കാലത്തിനു ചേര്‍ന്ന ഫ്യൂഷന്‍ വീട്‌

നിലവാരമുള്ള സൗകര്യങ്ങളും വിശാലതയും ഒത്തുചേര്‍ന്ന ഫ്യൂഷന്‍ വീട്‌

ഫ്യൂഷന്‍ സ്റ്റൈലില്‍ ഒരുക്കിയ ഈ വീട്, പുറംകാഴ്ചയില്‍ തന്നെ ശ്രദ്ധ കവരുന്നു. നിലവാരമുള്ള സൗകര്യങ്ങളും വിശാലതയും അകത്തളത്തെ കാലത്തിനു ചേര്‍ന്നതാക്കുന്നു.

RELATED PROJECT: ലീനിയര്‍-ക്യൂബിക്ക് ഹൗസ്

ഡിസൈനര്‍ സമീര്‍ പയ്യനാട് (ആര്‍ക്യൂബ് ഡിസൈന്‍, മലപ്പുറം) ആണ് ഈ വീട് രൂപകല്‍പ്പന ചെയ്തത്. പ്രവീണ്‍ ആയിരുന്നു ഇന്റീരിയര്‍ ഡിസൈനര്‍.

ALSO READ: കുന്നിന്‍കാഴ്ചകള്‍ വിരുന്നു വരുന്ന വീട്‌


വൈറ്റ്- കോഫീ ബ്രൗണ്‍ കോമ്പിനേഷന്‍ എക്സ്റ്റീരിയറിന് പ്രൗഢമായ ഭംഗി കൊണ്ടുവരുന്നു. ജി.ഐ പൈപ്പും ഷിംഗിള്‍സും മുഖപ്പിലെ പ്ലാസ്റ്ററിങ് ഡിസൈനും കോഫീ ബ്രൗണ്‍ ഫിനിഷിലാണ് ചെയ്തിരിക്കുന്നത്.

YOUTUBE: കാലത്തിനൊത്തൊരു പ്രൗഢ ശില്‍പം!

പ്രധാന പ്രവേശന വഴിയ്ക്ക് പുറമേ മറ്റൊരു പ്രവേശന മാര്‍ഗം കൂടി വീട്ടിനകത്തേക്ക് നല്‍കിയിട്ടുണ്ട്. രണ്ടു വാതിലുകളോടും ചേര്‍ന്ന് കാര്‍പോര്‍ച്ചുകളുണ്ട്. ജി.ഐ പൈപ്പിനെ ലൂവര്‍ പാറ്റേണില്‍ ഒരുക്കി കാന്റിലിവര്‍ മട്ടിലാണ് കാര്‍പോര്‍ച്ച് ഒരുക്കിയത്.

കാര്‍പോര്‍ച്ചുകളുടെ റൂഫ് കോണ്‍ക്രീറ്റ് ഇല്ലാതെയാണ് ചെയ്തത്. ജി.ഐ ഫ്രെയിംവര്‍ക്കിനു മുകളില്‍ വി റൂഫ് ബോര്‍ഡ് വെച്ചതിനു ശേഷം ഷിംഗിള്‍സ് പതിച്ചതാണ് പോര്‍ച്ചുകളുടെ റൂഫുകള്‍.

.വിശാലമായ മുറ്റം ഇന്റര്‍ലോക്ക് ചെയ്യാന്‍ തന്തൂര്‍ സ്‌റ്റോണ്‍ ഉപയോഗിച്ചു. ചെടികളും ഷാംപെയ്ന്‍ പാമും നട്ട് ലാന്‍ഡ്‌സ്‌കേപ്പില്‍ പച്ചപ്പ് നിറച്ചു.

രണ്ട് കാര്‍പോര്‍ച്ചുകള്‍, രണ്ട് സിറ്റൗട്ട്, ഫോയര്‍, ഫോര്‍മല്‍-ഫാമിലി- അപ്പര്‍ ലിവിങ് ഏരിയകള്‍, ഡ്രസിങ് ഏരിയയും ബാത്ത്‌റൂമും കൂട്ടിചേര്‍ത്തിരിക്കുന്ന അഞ്ച് കിടപ്പുമുറികള്‍, സെന്‍ട്രല്‍ കോര്‍ട്ട്‌യാര്‍ഡ,് സ്‌കൈലൈറ്റ് മിനി കോര്‍ട്ട്‌യാര്‍ഡ്, അപ്പര്‍ലോബി, കിച്ചന്‍, വര്‍ക്കേരിയ, യൂട്ടിലിറ്റി സ്‌പേസ് എന്നിവയാണ് ഈ വീട്ടിലെ ഏരിയകള്‍.

വാതിലുകളും ജനലുകളും പണിയാന്‍ തേക്കുതടിയും മലേഷ്യന്‍ ഇരുളും തെരഞ്ഞെടുത്തു.

ഫ്‌ളോറിങ് ചെയ്തിരിക്കുന്നത് മാറ്റ് ഫിനിഷ് ഉള്ള വിട്രിഫൈഡ് ടൈലു കൊണ്ടാണ്.

പ്ലൈവുഡും വെനീറുമാണ് വാഡ്രോബുകളും കിച്ചന്‍ ക്യാബിനറ്റുകളും പണിയാന്‍ ഉപയോഗിച്ചത്.

ഒരു ബെഡ്‌റൂമിലെ ഒഴികെയുള്ള വാള്‍ പാനലിങ്, ഫോയറിലെ സീലിങ് എന്നിവ ഒരുക്കിയതും പ്ലൈ-വെനീര്‍ കോമ്പിനേഷനിലാണ്.

