അടഞ്ഞതും , സ്വകാര്യവുമായ ഓഫീസുകളുടെ കാലം കഴിഞ്ഞു. തികച്ചും ആധുനികവും കാലത്തോട് ചേരുന്നതുമായ സുതാര്യവും, തെളിഞ്ഞതുമായ അകത്തളങ്ങളാണ് ഇന്ന് ഓഫീസുകള്‍ക്ക്. ഓഫീസ് ഫര്‍ണിച്ചറിന്റെ കാര്യവും അതുപോലെ തന്നെ. ഓരോ ഇടത്തിനും സന്ദര്‍ഭത്തിനും ഏറ്റവും യോജിക്കുന്ന ഡിസൈനുകളും , ബ്രാന്‍ഡുകളും ഓഫീസുകളെ നിര്‍വ്വചിക്കുന്നു. ഓഫീസുകളിലെ അന്തരീക്ഷം തൊഴില്‍ ചെയ്യുന്നവരുടെ നൈപുണ്യത്തെ സ്വാധീനിക്കും എന്നതിനാല്‍ തന്നെ ഫര്‍ണിച്ചറും, ഇന്റീരിയറുമെല്ലാം തൊഴില്‍ സാഹചര്യങ്ങള്‍ക്ക് ഏറ്റവും അനുയോജ്യമായിരിക്കുകയെന്ന ആശയത്തിന് ഇപ്പോള്‍ മുമ്പത്തേക്കാള്‍ പ്രസക്തി ഏറിയിരിക്കുന്നു. ഈ സാഹചര്യത്തില്‍ ഓഫീസ് ഫര്‍ണിച്ചറിന്റെ വലിയ ലോകം കാഴ്ചവയ്ക്കുന്നതിനൊപ്പം, ഓഫീസ് ഇന്റീരിയര്‍ എങ്ങനെ ആവാമെന്ന് കൂടി കാണിച്ചു തരികയാണ് കൊച്ചി വൈറ്റിലയില്‍ ഗോള്‍ഡ് സൂക്കിന്റെ ഗ്രൗണ്ട് ഫ്‌ളോറില്‍ ഉള്ള എ.എല്‍.എം ഓഫീസസ്. ഓഫീസ് ഫര്‍ണിച്ചര്‍ രംഗത്തെ ലോകോത്തര ബ്രാന്‍ഡുകളുടെ ഡീലര്‍മാരായ എ.എല്‍.എം പ്രൊജക്ട്‌സ് ഈ ഷോറൂമിലൂടെ ഓഫീസുകളുടെയും, വര്‍ക്ക് സ്റ്റേഷനുകളുടെയും ഡിസൈനിലേക്കും പ്രവര്‍ത്തനമേഖല വ്യാപിപ്പിക്കുകയാണ്.

ഹാപ്പി വര്‍ക്കിങ്ങ്
സമകാലീനമായ ഇന്റീരിയര്‍ ഡിസൈനിലൂടെ ഒരു ഓഫീസ് ആയി പരിപൂര്‍ണമായി മാറ്റിക്കൊണ്ടാണ് എ.എല്‍.എം ഫര്‍ണിച്ചര്‍ സ്റ്റോര്‍ തങ്ങള്‍ വിപണനം ചെയ്യുന്ന ഓഫീസ് ഫര്‍ണിച്ചര്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. ഗ്രേ- വൈറ്റ് തീമിലുള്ള ഈ ഓഫീസ് കം ഷോപ്പിന്റെ സുതാര്യമായ ഓപ്പണ്‍ ശൈലിയാണ് പ്രധാന സവിശേഷത. പുറം ഭിത്തികള്‍ മാത്രമേ കോണ്‍ക്രീറ്റ് ചുമരുകളായി ഉള്ളൂ. സുതാര്യമായ ടഫന്‍ഡ് ഗ്ലാസുകളാണ് വ്യത്യസ്ത വിഭാഗങ്ങളെയും ഇടങ്ങളെയും