ഇന്നും നല്ലൊരു വിഭാഗം ആളുകള്‍ തനതു കേരളീയ ശൈലിയ്ക്ക് തന്നെയാണ് പ്രാധാന്യം നല്‍കുന്നത്. തിരുവനന്തപുരത്തെ വര്‍ക്കലയിലുള്ള ബോബിയുടെയും കുടുംബത്തിന്റേയും വീടിന്റെ എലിവേഷന്‍ കേരളീയശൈലിയെ കൂട്ടുപിടിക്കുന്നു
കാലപ്രവാഹത്തിനനുസരിച്ച് കെട്ടിട നിര്‍മ്മാണശൈലികള്‍ പലതും മാറിമറിയാറുïെങ്കിലും ഇന്നും നല്ലൊരു വിഭാഗം ആളുകള്‍ തനതു കേരളീയ ശൈലിയ്ക്ക് തന്നെയാണ് പ്രാധാന്യം നല്‍കുന്നത് എന്നു കാണാം. തിരുവനന്തപുരത്തെ വര്‍ക്കലയിലുള്ള ബോബിയുടെയും കുടുംബത്തിന്റേയും വീടിന്റെ എലിവേഷന്‍ കേരളീയ ശൈലിയെ കൂട്ടുപിടിക്കുന്നു.
വീടിനോട് ചേര്‍ന്നുള്ള കാര്‍പോര്‍ച്ച് വേï എന്ന ബോബിയുടെ നിര്‍ദ്ദേശമനുസരിച്ച് വീടിന്റെ ഒരു ഭാഗത്ത് ഒതുക്കിയാണ് പോര്‍ച്ചിനു സ്ഥാനം. അവിടെ നിന്ന് ഏതാനും പടികള്‍ കയറി ചെറിയൊരു വാക്‌വേയിലേക്ക്. അവിടുന്ന് രï് പടികളുടെ ഉയരത്തില്‍ തുറന്ന സിറ്റൗട്ടിലേക്ക്. പ്രധാന വാതില്‍ തുറന്ന് അകത്തേക്ക് കടക്കുമ്പോള്‍ ഒരു ഫോയര്‍ ഏരിയ. തടിയില്‍ തീര്‍ത്ത ചാരുബഞ്ചാണ് ഇവിടുത്തെ ഇരിപ്പിടം. ഭിത്തികള്‍ നിഷുകള്‍ കൊïും പെയിന്റിങ്ങുകള്‍ കൊïും ആകര്‍ഷകമാക്കിയിരിക്കുന്നു. ഇവിടെ സാധാരണ ജനാലകള്‍ക്കു പകരം ഭിത്തിയുടെ മുഴുവന്‍ നീളത്തിലും സ്ട്രിപ്പ് ഗ്ലാസ് വിന്‍ഡോകളാണ് നല്‍കിയിരിക്കുന്നത്. ഫ്രï് എലിവേഷനിലെ പ്രധാന ശ്രദ്ധാകേന്ദ്രമാകുന്നുï് ഈ ജാലകങ്ങള്‍.
വീടിന്റെ ചുറ്റുമുള്ള വരാന്ത കാലാവസ്ഥാ വ്യതിയാനങ്ങളില്‍ നിന്നും ഭിത്തികള്‍ക്ക് സംരക്ഷണം നല്‍കുന്നു. വീടിനു ചുറ്റിനും പച്ചപ്പിനു കുറവില്ല. 17 സെന്റ് സ്ഥലമുïായിരുന്നതിനാല്‍ നല്ലൊരു ലാന്‍ഡ്‌സ്‌കേപ്പ് ഒരുക്കുവാന്‍ കഴിഞ്ഞു. വരാന്തയോടു ചേര്‍ന്ന് കല്ലുകളും ചെടികളും ചേര്‍ന്നുള്ള ലാന്‍ഡ്‌സ്‌കേപ്പ്, കല്ലില്‍ തീര്‍ത്ത ഇരിപ്പിടങ്ങള്‍, പുല്‍ത്തകിടി, ഇടയില്‍ ചില ഫലവൃക്ഷങ്ങളും പ്ലോട്ടില്‍ ഉïായിരുന്ന ചെറു മരങ്ങളൊന്നും വെട്ടി നശിപ്പിച്ചിട്ടില്ല. മാവും പേരമരവുമെല്ലാം പരമ്പരാഗത ആശയങ്ങളോട് നീതി പുലര്‍ത്തുന്ന വീടിന്റെ പുറംകാഴ്ചയ്ക്ക് പിന്‍ബലമേകുന്നു.
