കാലത്തിനൊത്ത കൂടുമാറ്റം

വീടിന്റെ കെട്ടുറപ്പിനെ ബാധിക്കാത്തവിധത്തില്‍
കോളം വാര്‍ത്ത് മുകള്‍നിലയില്‍ ആധുനിക സൗകര്യങ്ങള്‍ ഒരുക്കിയിരിക്കുന്നു.

ലിവിങ് കം ഡൈനിങ്, ഫാമിലി ലിവിങ്, കിച്ചന്‍, വര്‍ക്കേരിയ ഒരു ബാത്അറ്റാച്ച്ഡ് ബെഡ്‌റൂം, കോമണ്‍ ബാത്‌റൂം, മറ്റൊരു കിടപ്പുമുറി എന്നിവയുള്ള വീടിനെ കാലത്തിനൊത്ത് പരിഷ്‌ക്കരിക്കണമെന്നാവശ്യപ്പെട്ടാണ് വീട്ടുടമ ബില്‍ഡറായ സിജുവിനെ (സൃഷ്ടി കണ്‍സ്ട്രക്ഷന്‍സ്, പന്തളം, പത്തനംതിട്ട) സമീപിച്ചത്.

ALSO READ: കാലത്തിനു ചേര്‍ന്ന ഫ്യൂഷന്‍ വീട്‌

റെനവേഷന് മുമ്പ്‌

വീടിന്റെ കെട്ടുറപ്പിനെ ബാധിക്കാത്ത തരത്തില്‍ കോളം വാര്‍ത്ത് മുകള്‍നിലയില്‍ അപ്പര്‍ലിവിങ്ങും രണ്ട് ബാത്അറ്റാച്ച്ഡ് ബെഡ്‌റൂമുകളും പുതുതായി നിര്‍മ്മിച്ചു.

ALSO READ: കാലത്തിന്‍റെ വീണ്ടെടുപ്പ്

സമകാലിക ശൈലിക്കിണങ്ങുന്ന ബോക്‌സ് മാതൃകകളും സ്റ്റോണ്‍ ക്ലാഡിങ്ങും ഉള്‍പ്പെടുത്തി യെല്ലോ നിറക്കൂട്ടിലുള്ള എലിവേഷന്‍ കൂടുതല്‍ ആകര്‍ഷകമാക്കി.

വൈറ്റ് ഗ്രേ നിറക്കൂട്ടിലുള്ള പേവിങ് ടൈല്‍ പാകിയാണ് മുറ്റം മോടിയാക്കിയത്. പഴയ കാര്‍പോര്‍ച്ചും പൂമുഖവും അതേപടി നിലനിര്‍ത്തിയിട്ടുണ്ട്.

സിജു എബ്രാഹം, സന്തോഷ് സമരിയ


സന്തോഷ് സമരിയ (ഡിസൈന്‍ സ്‌പേസ്, അടൂര്‍, പത്തനംതിട്ട) ആണ് അകത്തളാലങ്കാരം നിര്‍വ്വഹിച്ചത്. പഴയ ലിവിങ് കം ഡൈനിങ് വിസ്തൃതമായ ഫോര്‍മല്‍ ലിവിങ് ആയാണ് പരിവര്‍ത്തിപ്പിച്ചത്.

ലിവിങ്ങിലെ ജനലിന്റെ ഒരു പാളിയില്‍ വെനീര്‍ പാനലിങ് ചെയ്താണ് ടിവി യൂണിറ്റ് സ്ഥാപിച്ചത്. പഴയ ഫാമിലി ലിവിങ്ങിനെ സ്വകാര്യതയുള്ള ലേഡീസ് സിറ്റിങ് സ്‌പേസാക്കി മാറ്റി.

തേക്കിന്റെ പടവുകളും വുഡ് ഗ്ലാസ് കോമ്പിനേഷന്‍ കൈവരിയുമുള്ള ഗോവണി ഇവിടെ നിന്നാണ് ആരംഭിക്കുന്നത്. ഫ്‌ളോര്‍ ലെവല്‍ താഴ്ത്തി പെബിള്‍സിട്ടാണ് ഗോവണിച്ചുവട് അലങ്കരിച്ചത്.