വേര്‍തിരിക്കുന്നത്. റിസപ്ഷന്‍, പല മട്ടിലുള്ള വര്‍ക്ക് സ്റ്റേഷനുകള്‍, ഡയറക്ടേഴ്‌സ് ഏരിയ, എക്‌സിക്യൂട്ടീവ് ഏരിയ, സ്റ്റാഫ് ഏരിയ, ലോബി , പാന്‍ട്രി ഏരിയ, എന്നിവയെല്ലാം ധര്‍മ്മം അനുസരിച്ച് ക്രമീകരിച്ചിരിക്കുന്നു. ഓരോ ഇടത്തിന്റെയും ഗൗരവവും പ്രാധാന്യവും അനുസരിച്ചാണ് ഡിസൈനും ഫര്‍ണിച്ചര്‍ വിന്യാസവും എല്ലാം. ക്യാബിന്‍ ഫ്രീ വര്‍ക്ക് സ്റ്റേഷനുകളും, ഒപ്പം ക്യാബിന്‍ ഏരിയകളും ഒരുക്കിയിരിക്കുന്നു. ടീം ലീഡര്‍ സ്‌പേസ്, ഇതിന് അഭിമുഖമായി സപ്പോര്‍ട്ടിങ്ങ് സ്റ്റാഫ് സ്‌പേസ് എന്നിങ്ങനെയാണ് വര്‍ക്ക് സ്റ്റേഷനുകളുടെ സജ്ജീകരണം. ഔദ്യോഗിക അന്തരീക്ഷം വേണ്ട ഇടങ്ങളില്‍ ഇന്റര്‍ഫേസിന്റെ, ഗ്രേ നിറമുള്ള നൈലോണ്‍ കാര്‍പെറ്റ് ടൈലാണ് ഫ്‌ളോറിങ്ങിന് ഉപയോഗിച്ചത്. ലോബി, പാസേജ് ഏരിയകളില്‍ ഓഫ് വൈറ്റ് വിട്രിഫൈഡ് ടൈല്‍ ഉപയോഗിച്ചു. ചുമരുകളില്‍ ഹൈലൈറ്റായി വാള്‍പേപ്പര്‍ നല്‍കി. സന്ദര്‍ഭത്തിന് ചേരുന്ന ഹൈലൈറ്റാണ് ഒരോ ഇടത്തും നല്‍കിയത്. റിസപ്ഷനില്‍ പച്ചപ്പിന്റെ അനുഭവം ഉണരുന്ന വള്ളിപ്പടര്‍പ്പ് പോലുള്ള ഡിജിറ്റല്‍ വാള്‍ഗ്രാഫിക് നല്‍കിയിരിക്കുന്നു. വര്‍ക്ക് സ്റ്റേഷനുകളിലും, കോണ്‍ഫറന്‍സ് ഏരിയകളിലും ഔദ്യോഗിക അന്തരീക്ഷം ഉറപ്പാക്കുന്ന വാള്‍ഗ്രാഫിക്‌സുകള്‍ ആണ് ഉപയോഗിച്ചിട്ടുള്ളത്. ടേബിള്‍ ടോപ്പ് പവര്‍ സംവിധാനമുള്ള മെലാമിന്‍ ടേബിളുകളും, വെനീര്‍ ഫിനിഷ് ടേബിളുകളും, ഇരിപ്പിടങ്ങള്‍ക്കും, ടേബിളുകള്‍ക്കും പുറമേ സ്റ്റോറേജ് സംവിധാനങ്ങള്‍ കൂടി ഉള്‍പ്പെടുന്ന പാനല്‍ വര്‍ക്ക് സ്റ്റേഷനുകളും കാണാം. മീറ്റിങ് ടേബിള്‍, ട്രെയ്‌നിങ് ടേബിള്‍ ബ്രേക്ക് ഔട്ട് ഫര്‍ണിച്ചര്‍, ലോബി, പാന്‍ട്രി ഏരികള്‍ക്കു വേണ്ട ഫര്‍ണിച്ചര്‍ എന്നിവയും ക്രമീകരിച്ചിരിക്കുന്നു ഇവിടെ.

