ര്‍ക്കിടെക്റ്റുകള്‍ക്ക് വാസ്തുകലയ്ക്കു പുറമേ പ്രശോഭിക്കാനാവുന്ന ഒരു മേഖലയാണ് ഫോട്ടോഗ്രാഫി. എന്നാല്‍ നമ്മുടെ രാജ്യത്ത് വളരെ കുറച്ച് ആര്‍ക്കിടെക്റ്റുകള്‍ മാത്രമേ ഫോട്ടോഗ്രാഫിയെ ഒരു കരിയര്‍ എന്ന നിലയില്‍ ഗൗരവമായി സമീപിക്കുന്നുള്ളൂ. പുറംനാട്ടിലെ സ്ഥിതി ഇതല്ല; ഒരേസമയം ആര്‍ക്കിടെക്റ്റും ഫോട്ടോഗ്രാഫറുമായ ഒരാള്‍ക്ക് ~ഒരു കെട്ടിടത്തിന്റെ ചിത്രമെടുക്കുമ്പോള്‍ അതു ചെയ്ത ഡിസൈനറുടെ ഫിലോസഫി ശരിയായി മനസ്സിലാക്കാനും അത് ഫോട്ടോഗ്രാഫിയില്‍ പ്രതിഫലിപ്പിക്കുവാനും കഴിയും.” പറയുന്നത് ആര്‍ക്കിടെക്റ്റ് പ്രവീണ്‍ പി മോഹന്‍ദാസ്.

ഇദ്ദേഹത്തിന് ഫോട്ടോഗ്രാഫി വെറും ഒരു പാഷനല്ല; കരിയര്‍ തന്നെയാണ്. തൃശൂരിലെ ‘ട്രാന്‍സ്‌ഫോം ആര്‍ക്കിടെക്റ്റ്’ എന്ന സ്ഥാപനത്തിലെ പാര്‍ട്ണര്‍റായ പ്രവീണ്‍ മോഹന്‍ദാസിന് ആര്‍ക്കിടെക്ചര്‍ ഫോട്ടോഗ്രാഫി മാത്രമല്ല വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫിയും ഏറെ വഴങ്ങുന്നതാണ്.

ലിജോ. റെനി. ആര്‍ക്കിടെക്റ്റ്‌സിന്റെയും, ആര്‍ക്കിടെക്റ്റ് കെ.ബി. ജയകൃഷ്ണന്റെയും, ആര്‍ക്കിടെക്റ്റ് ചിത്ര ജയകൃഷ്ണന്റെയും ഈ ലക്കത്തില്‍ പ്രസിദ്ധീകരിച്ചിട്ടുള്ള അവാര്‍ഡ് പ്രോജക്റ്റുകളുടെ ചിത്രങ്ങള്‍ എടുത്തത് ഇദ്ദേഹമാണ്. ആര്‍ക്കിടെക്ചര്‍ ഫോട്ടോഗ്രാഫി എന്നത് ഏറെ ഗൗരവമായി കാണേണ്ടുന്ന ഒരു പ്രവര്‍ത്തനമേഖലയാണെന്നും ഏറെ സാധ്യതകളുള്ള ഒന്നാണെന്നും ഉള്ളകാര്യം ഈ ചിത്രങ്ങള്‍ ബോധ്യപ്പെടുത്തുന്നു.