ഗ്രൗണ്ട് ഫ്‌ളോറിലെ ഒരു ബെഡ്‌റൂമില്‍ മാത്രം സ്‌റ്റോണ്‍ പാനലിങ്ങ് നല്‍കി. ഗോവണിപ്പടികള്‍ പണിയാന്‍ മലേഷ്യന്‍ ഇരുള്‍ ഉപയോഗിച്ചു.


വീടിന്റെ പ്രധാന സിറ്റൗട്ടില്‍ നിന്നുള്ള പ്രവേശനം ഫോയറിലേക്കാണ്. ഫോയറിന്റെ വലതുഭാഗത്ത് ഫോര്‍മല്‍ലിവിങ് ഏരിയയും ഇടതുഭാഗത്ത് ഡൈനിങ് ഏരിയയും നല്‍കി.

സെന്‍ട്രല്‍ കോര്‍ട്ട്‌യാര്‍ഡിനെ ചുറ്റിയാണ് എല്ലാ ഇടങ്ങളും സ്ഥാനപ്പെടുത്തിയത്. കോര്‍ട്ട്‌യാര്‍ഡിനോട് ചേര്‍ന്ന് ഗോവണിയ്ക്ക് ചുവടെ വരുന്ന സ്‌പേസ് ഫാമിലി ലിവിങ് ഏരിയ ആണ്.

ഇതോട് ചേര്‍ന്നാണ് ജി.ഐ അഴികളും ഗ്ലാസ് മേലാപ്പും ഉള്ള മിനി സ്‌കൈലൈറ്റ് കോര്‍ട്ട്‌യാര്‍ഡ.് വീടിന്റെ ഫോക്കല്‍ ഏരിയയാണ് സെന്‍ട്രല്‍ കോര്‍ട്ട്‌യാര്‍ഡ്.

വെയിലും മഴയും വീട്ടിനകത്ത് എത്തും വിധമാണ് ഈ നടുമുറ്റം ഒരുക്കിയത്. സുരക്ഷാഘടകങ്ങള്‍ പരിഗണിച്ച് മേലാപ്പില്‍ മാത്രം ജി.ഐ കൊണ്ടുള്ള ലൂവേഴ്‌സ് അഴികള്‍ നല്‍കി.

ഫോയറിനും സെന്‍ട്രല്‍ കോര്‍ട്ട്‌യാര്‍ഡിനും ഇടയിലുള്ള പാര്‍ട്ടീഷന്‍ ലളിതമായി ഒരുക്കിയ ഷോ ഏരിയ ആണ്. ഫര്‍ണിച്ചറും ഡിസൈന്‍ ഘടകങ്ങളും എല്ലാം ഉണ്ടെങ്കിലും സ്‌പേസിനെ അപഹരിക്കാത്ത വിധത്തിലാണ് അവയെല്ലാം ക്രമീകരിച്ചതെന്ന് കാണാം. ഫര്‍ണിച്ചറെല്ലാം കസ്റ്റമൈസ്ഡ് ആണ്. ബ്രേക്ക്ഫാസ്റ്റ് കൗണ്ടര്‍ ഉള്‍പ്പെടുന്നതാണ് മെയിന്‍ കിച്ചന്‍.

എക്സ്റ്റീരിയറിന്റേതു പോലെ കോഫീബ്രൗണ്‍ – വൈറ്റ് കോമ്പിനേഷന്‍ തീം കിച്ചനിലും സ്വീകരിച്ചു. നാനോവൈറ്റ് കൊണ്ട് കൗണ്ടര്‍ടോപ്പ് ഒരുക്കി. ബ്ലാക്ക്‌സ്പ്ലാഷില്‍ സ്‌പേസര്‍ ഇട്ട് വിട്രിഫൈഡ് ടൈല്‍ ഒട്ടിച്ചിരിക്കുന്നു.

ഡൈനിങ് ഏരിയയില്‍ നിന്നുള്ള പുറം വാതില്‍ സെക്കന്‍ഡ് സിറ്റൗട്ടിലേക്കാണ്. ഇവിടെ ഇരിപ്പിട സൗകര്യങ്ങള്‍ നല്‍കി. ഡിസൈന്‍ ഘടകങ്ങളുടെ അമിതമല്ലാത്ത ക്രമീകരണവും സൗമ്യമായ കളര്‍ കോമ്പിനേഷനും ചേരുമ്പോള്‍ കാലത്തിന് ചേരുന്ന മികച്ച നിര്‍മ്മിതിയാകുന്നു ഈ വീട്.

FACT FILE

  • Design Team : Sameer Payyanad & Praveen (Arcube Design, Malappuram)
  • Project Type : Residential
  • Owner : Ibrahim V.P.
  • Location : Nilambur
  • Year Of Completion : 2016
  • Area : 5600 Sq. Ft.
  • Photography : Ajeeb Comachi

പുതിയ ലക്കം ഡിസൈനര്‍ പ്ലസ് ബില്‍ഡര്‍ ഇപ്പോള്‍ വിപണിയില്‍.  ഡിജിറ്റല്‍ കോപ്പി സബ്‌സ്‌ക്രൈബ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക. പ്രിന്റഡ് മാസികയ്ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക.

About editor 300 Articles
Designer Publications Kerala Pvt Ltd, since its inception in 2003, promotes good architecture and design practices throughout the country.

Be the first to comment

Leave a Reply

Your email address will not be published.


*