February 4th, 2016
ഒരേ ഭാഷ

 

ഒരു വീടിന് രïുതരം കാഴ്ചകളാണുള്ളത്. ഒന്ന് വീട്ടില്‍ നിന്നും പുറത്തേക്കുളളതും, രïാമത്തേത് പുറത്തുനിന്നും വീട്ടിലേക്കുള്ളതും. റോഡ് ലെവലില്‍ നിന്നും അല്പം ഉയര്‍ന്നു നിന്നിരുന്ന ഭൂമിയായിരുന്നതു കൊïുതന്നെ ഇവയ്ക്ക് രïിനും ഒരേപോലെ പ്രാധാന്യം ലഭിക്കുന്ന ഒരു ഡിസൈന്‍ ആര്‍ക്കിടെക്റ്റ് രാകേഷ് ഇവിടെ പ്രാവര്‍ത്തികമാക്കിയിരിക്കുന്നു. ഈ കാഴ്ചകള്‍ സാധ്യമാക്കുന്നതിലേറ്റവും കൂടുതല്‍ പങ്കുവഹിച്ചതാവട്ടെ വീടിന്റെ എലിവേഷനും.
ഇവിടുത്തെ മണ്ണ് സ്വല്പം കുഴിക്കുമ്പോള്‍ തന്നെ പാറ കാണാനാവും. ഉയര്‍ന്നുനിന്നിരുന്ന ഭൂമി റോഡ്‌ലെവലിലേക്ക് കൊïുവരാനായിരുന്നു ക്ലയന്റിന്റെ ഉദ്ദേശ്യം. അതിനായി അവര്‍ പാറ പൊട്ടിച്ചു തുടങ്ങിയ അവസരത്തിലാണ് ആര്‍ക്കിടെക്റ്റ് രാകേഷ് പ്രോജക്റ്റ് ഏറ്റെടുക്കുന്നത്. ഭൂമി അതേപോലെ നിലനിര്‍ത്തി വീട് പണിയാമെന്ന് അവരെ ബോധ്യപ്പെടുത്തി. പ്രധാനമായും വീടിന്റെ മുന്‍ഭാഗമാണ് റോഡില്‍ നിന്നും കാണാനാവുക. ”എനിക്കിഷ്ടം സ്‌ളോപ്പ് റൂഫായിരുന്നു. പക്ഷേ, ക്ലയന്റിന്റെ നിര്‍ദ്ദേശപ്രകാരം ഫ്‌ളാറ്റ് റൂഫ് ഡിസൈന്‍ ചെയ്യുകയായിരുന്നു” രാകേഷ് പറയുന്നു.
കാഴ്ചഭംഗിയ്ക്കായി എക്‌സ്ട്രാ പ്രൊജക്ഷനുകളോ എലമെന്റുകളോ ഒന്നും കൂട്ടിച്ചേര്‍ത്തിട്ടില്ല. കാര്‍പോര്‍ച്ച്, വരാന്ത, ബാല്‍ക്കണി എന്നിവയെല്ലാം വലിയൊരു ഫ്‌ളാറ്റ് റൂഫിനടിയിലാക്കി. 17.5 അടി പൊക്കത്തിലുള്ള ഈ ഫ്‌ളാറ്റ് റൂഫിന്റെ താഴത്തെ ഭാഗമാണ് റോഡില്‍ നിന്നും നോക്കുന്നവര്‍ക്ക് കാണാനാവുക. അതുകൊïു തന്നെ ഇന്‍വേര്‍ട്ടഡ് ബീമാണ് ഇവിടെ ഉപയോഗിച്ചത്.
ബീമുകളെല്ലാം മുകളിലാക്കി താഴെ പ്ലെയിന്‍ റൂഫ് വരുന്ന ഈ രീതി വീടിന്റെ കൂറ്റന്‍ മേല്‍ക്കൂരയ്ക്ക് ഗംഭീരമായ പ്രൗഢി നല്‍കുന്നുï്. നിരന്നുനില്‍ക്കുന്ന 4 നെടുനീളന്‍ തൂണുകള്‍ റൂഫിനെ താങ്ങി നിര്‍ത്തുന്നു. പ്ലിന്ത് ബീം കൊടുത്ത് ഈ നാലു തൂണുകള്‍ക്കും ബലമേകിയിട്ടുï്.
രïാമത്തെ കാഴ്ച സാധ്യമാക്കുന്നതിനായി വരാന്തയുടെ മുകള്‍ഭാഗത്തായി ഒരു ബാല്‍ക്കണി കൊടുത്തു. അവിടെനിന്നും നോക്കിയാല്‍ വീടിന്റെ മുന്‍ഭാഗത്ത് പച്ചപ്പട്ടുടുത്ത ലോണും അങ്ങകലെ മലനിരകളും വൃക്ഷതലപ്പുകളും നീലാകാശവും ഒക്കെ ചേരുന്ന സുന്ദരദൃശ്യങ്ങള്‍ നമ്മെ തേടിയെത്തും. മുകള്‍ ഭാഗത്തെ ബെഡ്‌റൂമില്‍ നിന്നുതന്നെ ഇത്തരം കാഴ്ചകള്‍ സാധ്യമാക്കുന്നതിനായി ആ മുറിയുടെ മുന്‍ഭാഗത്ത് ഒരു ഡോര്‍ വിന്‍ഡോ കൊടുത്തിട്ടുï്.