കേരളീയ നിര്‍മ്മാണകലയുടെ സങ്കേതങ്ങളെ വളരെ നയപരമായി മോഡേണ്‍ ഡിസൈനിങ് രീതിയില്‍ അവതരിപ്പിച്ചിരിക്കുന്ന ഈ വീടിന്റെ എലിവേഷനില്‍ 3 മേല്‍ക്കൂരകള്‍ മുഖപ്പുകള്‍ പോലെ ഉയര്‍ന്നു നില്‍ക്കുന്നതു കാണാം. ”കന്റംപ്രറിയെന്നാല്‍ കാലികമാണ്. കാലത്തിനനുസരിച്ച് മാറിമറിയുന്ന ഒന്ന്. അത് വരികയും പോവുകയും ചെയ്യും. എന്നാല്‍ പരമ്പരാഗത ശൈലിക്ക് എന്നും എക്കാലത്തും ആവശ്യക്കാരുï്, കാരണം അതിന് അതിന്റേതായ ഒരു സ്വത്വമുï്” ആര്‍ക്കിടെക്റ്റ് അശോക് കുമാറും സുബിനും പറയുന്നു. ആര്‍ക്കിടെക്റ്റുകളുടെ നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് കൃത്യമായ അനുപാതത്തില്‍ വീടിന്റെ സ്ട്രക്ചറല്‍ വര്‍ക്ക് ചെയ്തത് കോണ്‍ട്രാക്റ്ററായ അസ്‌ക്കറും മനുവും ചേര്‍ന്നാണ്.
സങ്കണ്‍ ലിവിങ് ഏരിയയ്ക്കു ചുറ്റിനുമായി മറ്റ് ഏരിയകള്‍ ക്രമീകരിച്ചത് മൂലം ലിവിങ് ഏരിയ ശ്രദ്ധാകേന്ദ്രമാകുന്നു. ഈ ഏരിയ ഇരിപ്പിടങ്ങളാല്‍ സമൃദ്ധമാണ്. ടിവിയ്ക്കും സ്ഥാനം ഇവിടെ തന്നെ. ബെഡ്‌റൂമുകള്‍ക്ക് മാത്രമാണ് ഭിത്തിയുടെ സ്വകാര്യത. പൂജാമുറി, സ്റ്റെയര്‍കേസ്, ഡൈനിങ് ഏരിയയിലേക്ക് തുറക്കുന്ന ഓപ്പണ്‍ കൗïറോടു കൂടിയ കിച്ചന്‍, പൗഡര്‍റൂം, വാഷ് ഏരിയ എല്ലാം അതാതിടങ്ങള്‍ക്ക് വേï സൗകര്യങ്ങളോടെയും സ്വകാര്യതയോടെയും തീര്‍ത്തിരിക്കുന്നു. പൂജാമുറിക്കു സമീപത്തു നിന്നുമാണ് സ്റ്റെയര്‍കേസിന്റെ തുടക്കം. സ്റ്റെപ്പുകള്‍ക്കടിയില്‍ സ്റ്റോറേജാണ്. സങ്കണ്‍ ലിവിങ്ങിനു സമീപമുള്ള സ്‌കൈലൈറ്റോടു കൂടിയ കോര്‍ട്ട്‌യാര്‍ഡ് വീടിനുള്ളില്‍ വെളിച്ചം നിറയ്ക്കുന്നു. ഈ കോര്‍ട്ട്‌യാര്‍ഡിനു സമീപമുള്ള വാതിലിലൂടെ പുറത്തു കടന്നാല്‍ വരാന്തയിലേക്ക് ഇറങ്ങാം. കിടപ്പുമുറികള്‍, ഡ്രസിങ് ഏരിയ, പഠനസൗകര്യം, അറ്റാച്ച്ഡ് ബാത്ത്‌റൂമുകള്‍ തുടങ്ങിയ സൗകര്യങ്ങളോടെയാണ്. മാസ്റ്റര്‍ ബെഡ്‌റൂം വിശാലവും പുറത്തെ പച്ചപ്പിന്റെ കാഴ്ചകളിലേക്ക് തുറക്കാന്‍ കഴിയുന്ന ജനാലകളോടു കൂടിയതുമാണ്.
ലളിതവും, നാട്യങ്ങളില്ലാത്തതും കാലാതിവര്‍ത്തിയായതുമായ സമീപനരീതിയിലൂടെ ഉടലെടുത്ത വീട്.

 

Leave a Reply

Your email address will not be published. Required fields are marked *