Designer : മദന്‍ എം. ജെറോം

ലാന്‍ഡ്‌സ്‌കേപ്പിനൊത്തൊരു വീട് അഥവാ വീടിനൊത്തൊരു ലാന്‍ഡ്‌സ്‌കേപ്പ് . രണ്ടും ശരിയാണ് അക്ഷയ് അഗര്‍വാളിന്റെ വീടിന്റെ കാര്യത്തില്‍. കടവന്ത്രയില്‍ 4500 സ്‌ക്വയര്‍ഫീറ്റില്‍ സ്ഥിതി ചെയ്യുന്ന ഈ വീടിനെ ഒരു പച്ച ക്യാന്‍വാസില്‍ എടുത്തുവച്ചത് ഡിസൈനര്‍ മദന്‍ എം. ജെറോമാണ്. പച്ചയും, വെള്ള യും, നീലാകാശവും എല്ലാം ഈ ക്യാന്‍വാസില്‍ നിറഞ്ഞു നില്‍ക്കുന്നു. വീട്ടുകാര്‍ക്ക് പ്രകൃതിയോടും പച്ചപ്പിനോടും ഒക്കെയുള്ള താല്പര്യം മുന്‍നിര്‍ത്തിയാണ് ലാന്‍ഡ്‌സ്‌കേ പ്പിനും വീടിന്റെ അത്രതന്നെ പ്രാധാ ന്യം മദന്‍ നല്‍കിയത്.

”ഇഷ്ടങ്ങളും അനിഷ്ടങ്ങളും മനുഷ്യനുമാത്രമല്ല, പ്രകൃതിക്കുമുണ്ട്. അത് മനസിലാക്കി ഒരു വീട് പണിയുന്നതിലാണ് ഒരു ശില്‍പിയുടെ വിജയം. ഇവിടെ പ്രകൃതിയുടെ താല്‍പ്പര്യങ്ങള്‍ക്ക് കോട്ടം വരാതെ ഞങ്ങളുടെ ആവശ്യങ്ങള്‍ അറി ഞ്ഞാണ് മദന്‍ ഞങ്ങള്‍ക്ക് വീട് പൂര്‍ത്തീകരിച്ച് തന്നത്” എന്ന് അക്ഷയ് പറയുന്നു.
പ്ലോട്ടിന്റെ നേര്‍പകുതി ലാന്‍ഡ് സ്‌കേപ്പിനും നേര്‍പകുതി വീടിനുമാണ്. അകത്തളങ്ങളില്‍ മുഴുവന്‍ ഗ്ലാസ് ഉപയോഗിച്ചത് പുറത്തെ ലാന്‍ഡ് സ്‌കേപ്പിന്റെ ദൃശ്യവിരുന്ന് ഒരു തടസവുമില്ലാതെ അകത്തളത്തിലെത്തിക്കുന്നു. തികച്ചും ആധുനിക ശൈലിയിലാണ് അകവും പുറവും ഒരുക്കിയിരിക്കുന്നത്. വെള്ളനിറത്തിന്റെ ചാരുതയാണ് വീടിന് മിഴിവേകുന്നത്. കോമണ്‍ ഏരിയ ഉള്‍പ്പെടെ എല്ലാ റൂമുകളും വളരെ വിശാലമായി ഡിസൈന്‍ ചെയ്തിരിക്കുന്നു. ഗ്ലാസിന്റെ സ്ലൈഡിങ് ഡോറുകള്‍ ലാന്‍ഡ്‌സ്‌കേപ്പിന്റെ ഭാഗത്തേക്ക് നല്‍കിയത് ഏത് മുറിയില്‍ നിന്നാലും പ്രകൃതി സൗന്ദര്യം ആസ്വദിക്കാനാകണമെന്ന ഉദ്ദേശ്യത്തിലാണ്. ഫ്‌ളോറിങ്ങിന് മുഴുവന്‍ മാര്‍ബിളാണ് നല്‍കിയത്. കൂടുതല്‍ ജനലുകള്‍ നല്‍കിയത് കാരണം രാത്രിയില്‍ മാത്രമല്ലാതെ ലൈറ്റ് ഇടേണ്ട ആവശ്യം ഉദിക്കുന്നില്ല.

ക്ലൈന്റിന്റെ താല്‍പര്യാര്‍ത്ഥം മുകള്‍നിലയില്‍ ഒരു പ്രത്യേക സ്പാറൂം തന്നെ ഒരുക്കിയിരിക്കുകയാണ്. വീടിനകത്തുനിന്നും പ്രകൃതിയെ തൊട്ടറിയാവുന്ന വിധത്തിലാണ് സ്പാ റൂം. കോമണ്‍ ഏരിയകളും അഞ്ച് ബെഡ്‌റൂമും ഉള്‍പ്പെടെ വിശാലതയ്ക്ക് മുന്‍തൂക്കം നല്‍കി ഡിസൈന്‍ ചെയ്തിരിക്കുന്ന അകത്തളങ്ങള്‍ വീട്ടുകാരുടെ ആവശ്യങ്ങളെയും ആഗ്രഹങ്ങളേയും നിവര്‍ത്തി ച്ചു കൊണ്ടാണ്. ”സൗന്ദര്യ ശാസ്ത്ര ത്തിലൂന്നി ഒരു സാധാരണ ഡിസൈന്‍ നല്‍കുക എന്നതിലുപരി അവിടെ താമസിക്കുന്നവരുടെ ആത്മസംതൃപ്തിക്ക് മുന്‍തൂക്കം നല്‍കി അതിനനുസരിച്ച് സൗന്ദര്യശാസ്ത്രത്തെ നിര്‍വ്വചിക്കാറാണ് പതിവ്. അതാണ് ഈ പ്രോജക്റ്റിലും പിന്തുടര്‍ന്നത്” എന്ന് ഡിസൈനര്‍ മദന്‍ ജെറോം വ്യക്തമാക്കുന്നു.

2 thoughts on “ഒരു ക്യാന്‍വാസ് ചിത്രം

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>