ഡോക്ടര്‍മാരായ റെജിചന്ദ്രനും രാഗിയും തറവാട് വീടിനോട് ചേര്‍ന്ന് ഒരു പ്ലോട്ട് ലഭിക്കുവാനുള്ള അന്വേഷണത്തിലായിരുന്നു ഏറെക്കാലം. കൊല്ലം ജില്ലയിലെ തങ്കശ്ശേരി എന്ന പ്രദേശം തിരക്കേറിയ റെസിഡന്‍ഷ്യല്‍ ഏരിയയാതുകൊണ്ട് അവിടെ മനസ്സിനിണങ്ങിയ പ്ലോട്ട് ലഭിക്കുക അത്ര എളുപ്പമായിരുന്നില്ല. മാത്രവുമല്ല, തറവാട് വീട്ടില്‍ നിന്നും ദൂരേക്ക് മാറാന്‍ റെജിക്കും രാഗിക്കും തീരെ ആഗ്രഹമില്ലായിരുന്നു. അങ്ങനെ തറവാടിനോട് ചേര്‍ന്നുണ്ടായിരുന്ന ഒരു കൊച്ചു പ്ലോട്ടില്‍ തന്നെ വീട് പണിയാന്‍ ഡോക്ടര്‍ റെജിയും രാഗിയും തീരുമാനിക്കുകയായിരുന്നു. കുറച്ചുകൂടി നല്ല സ്ഥലം വാങ്ങി വീടുപണിയാമായിരുന്നു എന്നു സുഹൃത്തുക്കളും മറ്റും ഉപദേശിച്ചെങ്കിലും ഇവര്‍ തീരുമാനം മാറ്റിയില്ല.
പക്ഷേ, പ്ലോട്ടിന് അനുയോജ്യമായ ഡിസൈനില്‍ വീട് പണികഴിപ്പിക്കുമ്പോള്‍ വേണ്ട സൗകര്യങ്ങള്‍ വീട്ടിലൊരുക്കാനാകുമോ എന്ന ആശങ്കയുണ്ടായിരുന്നു ഇവര്‍ക്ക്.
വര്‍ഷങ്ങളായി സൂക്ഷിച്ചു വച്ചിരുന്ന മാഗസിനുകളിലൂടെ ഒരു മാരത്തോണ്‍ നടത്തുകയായിരുന്നു ഇവര്‍ ആദ്യം ചെയ്തത്. പിന്നീടാണ് തങ്ങള്‍ക്ക് ഇഷ്ടപ്പെട്ട ഡിസൈനുകളും, ഇഷ്ടപ്പെട്ട മെറ്റീരിയലുകളും ചേര്‍ത്ത് ഒരു സ്വപ്നഭവനത്തിന്റെ ഇന്റീരിയര്‍ ഒരുക്കാന്‍ കൊച്ചിയിലുള്ള ആര്‍.എ.കെ. സ്ഥാപനത്തിലെ മുജീബ്, തസ്ലീക്ക്, ഷമീര്‍, സമദ് എന്നിവരടങ്ങുന്ന ഡിസൈനര്‍ സംഘത്തെ ആ ദൗത്യം ഏല്‍പിച്ചത്. താന്‍ പെരുമാറുന്ന ഇടങ്ങള്‍ക്കെല്ലാം പ്രകടമായ ഒരു ശുചിത്വം, ക്ലീയര്‍നെസ്സ് വേണമെന്നത് ഡോ. റെജിചന്ദ്രന് നിര്‍ബന്ധമായിരുന്നു. അതിനാല്‍ ലളിതമായ അലങ്കാരങ്ങളും ഓപ്പണ്‍തീമും പിന്തുടരാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു.
kitchenelevat1

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>