”ഓരോ സൈറ്റിലേയും സാഹചര്യങ്ങളാണ് എന്റെ ഡിസൈനുകള്‍ രൂപപ്പെടുത്തുന്നത്. സൈറ്റും നമ്മുടെ പ്രവൃത്തി പരിചയവും പഠിച്ച കാര്യങ്ങളുമൊക്കെ കൂടിചേരുമ്പോള്‍ രൂപപ്പെടുന്ന ഒരു ആര്‍ക്കിടെക്ചര്‍ ഭാഷയുï്. അതാണ് എന്റെ ഡിസൈന്റെ അടിസ്ഥാനം” രാകേഷ് പറയുന്നു. യഥാര്‍ത്ഥത്തില്‍ വീടിന്റെ മുറികളുടെ ഉയരവ്യത്യാസം കൊï് ഉരുത്തിരിഞ്ഞ ഒരു എലിവേഷനാണിതെന്ന് പറയാം. ഡബിള്‍ ഹൈറ്റുള്ള ഡൈനിങ്‌റൂമും സിംഗിള്‍ ഹൈറ്റുള്ള കിച്ചനുമൊക്കെ ഇതിനെ പിന്തുണയ്ക്കുന്നു.
”അമിതമായ അലങ്കാരങ്ങളൊന്നും വാരിനിറയ്ക്കുവാന്‍ ശ്രമിച്ചിട്ടില്ല. പെയിന്റിങ്ങിലാണെങ്കില്‍ കൂടി പച്ചയോടു ചേര്‍ന്നുനില്‍ക്കുന്ന ഷേഡും വെള്ളനിറവുമാണ് ഉപയോഗിച്ചത്. കാര്‍പോര്‍ച്ചിന്റെ ഭാഗത്തെ ഭിത്തിയില്‍ നാച്വറല്‍ സ്റ്റോണ്‍ പതിച്ചിട്ടുï്” രാകേഷ് പറയുന്നു. കാര്‍പോര്‍ച്ചിന്റെ ഭാഗത്തും കിച്ചന്റെ ഭാഗത്തുമുള്ള ഇന്‍ബില്‍റ്റ് പ്ലാന്റര്‍ ബോക്‌സുകളില്‍ വളര്‍ന്നു നില്‍ക്കുന്ന അലങ്കാരമുളകളും മുന്‍ഭാഗത്തെ പുല്‍ത്തകിടിയുമെല്ലാം ഇതിനോട് ലയിച്ചുനില്‍ക്കുന്നു.
‘ഇ’ ആകൃതിയിലാണ് ഈ വീട് ഡിസൈന്‍ ചെയ്തിട്ടുള്ളത്. മധ്യഭാഗത്തായി ഒഴിഞ്ഞുകിടക്കുന്ന ഭാഗത്ത് ഒരു കോര്‍ട്ട്‌യാര്‍ഡ് ആണുള്ളത്. ഡൈനിങ് കം കിച്ചന്‍, ലിവിങ് റൂം എന്നിവിടങ്ങളില്‍ നിന്നും കോര്‍ട്ട്‌യാര്‍ഡിലേക്ക് ഇറങ്ങാം. കോര്‍ട്ട്‌യാര്‍ഡിനോട് ചേരുന്ന ഭാഗത്ത് ലിവിങ്ങിനൊരു ഡോര്‍ കം വിന്‍ഡോയും ഒരു ഇന്‍ബില്‍റ്റ് സിറ്റിങ് സ്‌പേസും കൊടുത്തിട്ടുï്. ഇതുവഴി ലിവിങ്ങില്‍ നിന്ന് കോര്‍ട്ട്‌യാഡിലേക്കിറങ്ങാം. സുരക്ഷിതത്വത്തിനായി കോര്‍ട്ട്‌യാര്‍ഡിന്റെ മറയില്ലാത്ത ഭാഗത്ത് കരിങ്കല്‍തൂണുകള്‍ നാട്ടിയിട്ടുï്.
മൂന്ന് ബെഡ്‌റൂമുള്ള വീട് എന്നതായിരുന്നു തീരുമാനം. പിന്നീട് മുകളിലുള്ള ലിവിങ് റൂം കൂടി ബെഡ്‌റൂമാക്കി മാറ്റുകയായിരുന്നു. ഇപ്പോഴിത് നാല് ബെഡ്‌റൂമുള്ള ഇരുനില വീടാണ്.

Leave a Reply

Your email address will not be published. Required fields are marked *