”ആര്‍ക്കിടെക്ചര്‍ ഫോട്ടോഗ്രാഫി എന്നാല്‍ കെട്ടിടങ്ങളുടെ ഭംഗിയുള്ള ചിത്രങ്ങള്‍ എടുക്കുക എന്നതല്ല. ഒരാള്‍ ഒരു സ്‌പേസ് കാണുമ്പോള്‍ എന്താണോ അനുഭവപ്പെടുന്നത് അത് ചിത്രം കാണുന്നയാള്‍ക്കും പകര്‍ന്നുനല്‍കാനാകണം. അവിടുത്തെ വെളിച്ചം, കളര്‍, ടെക്‌സ്ചര്‍ ഇവയൊക്കെ കൊണ്ട് ഒരു സ്ഥലത്തിനുണ്ടാകുന്ന മേന്മ എന്തെന്ന് ചിത്രത്തിലും പകര്‍ത്തി കാണിക്കുകയാണ് ഫോട്ടോഗ്രാഫര്‍. എല്ലാം ഉള്ളതുപോലെ തന്നെ ചിത്രീകരിക്കുക എന്നത് വളരെ പ്രധാനമാണ്” എന്ന് പ്രവീണ്‍ പറയുന്നു. നാച്വറല്‍ ലൈറ്റിനും ആര്‍ട്ടിഫിഷ്യല്‍ ലൈറ്റിനും ഫോട്ടോഗ്രാഫിയില്‍ ഒരുപോലെ പ്രാധാന്യമുണ്ട്. പ്രകാശത്തിന്റെ അനുഭവം ചോര്‍ന്നു പോകാതെ ക്യാമറയുപയോഗിച്ച് എപ്രകാരം ആവിഷ്‌കരിക്കാമെന്ന് അറിഞ്ഞാലേ ആ സ്‌പേസ് നല്‍കുന്ന അനുഭവവും ചോര്‍ന്നു പോകാതിരിക്കൂ. യാതൊരുവിധ കൃത്രിമ വെളിച്ച ക്രമീകരണങ്ങളും കൂടാതെ, ലഭ്യമായ സ്വാഭാവികപ്രകാശത്തില്‍ എടുക്കുന്ന ചിത്രങ്ങളായിരിക്കും ഏറ്റവും മികച്ചവ എന്നാണ് ഇദ്ദേഹത്തിന്റെ അഭിപ്രായം. ”ക്യാമറയ്ക്കും പരിമിതികളുണ്ട്. ചില സാഹചര്യങ്ങളില്‍ നാച്വറലായ ലൈറ്റിങ്ങിന്റെ കൃത്യമായ ബാലന്‍സിങ്ങിനായി ദിവസം മുഴുവന്‍ കാത്തിരിക്കേണ്ടി വരും. ഫോട്ടോ എടുത്തതിനു ശേഷമുള്ള പ്രക്രിയകളിലൂടെ കുറെയൊക്കെ പിക്ചര്‍ ക്വാളിറ്റി വ്യത്യാസപ്പെടുത്താന്‍ സാധിക്കും. എന്നാല്‍ ഒരു സ്ഥലം നല്‍കുന്ന അനുഭൂതി, അതിന്റെ യഥാര്‍ത്ഥ അനുഭവം ഫോട്ടോഗ്രാഫറായിട്ട് ഒരിക്കലും പരിഷ്‌കരിക്കരുത്. ഡിസൈനറുടെ ഉദ്ദേശ്യം മനസ്സിലാക്കുക എന്നത് പ്രധാന സംഗതിയാണ്. എന്നാല്‍ മാത്രമേ ഡിസൈനറുടെ കാഴ്ചപ്പാടിലൂടെ ഒരു പ്രോജക്റ്റ് എടുത്തു കാണിക്കാനാകൂ.” എന്ന് പ്രവീണ്‍ പറയുന്നു.

എക്സ്റ്റീരിയര്‍ ഇമേജുകളിലേക്ക് വരുമ്പോള്‍ കെട്ടിടം നില്‍ക്കുന്ന സാഹചര്യം അഥവാ പരിസരത്തിനു കൂടി പ്രാധാന്യം കൈ വരുന്നു. കെട്ടിടം സ്ഥിതി ചെയ്യുന്ന തെരുവിനെ കൂടി ഫ്രെയ്മില്‍ ഉള്‍പ്പെടുത്തിയെടുക്കുന്ന ചിത്രങ്ങള്‍ കെട്ടിടത്തിന്റെ കാലഗണന കൂടി സാധ്യമാക്കുമെന്നും. അതോ വാസ്തുശില്പങ്ങള്‍ സ്ഥലകാല ദേശാദികളെ ആവിഷ്‌കരിക്കുന്നുവെങ്കില്‍, പ്രവീണ്‍ മോഹന്‍ദാസിന്റെ ക്യാമറയും ഇവയെ പ്രതിബിംബിപ്പിച്ചിരിക്കും; കണ്ണാടി പോലെ.

 

Leave a Reply

Your email address will not be published. Required fields are marked *