കൊച്ചി നഗരത്തിന്റെ നടുവില്‍ കു ടുംബവകയായി ഉണ്ടായിരുന്ന 82 സെന്റ് പ്ലോട്ടില്‍ എന്തെങ്കിലുമൊരു കമേഴ്‌സ്യല്‍ കെട്ടിടം പണിയാമെന്നാണ് ഇല്ല്യാസ് ആദ്യം തീരുമാനിച്ചത്. പരിസര പഠനത്തിനൊടുവില്‍ ഒരു കല്ല്യാണമണ്ഡപമാണ് അവിടെ ഉചിതമാകുക എന്ന് അദ്ദേഹത്തിന് തോന്നി. തല്‍പ്രദേശത്തെ നിവാസികള്‍ക്ക് കല്യാണം പോലുള്ള ചടങ്ങുകളും, ആഘോഷപരിപാടികളും നടത്താന്‍ പറ്റിയ ഒരു ഹാള്‍ അടുത്തെങ്ങുമില്ലെന്ന് മനസ്സിലാക്കിയതാണ് ഇല്ല്യാസിന് ഈ തീരുമാനമെടുക്കാന്‍ പ്രേരണയായത്. മനസ്സിലെ ആശയത്തിന്റെ സാക്ഷാത്ക്കാരത്തിനായി അദ്ദേഹം സമീപിച്ചത് ദി ഡിസൈന്‍ ട്രീയിലെ ആര്‍ക്കിടെക്റ്റ് നിരഞ്ജന്‍ ദാസ് ശര്‍മ്മയെ ആണ്.

നാഷണല്‍ ഹൈവേയില്‍ നിന്ന് 800 മീറ്ററും സീപോര്‍ട്ട്-എയര്‍പോര്‍ട്ട് റോഡില്‍ നിന്ന് 3.5 കിലോമീറ്ററും മാറി വെണ്ണലയിലുള്ള എന്‍ജിനീയേഴ്‌സ് ക്ലബിനടുത്താണ് 10,000 സ്‌ക്വയര്‍ഫീറ്റിലേറെ വിസ്തൃതിയില്‍ ‘ഉദ്യാന്‍ കണ്‍വെന്‍ഷന്‍ സെന്റര്‍’ ഉയര്‍ന്നിട്ടുള്ളത്. എളുപ്പത്തില്‍ എത്തിച്ചേരുവാന്‍ സാധിക്കുന്നിടത്താണ് ഈ പ്ലോട്ട്. ചുറ്റുമുള്ളത് റസിഡന്‍ഷ്യല്‍ ഏരിയയാണ്, അതിനാല്‍ അയല്‍പക്കത്തുള്ള കുടുംബങ്ങളുടെ സ്വകാര്യത നിലനിര്‍ത്തിക്കൊണ്ടുവേണമായിരുന്നു ആര്‍ക്കിടെക്റ്റ് നിരഞ്ജന്‍ ദാസിന് കെട്ടിടം രൂപകല്‍പ്പന ചെയ്യാന്‍.

ഒരേ സമയം ആയിരം പേര്‍ക്ക് ഇരിക്കാവുന്ന ഹാളും 250 പേര്‍ക്ക് ഒരേസമയം ഭക്ഷണം കഴിക്കാന്‍ ഉതകുന്ന രീതിയിലുള്ള ഒരു ഹാളും വളരെ പരിമിതമായ സ്ഥലത്ത്, പരിമിത ബഡ്ജറ്റില്‍, നല്ലൊരു അന്തരീക്ഷം ഉറപ്പാക്കിക്കൊണ്ട് പണിയുക എന്നതായിരുന്നു ആര്‍ക്കിടെക്റ്റ് നേരിട്ട വെല്ലുവിളി. സൈറ്റിന്റെ സമീപത്തു താമസിക്കുന്ന കുടുംബങ്ങള്‍ക്ക് അവരുടേതായ സ്വകാര്യത നഷ്ടപ്പെടാത്ത മട്ടില്‍ ഇല്യാസിന്റെ ബഡ്ജറ്റില്‍ പ്ലോട്ടിനിണങ്ങുന്ന തരത്തില്‍ ഒരു കണ്‍വെന്‍ഷന്‍ സെന്റര്‍ ഒരുക്കിയെടുത്തതില്‍ ആര്‍ക്കിടെക്റ്റിന്റെ പാടവം അഭിനന്ദനാര്‍ഹമാണ്.

സായാഹ്ന സുന്ദരി

സായാഹ്നങ്ങളില്‍ ഏറെ സുന്ദരിയായി നിലകൊള്ളുന്ന ഈ പവലിയന്‍ സുന്ദരിക്ക് ഒരു വലിയ ഷാമിയാനയുടെ പ്രഭാവമാണ് മൊത്തത്തില്‍ ഈയൊരു മാതൃക സ്വീകരിച്ചതുകൊണ്ട് കെട്ടിടത്തിന്റെ രൂപമാതൃകയ്ക്ക് മൊത്തത്തില്‍ ഒരു ലഘുത്വം കൊണ്ടുവരാനായിട്ടുണ്ട്. നാലു ചുവരുകള്‍ക്കുള്ളില്‍ ഒതുക്കാതെ, ഭിത്തികള്‍ പരമാവധി ഒഴിവാക്കി പുറത്തെ ലാന്‍ഡ്‌സ്‌കേപ്പുമായി കൂട്ടിച്ചേര്‍ത്തതുകൊണ്ട് ഉള്ള പ്ലോട്ട് കൂടുതല്‍ വിശാലമെന്ന തോന്നലുളവാക്കുന്നുണ്ട്. മുഴുവനായി കെട്ടി മറയ്ക്കുന്ന ഭിത്തികള്‍ ഇല്ലെങ്കില്‍ പോലും എല്ലാ സുരക്ഷിതത്വവും സൗകര്യവും പകുതി മറച്ച പവലിയനുകളുടെ രൂപകല്‍പ്പനയിലൂടെ ഉറപ്പാക്കാ

Comments are closed.