ക്വാളിറ്റി ഡിസൈന്‍ സ്പേസുകള്‍ ഉണ്ടാവണം: ആര്‍ക്കിടെക്റ്റ് ക്ലാര റോസ് ജോസ് കെ

ജനങ്ങള്‍ക്കിടയില്‍ മികച്ച ഡിസൈന്‍ സ്പേസിനെക്കുറിച്ചുള്ള അവബോധമാണ് ആദ്യം വളര്‍ത്തേണ്ടത്. സസ്റ്റയ്നബിളായ, നമുക്കു ചുറ്റും കാണുന്ന സാധാരണ മെറ്റീരിയലുകള്‍ ഉപയോഗിച്ച് ക്വാളിറ്റിയുള്ള സ്പേസുകള്‍ ഡിസൈന്‍ ചെയ്യുന്ന ഒരു ഡിസൈന്‍ സംസ്കാരമാണ് നമുക്ക് ഇവിടെ വേണ്ടത്.

എനിക്ക് കളേഴ്സ്, ടെക്സ്ചര്‍, ഡിസൈന്‍ എന്നിവയോടൊക്കെ താല്പര്യമായിരുന്നു. ഇന്‍റീരിയര്‍ ഡിസൈനിങ് പഠിക്കുവാനായിരുന്നു എനിക്ക് ഇഷ്ടം.

ALSO READ: ഡിബിസൂപ്പര്‍ബ്രാന്‍ഡ്സ് ’19 പുരസ്ക്കാരങ്ങള്‍ പ്രഖ്യാപിക്കുന്നു

ആര്‍ക്കിടെക്ചര്‍ പഠിക്കൂ, അതിനു ശേഷം ഇന്‍റീരിയര്‍ ഡിസൈനിങ്ങിലേക്ക് തിരിയാമെന്ന നിര്‍ദ്ദേശം
പിതാവിന്‍റേതായിരുന്നു. ഒരു റോള്‍മോഡല്‍ എന്നൊന്നും പറയുവാന്‍ ആരുമില്ല.

ഒരാളില്‍ മാത്രം അങ്ങനെ ശ്രദ്ധിക്കുന്നതില്‍ കാര്യമില്ല എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. നല്ല ഡിസൈനുകള്‍ അത് ആരുടേയുമാവാം അത് നോക്കികാണുകയും പഠിക്കുകയും ചെയ്യുന്നതാണ് എന്‍റെ രീതി.

ALSO READ: പ്രകൃതിയെ അറിഞ്ഞ് കെട്ടിടം പണിയുക: ആര്‍ക്കിടെക്റ്റ് ജോസ് കെ മാത്യു

കേരളത്തില്‍ ധാരാളം അവസരങ്ങളും ഓപ്ഷനുകളും ഉണ്ട്. എന്നു കരുതി എല്ലാ പ്രോജക്റ്റുകളും ഏറ്റെടുത്ത് എണ്ണം കൂട്ടുവാന്‍ താല്പര്യമില്ല.

മറിച്ച് നല്ല ഡിസൈന്‍ സ്പേസുകള്‍, പ്രത്യേകിച്ച് സസ്റ്റയ്നബിളായ മെറ്റീരിയലുകള്‍ ഉപയോഗിച്ച് സമൂഹത്തിലെ എല്ലാവര്‍ക്കും സ്വീകാര്യമായ ഉപകാരപ്രദമായ സ്ഥലങ്ങള്‍ ഒരുക്കുകയാണ് ലക്ഷ്യം.

YOU MAY LIKE: മിനിമല്‍ കന്റംപ്രറി ഹോം

ഇന്‍റീരിയര്‍ ഡിസൈനിങ് പഠിച്ചത് ഇറ്റലിയില്‍ ആണ്. അവിടെയൊക്കെ ഒരു സ്പേസ് ഡിസൈന്‍ ചെയ്യാന്‍ പോകുന്നതിനു മുമ്പ് അതിന്‍റെ പാരിസ്ഥിതിക പശ്ചാത്തലം മുതല്‍ പ്രത്യാഘ്യാതങ്ങള്‍ വരെ വിശദമായി പഠിക്കും.

എന്നിട്ടാണ് ഡിസൈന്‍ സമര്‍പ്പിക്കുക. എന്നാല്‍ ഇവിടുത്തെ സ്ഥിതി അതല്ല. ഇവിടെ സ്പേസ് ഒരുക്കുവാന്‍ ധാരാളം പണം മുടക്കുവാന്‍ എല്ലാവരും തയ്യാറാണ്. മിക്കവര്‍ക്കും വേണ്ടത് പ്രദര്‍ശനമാണ്.

ALSO READ: അടിമുടി ആധുനികം

മുടക്കുന്ന പണത്തിനനുസരിച്ച് പ്രകൃതിക്കിണങ്ങിയ, കാലാവസ്ഥയോട് യോജിച്ച ‘ക്വാളിറ്റി’യുള്ള സ്പേസുകള്‍ ആയിരിക്കില്ല ഉണ്ടാകുന്നത്.

വാസ്തവത്തില്‍ എനിക്ക് തോന്നിയിട്ടുള്ളത്, ജനങ്ങള്‍ക്കിടയില്‍ മികച്ച ഡിസൈന്‍ സ്പേസിനെക്കുറിച്ചുള്ള അവബോധമാണ് ആദ്യം വളര്‍ത്തേണ്ടത്.

YOU MAY LIKE: വാട്ടര്‍ ഫ്രണ്ട് ഹോളിഡേ ഹോം

സസ്റ്റയ്നബിളായ, നമുക്കു ചുറ്റും കാണുന്ന സാധാരണ മെറ്റീരിയലുകള്‍ ഉപയോഗിച്ച് ക്വാളിറ്റിയുള്ള സ്പേസുകള്‍ ഡിസൈന്‍ ചെയ്യുന്ന ഒരു ഡിസൈന്‍ സംസ്കാരമാണ് നമുക്ക് ഇവിടെ വേണ്ടത്.

ആര്‍ക്കിടെക്ചറും ഇന്‍റീരിയര്‍ ഡിസൈനിങ്ങും സമൂഹത്തിലെ എല്ലാത്തരം ആളുകള്‍ക്കും പ്രാപ്യമാണ് എന്ന് ബോധ്യമാക്കി കൊടുക്കണം.

ALSO READ: ഹൈലൈറ്റഡ് സ്പേസ്

അതിനുള്ള ഒരു തുടക്കം എന്ന നിലയിലാണ് 3.5 ലക്ഷം രൂപ ചെലവില്‍ കോട്ടയത്ത് നഗരനടുവില്‍ സാധാരണക്കാരായ ആളുകള്‍ക്ക് കൂടി ഉപകാരപ്പെടാവുന്ന തരത്തില്‍ അവരുടെ നിലവാരം ഉയര്‍ത്തുക എന്ന ലക്ഷ്യം കൂടി മുന്നില്‍ക്കണ്ട് ‘ചായക്കട’ ഡിസൈന്‍ ചെയ്തത്.

പുതിയ ലക്കം ഡിസൈനര്‍ പ്ലസ് ബില്‍ഡര്‍ ഇപ്പോള്‍ വിപണിയില്‍ഡിജിറ്റല്‍ കോപ്പി സബ്‌സ്‌ക്രൈബ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക. പ്രിന്റഡ് മാസികയ്ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക.
About editor 259 Articles
Designer Publications Kerala Pvt Ltd, since its inception in 2003, promotes good architecture and design practices throughout the country.

Be the first to comment

Leave a Reply

Your email address will not be published.


*