Project Specifications

വെള്ളത്താല്‍ ചുറ്റപ്പെട്ട, തെളിഞ്ഞ, ശുദ്ധമായ അന്തരീക്ഷത്തില്‍ ജീവിക്കാന്‍ സാധിക്കുന്നത് ഇക്കാലത്ത് വലിയൊരു കാര്യമാണ്. ഇത്തരമൊരു സ്ഥലം മറ്റുള്ളവരുമായി സമദൂരസിദ്ധാന്തത്തില്‍ പങ്കുവയ്ക്കുവാന്‍ സാധിക്കുന്നത് അതിലും മനോഹരമായ കാര്യമാണ്. ഇത്തരമൊരു പ്ലോട്ടില്‍ ഒരു ബഹുനില സമുച്ചയമാണ് ഉയരുന്നതെങ്കില്‍ നയനമനോഹരരമായ കാഴ്ചകള്‍ കണ്ട് സ്വച്ഛന്ദമായി ജീവിക്കാന്‍ അനവധി പേര്‍ക്കാകും. ഇങ്ങനെയൊരു ആശയത്തില്‍ നിന്നാണ് അസറ്റ് കാസാ ഗ്രാന്‍ഡെ ഉയര്‍ന്ന് പൊങ്ങിയത്.

ഉചിതമായ വാസ്തുകല (ആര്‍ക്കിടെക്ചര്‍ അപ്രോപ്പിയേറ്റ്) എന്ന ആപ്ത വാക്യമാണ് ആര്‍ക്കിടെക്റ്റ് റോയ് ആന്റണിയെ നയിക്കുന്നത്. സൈറ്റിന്റെ കിടപ്പ്, ഉപഭോക്താവിന്റെ ആഗ്രഹങ്ങളും ആവശ്യങ്ങളും, ആര്‍ക്കിടെക്റ്റിന്റെ സര്‍ഗ്ഗാത്മകത എന്നിവയെല്ലാം കൂടിച്ചേരുമ്പോഴാണ് ഈ ആപ്തവാക്യം പൂര്‍ണ്ണമാകുന്നത്. അദ്ദേഹത്തിന്റെ ഓരോ പ്രോജക്റ്റും മറ്റൊന്നില്‍ നിന്ന് വ്യത്യസ്തമാകുന്നതും ഇതുമൂലമാണ്. ഇതിന്റെ ചുവടു പിടിച്ചാണ് ആശയത്തിന് ഇണങ്ങുന്ന പ്ലോട്ടില്‍, ഉചിതമായ രീതിയില്‍ ആര്‍ക്കിടെക്റ്റ് റോയ് ആന്റണി ‘അസറ്റ് കാസാ ഗ്രാന്‍ഡെ’ പണി തീര്‍ത്തിട്ടുള്ളത്. മൊത്തം 45,500 സ്‌ക്വയര്‍ഫീറ്റ് വിസ്തൃതിയിലാണ് കാസാ ഗ്രാന്‍ഡെ.

ജലകേന്ദ്രീകൃതം ഡിസൈന്‍

മറ്റൊരു കെട്ടിടം പണിയുവാനായി പൈലിങ് ചെയ്തിട്ട സ്ഥലം വാങ്ങിയതുമൂലം, നിലവിലുള്ള അടിത്തറയില്‍ നിന്നു കൊണ്ട് ഡിസൈന്‍ രൂപപ്പെടുത്തുക എന്നതായിരുന്നു ആര്‍ക്കിടെക്റ്റ് നേരിട്ട ആദ്യ വെല്ലുവിളി. ഇന്‍ഡ്യയിലെ പ്രശസ്തനായ സ്ട്രക്ചറല്‍ എന്‍ജിനീയര്‍ അശോക് റാവുവിന്റെ വിശദമായ പരിശോധനയ്ക്കു ശേഷം അടിത്തറ ഉറപ്പുള്ളതാണെന്ന് കണ്ടെത്തിയതിനു ശേഷമാണ് അവിടെ 12 നിലകളുള്ള കെട്ടിടം പണിയാമെന്ന തീരുമാനത്തിലെത്തിയത്. 3500 സ്‌ക്വയര്‍ഫീറ്റ് വിസ്തൃതിയുള്ള 12 ബുട്ടിക്ക് അപ്പാര്‍ട്ട്‌മെന്റുകള്‍ക്ക് ഇവിടെ രൂപം നല്‍കിയിരിക്കുന്നു.

