February 3rd, 2014
ഒരു കുടക്കീഴില്‍

ജന്മനാടിന്റെ തനിമയും സവിശേഷതകളും ഗൃഹാതുരത്വത്തോടെ കൊണ്ടുനടക്കുന്നവരാണ് പ്രവാസി മലയാളികളില്‍ ഭൂരിഭാഗവും. നസീര്‍ കോനാരിക്ക് വേണ്ടി ഏകദേശം കേരളീയ മാതൃകയിലുള്ള വീട് ഒരുക്കിയത് എഞ്ചിനീയര്‍ സനല്‍ നടുവത്താണ്. പിന്നീട് വീടിന്റെ ഇന്റീരിയര്‍ ഡെക്കറേഷന്‍ ജോലികള്‍ ഏറ്റെടുത്തത് സ്‌ക്വയര്‍ ആര്‍ക്കിടെക്ചറല്‍ ആന്‍ഡ് ഇന്റീരിയര്‍ കണ്‍സള്‍ട്ടന്‍സിലെ മുഖ്യ ഡിസൈനര്‍ രാജേഷ് മല്ലര്‍ക്കണ്ടിയാണ്.

കോഴിക്കോട് ജില്ലയിലെ ചെട്ടിപ്പടിക്കടുത്ത് കുട്ടുമച്ചി എന്ന ഗ്രാമപ്രദേശത്ത് 74 സെന്റ് പ്ലോട്ടിലെ ഈ വീട് പ്രവാസി മലയാളിയായ നസീര്‍ കോനാരി എന്ന ബിസിനസുകാരന്റേതാണ്. ലാന്റ്‌സ്‌കേപ്പിന് കൊടുത്ത പ്രാധാന്യം തന്നെയാണ് വീടിന്റെ പുറമേ നിന്നുള്ള ആകര്‍ഷണ ഘടകം. 3000 സ്‌ക്വയര്‍ഫീറ്റ് വിസ്തൃതിയില്‍ വ്യാപിച്ച് കിടക്കുന്ന വീടിനോട് ചേര്‍ന്ന് തന്നെ 1400 സ്‌ക്വയര്‍ഫീറ്റോളം വരുന്ന ഔട്ട്ഹൗസ് പണി കഴിപ്പിച്ചതു മൂലം വീടിന് ഏറെ വലിപ്പം തോന്നിക്കുന്നു.

പുറത്ത് എന്ത് ക്ലൈമറ്റാണോ അത് തന്നെ അകത്തും ലഭിക്കണം എന്നതായിരുന്നു ഡിസൈനര്‍ രാജേഷിന് ക്ലൈന്റ് കൊടുത്ത നിര്‍ദ്ദേശം. അതിനാല്‍ ഇന്റീരിയറില്‍ അല്പം അഴിച്ചു പണി നടത്തി കൂടുതല്‍ ഓപ്പണ്‍ ഫീല്‍ കൊണ്ടുവരുവാന്‍ രാജേഷ് ശ്രദ്ധ പുലര്‍ത്തി.

പഴമയും പുതുമയും ഇഴചേര്‍ന്നു നില്‍ക്കുന്ന ഒരു ഡിസൈന്‍; അതായിരുന്നു നസീര്‍ ആഗ്രഹിച്ചത്. അകത്തെ സ്ട്രക്ചറില്‍ ചില അഴിച്ചു പണികള്‍ നടത്തിയും കേരളീയ ഘടകങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കിയുമാണ് രാജേഷ് ഇന്റീരിയര്‍ ഒരുക്കിയത്.
ഏറെ വലിപ്പമുള്ള അത്യന്താധുനിക അടുക്കളയും കേരളീയത കൈവിടാത്ത മച്ചും, ഊഞ്ഞാലും, ഈ ഇരട്ട സൗഭാഗ്യത്തെ ഓര്‍മ്മപ്പെടുത്തുന്നവയാണ്; എല്ലാം ഒരു കുടക്കീഴിലെന്ന പോലെയാണ് ഈ വീട്.

Leave a Reply

Your email address will not be published. Required fields are marked *