ചതുരാകൃതിയിലുള്ള സാധാരണ പ്ലോട്ടായിരുന്നു. അതുകൊïു തന്നെ സ്‌ക്വയര്‍ പാറ്റേണ്‍ ഡിസൈനാണ് ആകമാനം പിന്തുടര്‍ന്നിരിക്കുന്നത്. വീടിന്റെ ഓരോ ഭാഗവും ഓരോ ക്യുബിക്കിളായി ഡിസൈന്‍ ചെയ്തിരിക്കുന്നു. രï് പ്രവേശനമാര്‍ഗ്ഗങ്ങളാണ് വീട്ടിലേക്ക് കൊടുത്തിരിക്കുന്നത്. വീടിന്റെ എലിവേഷന്റെ അതേ ഡിസൈന്‍ പാറ്റേണ്‍ കോമ്പൗï് വാളിലും കൊïുവന്നിരിക്കുന്നു. ലളിതവും സുന്ദരവുമായ സ്‌ട്രെയിറ്റ് ലൈന്‍ ഡിസൈനിലായിരിക്കണം വീട് പണിയേïത് എന്ന ക്ലൈന്റിന്റെ ആവശ്യപ്രകാരമാണ് ഓരോന്നും നിവര്‍ത്തിച്ചിരിക്കുന്നത്. കാറ്റും വെളിച്ചവും അനായാസേന കയറി ഇറങ്ങാനുള്ള സംവിധാനങ്ങള്‍ക്കാണ് ഇവിടെ ആര്‍ക്കിടെക്റ്റ് മുന്‍തൂക്കം നല്‍കിയത്. കിഴക്കിനഭിമുഖമായിട്ടാണ് വീടിന്റെ ദര്‍ശനം. ഫ്രഞ്ച് വിന്റോ, കോര്‍ണര്‍ വിന്റോ, ക്ലിയര്‍ സ്റ്റോറിസ് വിന്റോസ് എന്നീ എലമെന്റുകള്‍ക്ക് പ്രാമുഖ്യം നല്‍കിയാണ് ഡിസൈന്‍. രïു ജനലുകളുടെ ഭിത്തിക്ക് സ്റ്റോണ്‍ ക്ലാഡിങ് നല്‍കി. മുകളില്‍ ബാല്‍ക്കണിയില്‍ ഒരു ഭാഗത്ത് ഷെറാബോര്‍ഡ് കൊï് ലൂവര്‍ ഡിസൈന്‍ നല്‍കിയിരിക്കുന്നു. ഇവിടെ തടി നല്‍കിയാല്‍ മഴയും വെയിലും ഏറ്റ് നശിക്കുമെന്നുള്ളതിനാലാണ് ഷെറാബോര്‍ഡ് ഉപയോഗിച്ചത്. എയര്‍ഹോള്‍ എന്ന സംവിധാനത്തിന് മാറ്റം വരുത്തി 45 സെന്റീമീറ്റര്‍ അകലമുള്ള ക്ലിയര്‍ സ്റ്റോറി വിന്റോസാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. കൊതുകുവല മാത്രമാണ് അടിച്ചിരിക്കുന്നത്. തന്മൂലം ഇതിലൂടെയും വായുവും വെളിച്ചവും വീടിനുള്ളില്‍ സുഗമമായി കയറിയിറങ്ങുന്നുï്. കോര്‍ണര്‍ വിന്റോയില്‍ നിന്നുള്ള വെളിച്ചവും കാറ്റും ഡബിള്‍ ഹൈറ്റുള്ള ഡൈനിങ് സ്‌പേസിനെ പ്രസന്നമാക്കുന്നു. സ്റ്റെയര്‍കേസിന് മുകളില്‍ കോണ്‍ക്രീറ്റ് പര്‍ഗോളകള്‍ നല്‍കി ടഫന്റ് ഗ്ലാസ് ഇട്ടിട്ടുï്. ലൈറ്റിന്റെ ഉപയോഗം പരമാവധി കുറയ്ക്കാന്‍ ഈ സംവിധാനങ്ങള്‍ ഉപകരിക്കുന്നു. വൈറ്റ് തീമിനെ അടിസ്ഥാനമാക്കി ഡിസൈന്‍ ചെയ്തിരിക്കുന്ന ഈ വീട്ടില്‍ സ്റ്റോണ്‍ ക്ലാഡിങ്ങിന്റേയും വുഡിന്റേയും ഷെറാബോര്‍ഡിന്റെയും കടുംനിറങ്ങള്‍ ഭംഗി ഇരട്ടിപ്പിക്കുന്നുï്.
കാര്‍ഷെഡിന്റെ നിര്‍മ്മാണത്തിന് ജിഐ പൈപ്പുകൊï് ഫ്രെയിം നല്‍കി അതില്‍ പോളി കാര്‍ബണേറ്റ് ഷീറ്റ് ഇട്ടിരിക്കുന്നു. എലിവേഷനിലെ പാരപ്പറ്റ് ഭിത്തിയുടെ ഹാന്റ്‌റെയ്‌ലിനും ജിഐ പൈപ്പാണ് ഉപയോഗിച്ചിരിക്കുന്നത്. വീടിന്റെ ഗേറ്റിനും ജിഐ പൈപ്പും പോളികാര്‍ബണേറ്റ് ഷീറ്റും ഉപയോഗിച്ചിരിക്കുന്നു. വിശാലമായ മുറികളാണ് ഇന്റീരിയറിന്റെ സവിശേഷത. കുടുംബാംഗങ്ങള്‍ക്ക് പാചകത്തോടുളള താല്‍പര്യം മുന്‍നിര്‍ത്തി അടുക്കള വലുതാക്കിപണിതു. മുകളിലും താഴെയുമായി നാല് ബെഡ്‌റൂമുകളാണ് ഇവിടെ ഉള്ളത്.

 

Leave a Reply

Your email address will not be published. Required fields are marked *