ഗൃഹസ്ഥലി ശില്പശാല സമാപിച്ചു

ഇന്ത്യന്‍ നാഷണല്‍ ട്രസ്റ്റ് ഫോര്‍ ആര്‍ട്ട് & കള്‍ച്ചറല്‍ ഹെറിറ്റേജ് (ഇന്‍ടാക്), കാസര്‍ഗോഡ് ചാപ്റ്റര്‍, ഫോക്ക് ലാന്‍ഡ് പയ്യന്നൂര്‍, കോളേജ് ഓഫ് എഞ്ചിനീയറിങ് ആന്റ് ടെക്‌നോളജി പയ്യന്നൂര്‍, ഡോര്‍ഫ് കെറ്റല്‍ എന്നിവ സംയുക്തമായി സംഘടിപ്പിച്ച ഗൃഹസ്ഥലി ശില്പശാല സമാപിച്ചു.

ALSO READ: കാലത്തിനൊത്ത കൂടുമാറ്റം

ഇക്കഴിഞ്ഞ മാര്‍ച്ച് 3 മുതല്‍ 9 വരെ നടന്ന ശില്പശാലയില്‍ പ്രശസ്ത കണ്‍സര്‍വേഷന്‍ ആര്‍ക്കിടെക്റ്റുകളായ യൂജിന്‍ പണ്ടാല, ഡോ. ബിനുമോള്‍ ടോം, പ്രവീണ്‍ ചന്ദ്ര, ദേവകുമാര്‍, ശ്യാം എന്നിവര്‍ പരമ്പരാഗത മര വീടുകളുടെയും മറ്റ് ഭവനങ്ങളുടെയും സംരക്ഷണത്തിന്റെ ആവശ്യകതയെക്കുറിച്ച് ചര്‍ച്ച ചെയ്തു.

ALSO READ: കാലത്തിനു ചേര്‍ന്ന ഫ്യൂഷന്‍ വീട്‌


പ്രമുഖ ആര്‍ക്കിടെക്റ്റുകള്‍, ഫോക്ക്‌ലാന്‍ഡ് ചെയര്‍മാന്‍ ഡോ. വി. ജയരാജന്‍ എന്നിവര്‍ക്കു പുറമെ വിവിധ മരപ്പണിക്കാരും, കല്‍പ്പണിക്കാരും, നൂറോളം ആര്‍ക്കിടെക്ചര്‍, എഞ്ചിനീയറിങ് വിദ്യാര്‍ത്ഥികളും ശില്പശാലയില്‍ പങ്കെടുത്തു.

ALSO READ: ലീനിയര്‍-ക്യൂബിക്ക് ഹൗസ്

പരമ്പരാഗത നാലുകെട്ടുകള്‍, എട്ടുകെട്ടുകള്‍, പതിനാറ് കെട്ടുകള്‍, മുപ്പത്തിരണ്ടു കെട്ടുകള്‍ മുതലായ നിര്‍മ്മിതികളും കൂട്ടുകുടുംബം, മരുമക്കത്തായം എന്നീ സമ്പ്രദായങ്ങളും ഗൃഹസ്ഥലി ശില്പശാലയ്ക്ക് വിഷയങ്ങളായി. പൊളിച്ചു മാറ്റുകയായിരുന്ന കോട്ടയം ജില്ലയില്‍ പെട്ട അയ്മനം പഞ്ചായത്തിലെ എം.കെ. നീലകണ്ഠന്‍ അയ്യരുടെ ഉടമസ്ഥതയിലുള്ള ‘വാധ്യാന്‍ മന’ എന്ന ഭവനം ശില്പശാലയുടെ ഭാഗമായി വിലയ്‌ക്കെടുത്ത് പാരമ്പര്യത്തനിമയോടെ പുനര്‍ നിര്‍മ്മിച്ചു.

നൂറ്റാണ്ടുകളുടെ പഴക്കമുള്ള അറയും നിറയുമടങ്ങിയ ഈ എട്ടുകെട്ടില്‍ കായംകുളം കൊച്ചുണ്ണി ഒരുദിവസം അന്തിയുറങ്ങിയതായി കൊട്ടാരത്തില്‍ ശങ്കുണ്ണിയുടെ ഐതീഹ്യമാലയില്‍ പരാമര്‍ശിക്കപ്പെടുന്നുണ്ട്. പൊളിച്ചെടുത്ത എട്ടുകെട്ടിന്റെ ഓട് അടക്കമുള്ള എല്ലാ ഉരുപ്പടികളും വാഹനത്തില്‍ തൃക്കരിപ്പൂരില്‍ എത്തിച്ചാണ് പുനര്‍നിര്‍മ്മിച്ചത്.

നശിച്ച മരഭാഗങ്ങള്‍ അതേ ഇനം മരത്തടി ഉപയോഗിച്ചു തന്നെ പുതുക്കിപ്പണിഞ്ഞത് ശ്രദ്ധേയമാണ്. ആഞ്ഞിലി, പ്ലാവ്, തേക്ക്, തേന്‍മാവ്, ഇരുള്‍, തമ്പകം, ഈട്ടി തുടങ്ങിയ മരങ്ങളാണ് തടിപ്പണികള്‍ക്ക് ഇപയോഗിച്ചിരി്ക്കുന്നത്. കൊത്തുപണികളുള്ള കട്ടിള, മയി പൂട്ട്, നിരപ്പലക, മഞ്ചാടി ജനല്‍, പത്തായം, പൂമച്ച്, കൊടിഞ്ഞ, ചരിവ് മച്ച്, കഴുക്കോല്‍, നേര്‍ക്കണ, ചേതരി കഴുക്കോല്‍, വള, വളബന്ധം, തൂളിമാനം, പട്ടത്തൂണ്‍, പിണ്ടിത്തൂണ്‍ എന്നിവ അതുപോലെ മിനുക്കി ഉറപ്പിക്കുന്നതിനു മുന്നോടിയായി ശില്പശാലയില്‍ പ്രദര്‍ശിപ്പി്ക്കുകയും ചെയ്തു.

കേരളത്തിന്റെ പരമ്പരാഗതമായ തനത് ഭവന നിര്‍മ്മാണശൈലി പഠിക്കാനുള്ള അസുലഭ അവസരമാണ് ആര്‍്ക്കിടെക്ചര്‍, എഞ്ചിനീയറിങ് വിദ്യാര്‍ത്ഥികള്‍ക്ക് ശില്പശാലയിലുടെ ലഭിച്ചത്. നൃത്ത മണ്ഡപവും വിശാലമായ നാടകവേദിയും അടങ്ങിയ പൊതു ഇടങ്ങളായിരുന്നു പഴയ കാല ഭവനങ്ങളില്‍ ഭൂരിഭാഗവും. പല കലാരൂപങ്ങളും ഇവിടെ അവതരിപ്പിക്കപ്പടുകയും ചെയ്തിരുന്നു. ഈ രീതി തിരികെ കൊണ്ടുവരാനുള്ള ഫോക്ക് ലാന്‍ഡിന്റെ പരിശ്രമത്തിന്റെ ഭാഗമായാണ് ഗൃഹസ്ഥലി ശില്പശാല സംഘടിപ്പിച്ചത്.

About editor 336 Articles
Designer Publications Kerala Pvt Ltd, since its inception in 2003, promotes good architecture and design practices throughout the country.

Be the first to comment

Leave a Reply

Your email address will not be published.


*