Architect : നൈനാന്‍ ഫിലിപ്പ്

ഓര്‍മ്മകളോടികളിക്കുവാനെത്തുന്ന മുറ്റത്തെ ചക്കരമാവിന്‍ ചുവട്ടില്‍”. ഈ വീട്ടിലും ഉണ്ട് ഒരു ചക്കരമാവ്. വീട്ടുടമസ്ഥന്‍ വിനോദിന്റെ ഓര്‍മ്മകളുടെ മാമ്പൂക്കള്‍ കൊഴിഞ്ഞു കിടക്കുന്ന മാവ്. ഇതു മുറിച്ചു മാറ്റാതെ വീട് ഡിസൈന്‍ ചെയ്തു തരണം. ഇതായിരുന്നു ക്ലൈന്റിന്റെ ആദ്യത്തെ നിബന്ധന. ഈ ആവശ്യം മുന്‍നിറുത്തി വീടിന്റെ ഡിസൈന്‍ നിര്‍വഹണം നടത്തിയത് ആര്‍ക്കിടെക്റ്റ് നൈനാന്‍ ഫിലിപ്പാണ്. 20 സെന്റ് പ്ലോട്ടില്‍ 6000 സ്‌ക്വയര്‍ഫീറ്റില്‍ കോട്ടയത്ത് സ്ഥിതി ചെയ്യുന്ന ഈ വീട് 3 നിലകളായിട്ടാണ് പണിതതെങ്കിലും പുറമെ നിന്നു നോക്കിയാല്‍ ഒരുനില വീടാണെന്നു തോന്നുംവിധമാണ് സ്ട്രക്ചര്‍ ഡിസൈന്‍.

പരമ്പരാഗതശൈലിയിലാണ് എലിവേഷന്‍ ഡിസൈന്‍ ചെയ്തിട്ടുള്ളത്. എന്നാല്‍ ഉള്‍ത്തളങ്ങള്‍ക്ക് മിക്‌സഡ് ശൈലിയാണ് സ്വീകരിച്ചത്. വ്യത്യസ്തങ്ങളായ ശൈലികള്‍ കൂട്ടിച്ചേര്‍ത്ത് ഡിസൈന്‍ ചെയ്തിരിക്കുന്ന ഗസ്റ്റ് ലിവിങ് റൂം ആകര്‍ഷകമാണ്. ട്രിപ്പിള്‍ ഹൈറ്റിലാണ് ഈ മുറി. കൂടാതെ ഗ്രൗണ്ട് ഫ്‌ളോറിലും ഫസ്റ്റ് ഫ്‌ളോറിലും സ്ഥാനം നല്‍കിയിട്ടുള്ള കോര്‍ട്ട്‌യാര്‍ഡും ഈ വീടിനെ സംബന്ധിച്ചിടത്തോളം ഹൈലൈറ്റ് ഏരിയകളാണ്.

പ്രധാന വാതില്‍ തുറക്കുമ്പോള്‍ തന്നെ മാവ് കാണാവുന്ന രീതിയില്‍ മുറ്റം ഡിസൈന്‍ ചെയ്തു. അകത്തെ ഫാമിലി ലിവിങ്ങില്‍ നിന്നും ഡൈനിങ്ങില്‍ നിന്നും ഉള്ള കാഴ്ച എത്തുന്നത് ഈ കോര്‍ട്ട്‌യാര്‍ഡിലേക്കാണ്. എലിവേഷനില്‍ പില്ലറുകള്‍ക്കും വരാന്തയ്ക്കും പ്രാമുഖ്യം നല്‍കിയിട്ടുണ്ട്. കര്‍വ്വ് ആകൃതിയില്‍ നല്‍കിയ ഭിത്തിയും ജനലും ഒക്കെ വ്യത്യസ്തമാണ്. വീടിനിണങ്ങുന്നൊരു ലാന്റ് സ്‌കേപ്പും ഇവിടെ ഉണ്ട്.

കണ്‍സ്ട്രക്ഷന്‍ മേഖലയുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന ആളാ ണ് വീട്ടുടമസ്ഥന്‍ വിനോദ്. അതുകൊണ്ടു തന്നെ സ്വന്തം ഭവനത്തിന്റെ കാര്യത്തില്‍ വേണ്ടത്ര കണക്കുകൂട്ടലുകള്‍ ഉണ്ടായിരുന്നു. മനസ്സിനിണങ്ങിയ ഒരു പ്ലാനിനായുള്ള ഏറെനാളത്തെ അലച്ചിലിനൊടുവിലാണ് ആര്‍ക്കിടെക്റ്റ് നൈനാനെ പരിചയപ്പെടുന്നതും ആവശ്യങ്ങളും ആഗ്രഹങ്ങളും ആര്‍ക്കിടെക്റ്റിന് കൈമാറുന്നതും. ഇന്റീരിയറിന്റെ ക്രെഡിറ്റ് ഇന്റീരിയര്‍ ഡിസൈനര്‍ അനി പ്രസാദിനാണ് ആര്‍ക്കിടെക്റ്റ് നല്‍കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>