്വതന്ത്രവും പ്രകൃതി സൗഹാര്‍ദ്ദ പരവുമായി മാറിയെന്നതാണ് ശ്രദ്ധേയമായ കാര്യം.

കാക്കനാട് ഇന്‍ഫോപാര്‍ക്കിലുള്ള ഐടി മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ഈ ഓഫീസ് ഒരു തനത് മട്ടിലുള്ള ഓഫീസല്ല. റിസപ്ഷന്‍ തുടങ്ങിയ പതിവ് ഏരിയകളൊന്നുമില്ല ഇവിടെ. ഉള്ളില്‍ നിറയുന്ന ഹരിത സാന്നിധ്യം നവോന്മേഷം പകരുന്നുണ്ട്. പുറത്ത് പ്രകൃതിയുടെ പച്ചപ്പും അകത്ത് സൃഷ്ടിച്ചെടുത്ത പച്ചപ്പും ഇതാണ് പ്രധാന ഡിസൈന്‍ ആശയങ്ങളിലൊന്ന്.

ഈസി സോഫ്റ്റ് എന്ന സ്ഥാപനത്തിന്റെ പേര് അന്വര്‍ത്ഥമാകുന്ന വിധം ചിട്ടപ്പെടുത്തിയത് ഡിസൈനര്‍ വിനോദ് വിശ്വന്‍ (സ്‌പേസ് ഡീറ്റെയ്ല്‍സ് ഡിസൈന്‍ സ്റ്റുഡിയോ, കൊച്ചി) ആണ്.

ഒരു സ്റ്റുഡിയോ എന്ന സങ്കല്പത്തിലാണ് ഇതിന്റെ ഒരുക്കങ്ങള്‍. മൂന്നു ക്യാബിനുകള്‍. 30 പേര്‍ക്ക് ഒരേ സമയം ഇരുന്ന ജോലി ചെയ്യുവാനുള്ള സ്ഥലസൗകര്യം, കസ്റ്റമര്‍ ലോഞ്ച് എന്നിങ്ങനെ സ്ഥല ക്രമീകരണങ്ങള്‍. താരതമ്യേന ചെലവുചുരുങ്ങിയ മെറ്റീരിയലുകളാണ് ഉള്ളിലെമ്പാടും ഉപയോഗിച്ചിട്ടുള്ളത്.

തുറന്നതും വിശാലവുമായ ഏരിയകള്‍, സുതാര്യമായ ഭിത്തികള്‍ ഇവയൊക്കെ ആശയവിനിമയം സുഗമമാക്കുന്നു. ഫൈബര്‍ സിമന്റ് ബോര്‍ഡ്, എം.എസ്. ഷീറ്റ്, പ്ലൈ, ജിഐ ട്യൂബ് എന്നിവയൊക്കെയാണ് പ്രധാന നിര്‍മ്മാണ സാമഗ്രികള്‍. ചെടികള്‍ക്ക് ഉള്ളിലെമ്പാടും സ്ഥാനമുണ്ട്. ഈ ഹരിത സാന്നിധ്യമാണ് ഹൈലൈറ്റ്.

ALSO READ: റിസോര്‍ട്ടുകളുടെ പുതിയ നിര്‍വ്വചനം

വിവിധതരം ഇന്‍ഡോര്‍ പ്ലാന്റുകള്‍ പച്ചപ്പു പകരുക മാത്രമല്ല മുറിക്കുള്ളില്‍ ശുദ്ധവായു പ്രദാനം ചെയ്യുകയും ചെയ്യുന്നുണ്ട്. ഇരിപ്പിടങ്ങള്‍ തികച്ചും കസ്റ്റമൈസ്ഡാണ്. സിമന്റ് ഫിനിഷിന്റെ സ്വാഭാവിക തനിമയും എക്‌സ്‌പോസ്ഡ് ബ്രിക്കുകളുടെ ഭംഗിയും പകരുന്ന ചുമരുകള്‍; അനാവശ്യമായ സീലിങ് വര്‍ക്കുകള്‍ ഒഴിവാക്കിയിരിക്കുന്നു. ക്യാബിനുകളില്‍ മാത്രമാണ് സീലിങ് വര്‍ക്കിനു പ്രാധാന്യം. ഇത് എസിയുടെ ഡക്റ്റ് മറയ്ക്കുവാന്‍ ലക്ഷ്യമിട്ടുള്ളതാണ്.

ലൈറ്റിങ്ങിനു പ്രത്യേകിച്ച് വാം ലൈറ്റിങ്ങിനു പ്രാധാന്യമുണ്ട്. പുറംകാഴ്ചകളെ ഉള്ളിലെത്തിക്കുന്ന ഗ്ലാസ് ചുമരുകള്‍ ഒരു സീനറിയുടെ ധര്‍മ്മം കൂടി നിര്‍വ്വഹിക്കുന്നുണ്ട്.

ALSO READ: ഫ്ളൂയിഡ് ഹൗസ്

ഓരോ വര്‍ക്കേരിയയിലും പ്രത്യേകം ബോക്‌സുകള്‍ സ്ഥാപിച്ച് അതിനുള്ളില്‍ ഗ്ലാസ് വേസിനുള്ളില്‍ വെള്ളം നിറച്ച് ചെടികള്‍ വച്ച് അലങ്കരിച്ചിരിക്കുന്നു. ഗ്ലാസ് ചുമരിനോട് ചേര്‍ന്ന് പാം വര്‍ഗ്ഗത്തില്‍ പെട്ട ചെടികളും. കമ്പനിയുടെ പേര് സ്ഥാപിച്ചിരിക്കുന്നത് സിഎന്‍സി കട്ടിങ് ബോര്‍ഡില്‍ പേര് തയ്യാറാക്കി കട്ട് ചെയ്ത് എടുത്ത് റസ്റ്റിക് ഫിനിഷിലുള്ള ജിഐ പ്ലേറ്റില്‍ സ്ഥാപിച്ചുകൊണ്ടാണ്. സ്വാഭാവികമായ തനിമയും ഭംഗിയും പകരുന്ന ഇടങ്ങള്‍ ഓഫീസ് എന്ന അന്തരീക്ഷത്തിന്റെ നിര്‍വചനം മാറ്റിയെഴുതിയിരിക്കുന്നു.

  • Designer : Vinod Viswan (The Space Details Design Studio, Kaloor, Kochi)
  • Project Type : Residential House
  • Owner : Abdul Manaf
  • Location : Kakkanad
  • Year Of Completion : 2019
  • Area : 1000 Sq.Ft

പുതിയ ലക്കം ഡിസൈനര്‍ പ്ലസ് ബില്‍ഡര്‍ ഇപ്പോള്‍ വിപണിയില്‍.  ഡിജിറ്റല്‍ കോപ്പി സബ്‌സ്‌ക്രൈബ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക. പ്രിന്റഡ് മാസികയ്ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക.

About editor 319 Articles
Designer Publications Kerala Pvt Ltd, since its inception in 2003, promotes good architecture and design practices throughout the country.

Be the first to comment

Leave a Reply

Your email address will not be published.


*