‘വാട്‌സ് ആപ്പ്’ എന്ന ഇന്റര്‍നെറ്റ് മൊബൈല്‍ ആപ്ലിക്കേഷന്റെ സാധ്യതകള്‍ അനന്തമാണ്. ലോകത്തിന്റെ ഏതു മൂലയിലുമുള്ള വിവരങ്ങളുടേയും വ്യക്തികളുടേയും പരിപാടികളുടേയും ചിത്രങ്ങള്‍ ഞൊടിയിടയില്‍ നമ്മുടെ മൊബൈലിലേക്കെത്തിക്കുന്ന ഈ ഇന്‍സ്റ്റന്റ് മൊബൈല്‍ ആപ്ലിക്കേഷന് ഇങ്ങനെ യൊരു ഉപയോഗം കൂടിയുണ്ടാവുമെന്ന് ഇതിന്റെ ഉപജ്ഞാതാക്കളായ ബ്രെയ്ന്‍ ആക്ടനും ജാന്‍കുമ്മും ഒരിക്കലും കരുതിയിരിക്കില്ല. നേരമ്പോക്കിനും കൗതുകക്കാഴ്ചകള്‍ക്കും വേണ്ടിയുള്ളതല്ല വാട്‌സ് ആപ്പ്. അതുവഴി വീടും പണിയാമെന്ന് തെളിയിച്ചിരിക്കുകയാണ് തലശ്ശേരിയിലെ എ.ജെ. ആര്‍ക്കിടെക്റ്റ്‌സും ക്ലൈന്റ് ഫാസിലും.ഗള്‍ഫില്‍ ബിസിനസ്സ് നടത്തുന്ന ഫാസില്‍ തലശ്ശേരിയിലുള്ള തന്റെ വീടിന്റെ ഓരോ ഘട്ടങ്ങളും വാട്‌സ് ആപ്പിലൂടെയാണ് കണ്ടറിഞ്ഞത്. വിവിധ ആംഗിളുകളിലുള്ള, പല ഘട്ടങ്ങളിലുള്ള ചിത്രങ്ങള്‍ വീടിന്റെ ഒരു നേര്‍കാഴ്ച്ചാനുഭവമാണ് ഫാസിലിന് പ്രദാനം ചെയ്തത്.
ഒറിജിനലോ അതോ…

“ജബ്ബാര്‍ വാട്‌സ് ആപ്പ് മുഖേന എനിക്കാദ്യം അയച്ചുതന്ന 3ഡി വ്യൂ ഇപ്പോഴും എന്റെ മൊബൈലിലുണ്ട്. അതു കണ്ടാല്‍ ഒറിജിനലാണെന്നു തോന്നും. അതിലുള്ള എല്ലാ അംശങ്ങളും ഇപ്പോള്‍ കാണുന്ന യഥാര്‍ത്ഥ വീട്ടിലുമുണ്ട്.” മൊബൈലിലെ 3ഡി വ്യൂ കാണിച്ചുകൊണ്ട് ഫാസില്‍ അഭിപ്രായപ്പെട്ടു. ഫാസിലിന്റെ അഭിപ്രായപ്രകടനം ശരിയാണെന്ന് ആരും സമ്മതിച്ചു പോകുന്ന തരത്തിലാണ് വീടിന്റെ എക്സ്റ്റീരിയറും ഇന്റീരിയറും പൂര്‍ത്തിയാക്കിയിരിക്കുന്നത്. ത്രീഡി വ്യൂവിലുള്ള പാനലിങ്ങും ഫര്‍ണിച്ചറും വാള്‍ ക്ലാഡിങ്ങും വാള്‍ പേപ്പറും ക്യൂരിയോസുമെല്ലാം അതേപടി യഥാര്‍ത്ഥ വീട്ടിലേക്ക് പകര്‍ത്തി എഴുതിയിരിക്കുന്നു.

നോ കോംപ്രമൈസ്

“ഡിസൈന്‍ പ്രാവര്‍ത്തികമാക്കുന്നതില്‍ ഒരു കോംപ്രമൈസും ചെയ്തിട്ടില്ല എന്നതാണ് പ്രോജക്റ്റിന്റെ പ്രത്യേകത.ഓരോ മുറിയുടേയും വലിപ്പത്തിനും രൂപഭംഗിക്കും ഇണങ്ങിയ വിധം ത്രീഡി വ്യൂവില്‍ തയ്യാറാക്കിയ ഫര്‍ണിച്ചര്‍ ലേ ഔട്ട് ഫാസിലിന് അയച്ചു കൊടുത്തു. വീട് സൗകര്യപ്രദവും മോടിയുറ്റതുമാക്കാന്‍ ഡിസൈനറോടൊപ്പം നില്‍ക്കാന്‍ തയ്യാറാകുന്ന ക്ലൈന്റുകള്‍ ഉണ്ടായാല്‍ പ്രോജക്റ്റുകള്‍ ഗംഭീരമാവും. അത്തരത്തിലൊരു ക്ലൈന്റ് ആയിരുന്നു ഫാസില്‍” എന്ന് വീടുനിര്‍മ്മാണത്തിന് ചുക്കാന്‍ പിടിച്ച എ.ജെ. ആര്‍ക്കിടെക്റ്റസ് ടീമംഗങ്ങള്‍ അഭിപ്രായപ്പെട്ടു.

കന്റംപ്രറി ശൈലിയിലുള്ള വീടിന്റെ എക്സ്റ്റീരിയറിന് മോടി കൂട്ടാനായി മുന്‍ഭാഗത്ത് വരാന്തയും അതിനു മുകളിലായുള്ള ബാല്‍ക്കണിയും ഒഴികെയുള്ള ഭിത്തി ക്ലാഡിങ് ചെയ്തിട്ടുണ്ട്. മാര്‍ബിള്‍ കല്ലുകളുടെ സ്ട്രിപ്‌സ് അടുക്കി ചേര്‍ത്ത ക്ലാഡിങ് മെറ്റീരിയല്‍ വീടിന് വെണ്ണക്കല്‍ ചാരുത പകരുന്നു.

എളുപ്പം മോടി കൂട്ടാം

“വളരെ എളുപ്പം മോഡിഫൈ ചെയ്യുവാന്‍ പറ്റുന്ന ഒരു അകത്തളമാവണം വീടിന്റേതെന്നതായിരുന്നു എന്റെ പ്രധാന ആവശ്യം. എന്റെ തറവാട് എപ്പോഴും മാറ്റങ്ങള്‍ക്ക് വിധേയമായി കൊണ്ടിരുന്ന ഒരു വീടായിരുന്നു. ഉപ്പ ഇടയ്ക്കിടെ വീടിന്

Comments are closed.