വെനീര്‍ പാനലിങ് ചെയ്തും നിഷുകള്‍ ഉള്‍പ്പെടുത്തിയുമാണ് വിവിധയിടങ്ങളുടെ വീതിയേറിയ കവാടങ്ങള്‍ ഹൈലൈറ്റ് ചെയ്തത്. വിസ്തൃതമാക്കിയ പഴയ വര്‍ക്കേരിയയാണ് ഡൈനിങ്ങായി മാറിയത്.

വെനീര്‍ പാനലിങ് ചെയ്തും നിഷുകള്‍ ഉള്‍പ്പെടുത്തിയുമാണ് ഡൈനിങ്ങിന്റെ പിന്നിലുള്ള വാഷ് ഏരിയയുടെ സ്വകാര്യത ഉറപ്പാക്കിയത്.


പഴയ അടുക്കള ഫോള്‍ഡബിള്‍ ബ്രേക്ക് ഫാസ്റ്റ് കൗണ്ടര്‍ ഉള്‍പ്പെടുത്തി വിശാലമാക്കിയതിനൊപ്പം വര്‍ക്കേരിയയും പുതുതായി നിര്‍മ്മിച്ചു.

മുന്‍പ് 30 സെന്റീ മീറ്റര്‍ താഴ്ന്നു കിടന്നിരുന്ന കിച്ചന്‍ തറനിരപ്പിലേക്ക് ഉയര്‍ത്തിയിട്ടുമുണ്ട്. അപ്പര്‍ലിവിങ്ങിലും കിച്ചനിലുമുള്‍പ്പെടെ അകത്തളത്തിലുടനീളം ജിപ്‌സം സീലിങ്ങുണ്ട്.

ടെക്‌സ്ചര്‍ പെയിന്റും വുഡന്‍ പാനലിങ്ങും ചെയ്താണ് നാല് കിടപ്പുമുറികളുടെയും ഹെഡ്‌സൈഡ് വാളുകള്‍ ഹൈലൈറ്റ് ചെയ്തത്. കിടപ്പുമുറികളിലെല്ലാം ഡ്രസിങ് ഏരിയകള്‍ പ്രത്യേകമായി ക്രമീകരിച്ചിട്ടുണ്ട്. മുകള്‍നിലയില്‍ രണ്ട് ബാത്അറ്റാച്ച്ഡ് ബെഡ്‌റൂമുകള്‍ പുതുതായി നിര്‍മ്മിച്ചു.

കോമണ്‍ബാത്‌റൂം അതേപടി നിലനിര്‍ത്തിക്കൊണ്ട് താഴത്തെ നിലയിലെ രണ്ടാമത്തെ കിടപ്പുമുറിക്ക് സമീപം പുതിയ ശുചിമുറി നിര്‍മ്മിച്ചു സമകാലിക ശൈലിയിലേക്കുള്ള കൂടുമാറ്റത്തിനു ശേഷം വീടിന്റെ വിസ്തീര്‍ണ്ണം 1818 ചതുരശ്ര അടിയില്‍ നിന്ന് 2980 ചതുരശ്ര അടിയായി മാറി.

Project Highlights

  • Builder : Siju Abraham (Srishti Contsructions, Pathanamthitta)
  • Interior Designer : Santhosh Samaria (Design Space)
  • Project Type : Residential house
  • Owner : Saji Varghese
  • Location : Panthalam, Thumpamon
  • Year Of Completion : 2018
  • Area : 2800 Sq.Ft

പുതിയ ലക്കം ഡിസൈനര്‍ പ്ലസ് ബില്‍ഡര്‍ ഇപ്പോള്‍ വിപണിയില്‍.  ഡിജിറ്റല്‍ കോപ്പി സബ്‌സ്‌ക്രൈബ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക. പ്രിന്റഡ് മാസികയ്ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക.

About editor 336 Articles
Designer Publications Kerala Pvt Ltd, since its inception in 2003, promotes good architecture and design practices throughout the country.

Be the first to comment

Leave a Reply

Your email address will not be published.


*