കുന്നിന്‍കാഴ്ചകള്‍ വിരുന്നു വരുന്ന വീട്‌

പൂര്‍ണ്ണമായും കന്റംപ്രറി ഡിസൈന്‍ നയത്തില്‍ എന്നാല്‍
കാലാവസ്ഥയും തല്‍പ്രദേശത്തിന്റെ പ്രാദേശികമായ
സവിശേഷതകളും ഉള്‍ക്കൊണ്ട് ഒരുക്കിയ വീട്‌

പ്ലോട്ടിലെ മണ്ണിന്റെ ഘടന, അവിടുത്തെ സൂക്ഷ്മ കാലാവസ്ഥാ ഘടകങ്ങള്‍ എന്നിവയൊക്കെ പരിഗണിച്ച് സ്വാഭാവികതയ്ക്ക് കോട്ടം തട്ടാതെ നിര്‍മ്മിച്ചിരിക്കുന്ന ഈ വീട് തലശ്ശേരിയിലെ ധര്‍മ്മടത്ത് ആണ്.

ALSO READ: ട്രോപ്പിക്കല്‍ ഹൗസ്

പൂര്‍ണ്ണമായും കന്റംപ്രറി ഡിസൈന്‍ നയത്തില്‍ എന്നാല്‍ കാലാവസ്ഥയും തല്‍പ്രദേശത്തിന്റെ പ്രാദേശികമായ സവിശേഷതകളും ഉള്‍ക്കൊണ്ടും ബാഷഹറിനും കുടുംബത്തിനും ഈ വീടൊരുക്കിയിരിക്കുന്നത് ആര്‍ക്കിടെക്റ്റ് ബിനോയ് പി.എസ്. ആകുന്നു.

പ്ലോട്ടില്‍ തന്നെയുള്ള കരിങ്കല്ലും, ബഫല്ലോ ഗ്രാസും, ചെടികളും വൃക്ഷങ്ങളും ഒന്നും നശിപ്പിക്കാതെ ;അവയൊക്കെ പ്രയോജനപ്പെടുത്തിയുള്ള വീടുനിര്‍മ്മാണമാണിവിടെ നടത്തിയിട്ടുള്ളത്.


ചതുരവടിവാര്‍ന്ന വെണ്‍മ നിറഞ്ഞ എലിവേഷന്റെ കാഴ്ചക്ക് ഭംഗിയേറ്റുന്നത് പ്ലോട്ടിലുണ്ടായിരുന്ന കരിങ്കല്ലുപയോഗിച്ച് ചെയ്തിരിക്കുന്ന ക്ലാഡിങ്ങാണ്.

ചുറ്റിനുമുള്ള പച്ചപ്പിനു നടുവില്‍ വെണ്‍മയുടെ തിളക്കത്തോടെ നിലകൊള്ളുന്ന വീട് പച്ചപ്പിനു നടുവില്‍ മുളച്ചുപൊന്തിയ വെണ്‍മയാര്‍ന്ന ശില്പം പോലെ അനുഭവവേദ്യമാകുന്നു.

പ്ലോട്ട് വിശാലമായിരുന്നതിനാല്‍ ചുറ്റിനും ലാന്‍ഡ്‌സ്‌കേപ്പിന് ധാരാളം സ്ഥലം ലഭിച്ചിട്ടുണ്ട്.
ഗസ്റ്റ് ലിവിങ്, ഫാമിലി ലിവിങ്, ഡൈനിങ്, കിച്ചന്‍, 4 കിടപ്പുമുറികള്‍, അപ്പര്‍ലിവിങ്, ഹോം തീയേറ്റര്‍ എന്നിങ്ങനെയാണ് അകത്തളം.

ഈ വീടിന്റെ ഇന്റീരിയര്‍ ഒരുക്കിയിരിക്കുന്നതിലെ പ്രധാന സവിശേഷത പ്ലോട്ടിലുണ്ടായിരുന്ന ഒരു കുന്നാണ്. ആ കുന്നിന്റെ കാഴ്ചകളെ വീടിനുള്ളില്‍ എത്തിച്ച് ഹരിതാഭമായ കാഴ്ചകളുടെ അകമ്പടിയോടെയാണ് അകത്തളം ഒരുക്കിയിട്ടുള്ളത്.

ALSO READ: ഈസിയാണ്; സോഫ്റ്റും

അതിനായി നിറയെ ഗ്ലാസ് ഓപ്പണിങ്ങുകള്‍ നല്‍കിയിരിക്കുന്നു. ഇവിടുത്തെ ഓപ്പണിങ്ങുകള്‍ക്കുമുണ്ട് പ്രത്യേകത. ഇവയ്ക്ക് ഗ്രില്ലുകള്‍ ഇല്ല. പകരം ഷട്ടറുകള്‍ നല്‍കിയിരിക്കുകയാണ്. ഈ ഷട്ടറുകള്‍ അടച്ചാല്‍ സുരക്ഷ ഉറപ്പാക്കാം.