വേണം, ഇടയ്‌ക്കൊരു ബ്രേക്ക്
തൊഴില്‍ പോലെ തന്നെ പ്രധാനമാണ് ജോലിക്കിടയിലെ ചെറിയ ഇടവേളകളും. അതിനു വേണ്ടിയാണ് ബ്രേക്ക് ഔട്ട്, ലോബി, പാന്‍ട്രി ഏരിയകള്‍ ഒരുക്കിയത്. പരമാവധി സ്വാസ്ഥ്യം പകരുന്ന തരത്തിലുള്ള ഫര്‍ണിച്ചറാണ് ലോബി ഏരിയയിലേക്ക് ഡിസൈന്‍ ചെയ്തിരിക്കുന്നത്. കഫേ കസേരകളും, ഫൈബര്‍ ടേബിളുകളും പാന്‍ട്രി ഏരിയയില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നു. വിവിധ ബ്രാന്‍ഡുകളുടെ ടാസ്‌ക് ചെയറുകള്‍, ഹൈ ബാക്ക് ചെയറുകള്‍, മിഡില്‍ ബാക്ക് ചെയറുകള്‍ തുടങ്ങിയവ ലെതര്‍ ഉള്‍പ്പെടെയുള്ള വ്യത്യസ്ത മെറ്റീരിയലുകളില്‍ ഒരുക്കിയിരിക്കുന്നു. ഓഫീസ് ഇന്റീരിയര്‍ മുഴുവന്‍ ഓട്ടോമേഷന്‍ ചെയ്ത്, സ്മാര്‍ട്ട് സ്വിച്ചുകള്‍ ഘടിപ്പിച്ചു. ജിപ്‌സം സീലിങ്ങും, ഹാങ്ങിങ് ലൈറ്റുകളും ഉള്‍കൊള്ളിച്ചിട്ടുണ്ട്. പാന്‍ട്രി ഏരിയയുടെ ഭാഗമായി എം.ഡി.എഫില്‍ പെയിന്റ് ഫിനിഷ് ചെയ്ത മെറ്റീരിയല്‍ ലൈബ്രറി നല്‍കി. മിഡില്‍ ഈസ്റ്റില്‍ ഇന്റീരിയര്‍ ഫിറ്റൗട്ട് രംഗത്ത് 10 വര്‍ഷത്തിലധികം പ്രവൃത്തിപരിചയമുള്ള എ.എല്‍.എം പ്രോജക്ടറ്റ്‌സിന്റെ ഉപവിഭാഗമായാണ് എ.എല്‍.എം ഓഫീസസ് തുടങ്ങിയിരിക്കുന്നത്. അംജദ് ഉമ്മറാണ് എ.എല്‍.എം പ്രോജക്റ്റ്‌സിന്റെ മാനേജിങ് ഡയറക്ടര്‍. ഷെമിം അഹമ്മദ്, മുഹമ്മദ് ഇഷാം എന്നിവരാണ് പ്രോജക്റ്റ് ഡയറക്ടര്‍മാര്‍. വൈറ്റില ഗോള്‍ഡ് സൂക്കിലെ ഈ ഓഫീസ് ഡിസൈന്‍ ചെയ്തിട്ടുള്ളത് ആര്‍ക്കിടെക്റ്റ് കൂടിയായ ഷെമിം അഹമ്മദാണ്. ഫൈസി എന്‍.എം ആണ് ഡയറക്ടര്‍ പ്രോഡക്ഷന്‍. വര്‍ക്ക്‌സ്റ്റേഷന്‍ ഡിസൈനിലും ഓഫീസ് ഫര്‍ണിഷിങ്ങ് രംഗത്തും നവീനവും ലളിതവുമായ ഡിസൈന്‍ രീതികള്‍ കൊണ്ടുവരികയാണ് ഉദ്ദേശ്യം.

Leave a Reply

Your email address will not be published. Required fields are marked *