ഓരോ നിലയിലും ഒരു അപാര്‍ ട്ട്‌മെന്റ് വീതം നല്‍കി ഒരു സ്വതന്ത്ര വില്ലയുടെ സ്വകാര്യതയോടെയാണ് 12 നിലകളുള്ള ഈ പ്രോജക്റ്റ് പണി പൂര്‍ത്തീകരിച്ചത്. ഒരു വില്ലയുടെ എല്ലാവിധ സവിശേഷതകളും നിറഞ്ഞു നില്‍ക്കുന്നുണ്ട് ഇതിന്റെ അകത്തളങ്ങളില്‍. കായലരികത്തു സ്ഥിതി ചെയ്യുന്ന ഈ കെട്ടിടം കായലിന്റെ മുഴുവന്‍ സൗന്ദര്യവും ഒപ്പിയെടുത്തു കൊണ്ടാണ് നില്‍ക്കുന്നത്. കെട്ടിടത്തിനു താഴെയായി വലതുവശത്ത് ഒരു സ്വിമ്മിങ് പൂളും നല്‍കിയിട്ടുണ്ട്. ഏതു വശത്തുനിന്നു നോക്കിയാലും താഴെയുള്ള ഈ ജലാശയം കാണാവുന്ന രീതിയിലാണ് കെട്ടിടസമുച്ചയം രൂപം കൊണ്ടിട്ടുള്ളത്. അപ്പാര്‍ട്ട്‌മെന്റിലേക്കാവശ്യമായ പച്ചക്കറിയും മറ്റും കൃഷി ചെയ്യുവാനായി ചെറിയൊരു സ്‌പേസ് ഓരോ അപ്പാര്‍ട്ട്‌മെന്റി ലും ഒരുക്കിയിട്ടുണ്ട്. കൂടാതെ പെറ്റ്‌സ് കോര്‍ണറും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ആര്‍ട്ട് ഡെക്കോ ശൈലിയില്‍

ഒരു ആര്‍ട്ട് ഡെക്കോ ശൈലിയുടെ ഒരു നിഴലില്‍ ആണ് ഡിസൈന്‍ തുടര്‍ച്ച. കെട്ടിടത്തിന്റെ ഘടനയുടെയും മുഖപ്പിന്റെയും ശൈലി ഇക്കാര്യം ആവര്‍ത്തിച്ചു സ്ഥിരീകരിക്കുന്നുണ്ട്. എലിവേഷനിലെ കളിമണ്‍ ക്ലാഡിങ് കായല്‍പരപ്പില്‍ പ്രതിബിംബിച്ചു. കാണുന്നത് ഒരു പ്രൗഢമായ കാഴ്ചയാണ്. കായല്‍ക്കാഴ്ച കാണുവാന്‍ സാധിക്കുന്ന ബാല്‍ക്കണിയിലേക്കാണ് ഇവിടുത്തെ ഓരോ മുറികളും തുറക്കുന്നത്. മട്ടുപ്പാവു കൃഷിയ്ക്കും ഇരിപ്പിട സൗകര്യങ്ങള്‍ക്കുമായി ബാല്‍ക്കണികള്‍ സജ്ജീകരിച്ചിരിക്കുന്നു. ഹാന്‍ഡ് റെയ്ല്‍, തൂണുകള്‍, വാതിലുകള്‍, ക്ലാഡിങ്, സീലിങ് എന്നിവയിലെല്ലാം ആര്‍ട്ട് ഈ പ്രകടമാകുന്നുണ്ട്.

കായലിലേക്ക് തുറക്കുന്ന വാതിലുകളും ജനാലകളും കാറ്റും വെളിച്ചവും സമൃദ്ധമായി അകത്തേക്ക് കടത്തിവിടുന്നു. ”ഇന്നത്തെ നഗര ജീവിതത്തില്‍ നാം കാണാതെ പോകുന്ന വിത്ത് മുള പൊട്ടുന്നതുപോലുള്ള ചെറിയ കാര്യങ്ങള്‍ക്കു പോലും ഒരു വേദിയുണ്ടിവിടെ. കൃഷി പോലുള്ള പല കാര്യങ്ങളും മറന്നു പോകുന്ന പുതുതലമുറയ്ക്ക് അവയോട് ഇടപെഴകാനായി ഒരു സന്ദര്‍ഭമൊരുക്കുകയാണ്” ആര്‍ക്കിടെക്റ്റ് മനസ്സു തുറക്കുന്നു. ലംബമാന കൃഷിയെ പ്രോത്സാഹിപ്പിക്കുക, വെള്ളം പുനരുപയോഗിക്കുക, വിവിധ കുടുംബങ്ങളെ സംഘടിപ്പിച്ചുകൊണ്ട് ഒരു പുതിയ രീതിയും പ്രകൃതിയും വാര്‍ത്തെടുക്കാന്‍ സാഹചര്യമൊരുക്കുക ഇതെല്ലാം ഇവിടെ പ്രാവര്‍ത്തികമാക്കിയിരിക്കുന്നു. ധാരാളം കാറ്റും വെളിച്ചവും കിട്ടത്തക്ക രീതിയിലും മണ്ണിന്റെ മുഖാവരണത്തോടെയും അപ്പാര്‍ട്‌മെന്റ് സമുച്ചയം രൂപകല്‍പ്പന ചെയ്തത്, ഇവിടെ താമസിക്കുന്ന ഓരോ വ്യക്തിയുടെയും മനസ്സിന് ഉണര്‍വും സന്തോഷവും പകരുവാനാണ്.
കാലത്തിനും ഇഷ്ടത്തിനുമനുസരിച്ച് പരിഷ്‌കരിക്കാവുന്നതാണ് അപ്പാര്‍ട്ട്‌മെന്റുകളുടെ അകത്തളങ്ങളുടെ ഡിസൈനും ലേഔട്ടും.

Comments are closed.