അതുപോലെ ഫോര്‍മല്‍ ലിവിങ്ങിനും ഡൈനിങ്ങിനും ഇടയിലും ഷട്ടര്‍ നല്‍കിയിട്ടുണ്ട്. ഈ ഷട്ടര്‍ താഴ്ത്തിയാല്‍ പൊതുഇടങ്ങളൊഴിച്ച് ബാക്കി കിടപ്പുമുറികള്‍ ഉള്‍പ്പെടെയുള്ള എല്ലാ ഏരിയകളും സുരക്ഷിതമാകുന്നു.

YOU MAY LIKE: ഇന്‍ഡസ്ട്രിയല്‍ തീമില്‍ ഒരു ബുട്ടീക്ക്

ഈ സംവിധാനം രാത്രിയില്‍ വീട്ടുകാര്‍ക്ക് പ്രത്യേക സുരക്ഷ നല്‍കാന്‍ ലക്ഷ്യമിട്ടുള്ളതാകുന്നു. വി.ആര്‍.എഫ് സംവിധാനത്തിലുള്ള എയര്‍കണ്ടീഷന്‍ വീടാണിത്.

കിടപ്പുമുറികളില്‍ ഉള്‍പ്പെടെ പുറത്തെ കുന്നിന്റെ ഹരിതാഭമായ കാഴ്ചകള്‍ തലനീട്ടുന്നു. മുകള്‍നിലയില്‍ ഹോം തീയേറ്ററുമായി ബന്ധിപ്പിക്കുന്ന ഒരു ബ്രിഡ്ജുണ്ട്.

ഇവിടെ നിന്നാല്‍ ഈ കുന്നിന്റെ ഏറ്റവും ഭംഗിയുള്ള കാഴ്ച ആസ്വദിക്കാം. സ്റ്റെയര്‍കേസ് ഏരിയ ക്ലാഡിങ്ങിനാല്‍ എടുത്തു നില്‍ക്കുന്നുണ്ട്. സുതാര്യമായ ഡിസൈന്‍ നയമാണ് സ്റ്റെയര്‍കേസിന്.

കണ്ണിനിമ്പമാര്‍ന്ന കളറുകളാണ് ഉള്ളിലെമ്പാടും ഒപ്പം റസ്റ്റിക് ഫിനിഷും; കിച്ചന്‍ രണ്ടുണ്ട്.

ALSO READ: കാര്‍ സ്പാ @ മിനിമല്‍ തീം

എല്ലാവിധ ആധുനിക സൗകര്യങ്ങളും ഉള്‍ച്ചേര്‍ത്ത വിശാലമായ ഡൈനിങ്ങിലേക്ക് തുറക്കുന്ന ഓപ്പണ്‍ മോഡുലാര്‍ കിച്ചനും കൂടാതെ വര്‍ക്കിങ് കിച്ചനും.

കിടപ്പുമുറികള്‍ക്ക് ഓരോന്നിനും ഓരോതരം ഒരുക്കങ്ങളാണ്. ന്യൂട്രല്‍ കളറുകള്‍ക്ക് പ്രാമുഖ്യം നല്‍കിയിരിക്കുന്നു. വെന്റിലേഷനുകള്‍ക്ക് ഏറെ പ്രാധാന്യമുണ്ട്.

കിടപ്പുമുറികളില്‍ ബെഡ് ഏരിയയ്ക്ക് മാത്രം വുഡന്‍ ഫ്‌ളോറിങ്. കട്ടിലിന്റെ ഹെഡ്‌റെസ്റ്റ് ഭാഗത്തെ ഭിത്തിയും ഹൈലൈറ്റ് ചെയ്തിരിക്കുന്നു.

പ്ലോട്ടിനും പച്ചപ്പിനും പ്രകൃതിക്കും കാലാവസ്ഥയ്ക്കും പ്രാധാന്യം നല്‍കി ഡിസൈന്‍ ചെയ്തിരിക്കുന്ന വീട് എല്ലാ തരത്തിലും ജീവിത സൗഖ്യം പ്രദാനം ചെയ്യുന്നതാകുന്നു.

FACT FILE

  • Architect : Ar. Binoy P. S. (P S Binoy Architects, Kochi)
  • Project Type : Residential
  • Owner : Bhashahar
  • Location : Dharmadam, Kannur
  • Year Of Completion : 2019
  • Area : 7005 Sq. Ft.
  • Photography : Binoy P. S.

പുതിയ ലക്കം ഡിസൈനര്‍ പ്ലസ് ബില്‍ഡര്‍ ഇപ്പോള്‍ വിപണിയില്‍.  ഡിജിറ്റല്‍ കോപ്പി സബ്‌സ്‌ക്രൈബ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക. പ്രിന്റഡ് മാസികയ്ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക.

About editor 319 Articles
Designer Publications Kerala Pvt Ltd, since its inception in 2003, promotes good architecture and design practices throughout the country.

Be the first to comment

Leave a Reply

Your email address will not be published.


*