
ആര്‍ക്കിടെക്റ്റ് സനില്‍ ചാക്കോ
കോവിഡ് എന്ന മഹാമാരിയെ തുടര്‍ന്ന് നമ്മുടെ ജീവിതശൈലിയില്‍ വന്നതും കൂടുതല്‍ വരാനിരിക്കുന്നതുമായ ശൈലിയാണ് വര്‍ക്ക് ഫ്രം ഹോം. ഐടി മേഖലയില്‍ ഉള്ള സ്ഥാപനങ്ങളില്‍ മാത്രം നടപ്പിലായിരുന്ന ഈ പ്രവര്‍ത്തനശൈലി കോവിഡ് കാലത്തിനുശേഷം എല്ലാ മേഖലകളിലേയും ജോലികളിലും പരീക്ഷിക്കാവുന്നതാണ്. ഇതേ ആശയം ചെറുതും വലുതുമായ പല വ്യവസായങ്ങളും മേഖലകളും പിന്തുടര്ന്നേക്കും. അങ്ങനെയെങ്കില്‍ റെസിഡന്‍ഷ്യല്‍ ഡിസൈനിങ്ങില്‍ ഓഫീസ് കോര്‍ണര്‍/ ഓഫീസ് സ്പേസ് നിര്‍ബന്ധമായും ഉള്‍പ്പെടുത്തേണ്ടതായി വരും അങ്ങനെ വരുമ്പോള്‍ അതിന് ആനുപാതികമായി കമേഴ്സ്യല്‍ സ്പേസിന്റെ ആവശ്യകത കുറഞ്ഞേക്കാം. പക്ഷേ ഇന്റര്‍നെറ്റ് കവറേജ് ഗ്രാമങ്ങളില്‍ പൊതുവെ കുറവായതിനാല്‍ ഇന്റര്‍നെറ്റ് കവറേജ് കൂടുതലുള്ള ടൗണുകളിലേക്ക് മാറുവാന്‍ ആളുകള്‍ നിര്‍ബന്ധിതരാകും.
റെഡ്യൂസ്, റീയൂസ്, റീസൈക്കിള്‍ എന്ന പഴയ ആശയത്തെ ആര്‍ക്കിടെക്റ്റുകളും ഡിസൈനര്‍മാരും വളരെ ഗൗരവമായി വിശകലനം ചെയ്ത് ഓരോരുത്തരും അവരവരുടെ പ്രോജക്റ്റുകളില്‍ അനിവാര്യമാക്കുകയും വേണം. ഇതു കൂടാതെ, പ്രാദേശിക ഉല്‍പ്പന്നങ്ങള്‍ നേരിട്ടും നവീകരിച്ചും ഉപയോഗിക്കുവാന്‍ നാം ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. ഈ ആശയങ്ങള്‍ ഉപഭോക്താക്കളേയും ബോധവല്‍ക്കരിക്കേണ്ടത് ആവശ്യമാണ്. ഈ ബോധവല്‍ക്കരണം അവരിലേക്ക് എത്തിക്കുന്നതില്‍ ആര്‍ക്കിടെക്റ്റുകള്‍ക്കും എഞ്ചിനീയര്‍മാരും കൂടാതെ മീഡിയയും ഒരു പ്രധാന പങ്ക് വഹിക്കേണ്ടതാണ്.
Be the first to comment