ഗ്രീന്‍ ലോക്കര്‍ സംവിധാനവുമായി കോറല്‍ ഹോം

അകത്തളാലങ്കാര ഉല്‍പ്പന്നങ്ങളുടെ വിപണിയില്‍ 2013 മുതല്‍ സജീവമാണ് കോറല്‍ഹോം ബ്രാന്‍ഡ്. പ്രകൃതി സൗഹൃദമായി അകത്തളമലങ്കരിക്കുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിച്ചു വരുന്ന കോറല്‍ ഹോമിനു കീഴില്‍ ഗോള്‍ഡന്‍ കോറല്‍, സില്‍വര്‍ കോറല്‍ എന്നീ രണ്ടു സ്ഥാപനങ്ങളാണുള്ളത്. ഫ്‌ളവര്‍ വേസുകള്‍, ഫാന്‍സി ഫ്‌ളവര്‍ സ്റ്റിക്കുകള്‍, ഷൂട്ടറുകള്‍, കസ്റ്റംമെയ്ഡായും അല്ലാതെയും ടെറാക്കോട്ട പോട്ടുകളിലും ക്യാന്‍വാസുകളിലും ചെയ്ത മ്യൂറല്‍ പെയിന്റിങ്ങുകള്‍, അകത്തളാലങ്കാരത്തിനുള്ള കൃത്രിമ ചെടികള്‍, അകത്തളാലങ്കാരത്തിനുപയോഗിക്കുന്ന പെബിളുകള്‍, മറ്റു കല്ലുകള്‍, സ്റ്റോണ്‍ പോട്ടുകള്‍ മുതലായവയുടെ വിപുലശേഖരമാണ് സില്‍വര്‍ കോറലില്‍ ഉപഭോക്താക്കളെ കാത്തിരിക്കുന്നത്.

ALSO READ: സ്‌മൈലിങ് ഫെയ്‌സ് മാസ്‌ക്‌സ് ചാലഞ്ചുമായി IIID

തൃശൂര്‍ ജില്ലയിലെ കുന്നംകുളത്താണ് കോറല്‍ ഹോം ബ്രാന്‍ഡിലുള്ള കരകൗശല ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കപ്പെടുന്നത്. ഇടപ്പള്ളി ഒബ്രോണ്‍ മാളില്‍ പ്രവര്‍ത്തിക്കുന്ന സില്‍വര്‍ കോറലിനു പുറമേ എറണാകുളം, തൃശൂര്‍ ജില്ലകളിലെ വിവിധ പ്രീമിയം ഔട്ട്‌ലെറ്റുകളിലും കോറല്‍ ഹോം ബ്രാന്‍ഡ് ഉല്‍പ്പന്നങ്ങള്‍ ലഭ്യമാണ്. പ്രകൃതി സൗഹൃദ ജീവിതത്തോടും അകത്തളാലങ്കാരച്ചെടികളോടും ഉപഭോക്താക്കള്‍ക്കുള്ള താല്‍പ്പര്യം തിരിച്ചറിഞ്ഞ് 2019ലാണ് ഒബ്രോണ്‍ മാളില്‍ തന്നെ ഗോള്‍ഡന്‍ കോറല്‍ എന്ന പേരില്‍ രണ്ടാമത്തെ സ്ഥാപനം ആരംഭിച്ചത്. ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഇരുന്നൂറോളം വ്യത്യസ്തയിനം ഹൈബ്രിഡ് ചെടികളുടെ തൈകള്‍ ബേസ്‌മെന്റ് വണ്ണില്‍ പ്രവര്‍ത്തിക്കുന്ന ഈ സ്ഥാപനത്തില്‍ വില്‍പ്പനയ്ക്കുണ്ട്. ഇതിനു പുറമേ സെറാമിക്കിലും ഫൈബറിലും പ്‌ളാസ്റ്റിക്കിലും തീര്‍ത്ത ചെടിച്ചട്ടികള്‍, ചെടി നടാനുളള മണ്ണ് മിശ്രിതം, നിറച്ച ഗ്രോബാഗുകള്‍, കീടനാശിനികള്‍, ചെടിച്ചട്ടികള്‍ തൂക്കിയിടാനുള്ള സാമഗ്രികള്‍, ഇവ സ്ഥാപിക്കാനുതകുന്ന തടിയിലും മെറ്റലിലും തീര്‍ത്ത മനോഹരമായ സ്റ്റാന്‍ഡുകള്‍ എന്നിവയും ഇവിടെയുണ്ട്. അകത്തളാലങ്കാരച്ചെടികളും അനുബന്ധ സാമഗ്രികളും വിപണനം ചെയ്യുന്നതിനു പുറമേ വീടുകളിലും ഓഫീസുകളിലും കൃത്രിമച്ചെടികളും പുല്‍ത്തകിടിയും ക്രമീകരിക്കല്‍; ബാല്‍ക്കണി അറേഞ്ച്‌മെന്റുകള്‍, ലാന്‍ഡ്‌സ്‌കേപ്പിങ്, സിന്തറ്റിക് ഫുട്‌ബോള്‍ കോര്‍ട്ട്, ബാസ്‌കറ്റ് ബോള്‍ കോര്‍ട്ട്, കുട്ടികള്‍ക്കായി കളിസ്ഥലം, വീടുകളില്‍ അടുക്കളത്തോട്ടവും വെര്‍ട്ടിക്കല്‍ ഗാര്‍ഡനും തയ്യാറാക്കല്‍ മുതലായവയും ഇവര്‍ ചെയ്തു വരുന്നുണ്ട്. ഹൈബ്രിഡ് ടിഷ്യു കള്‍ച്ചര്‍ ചെയ്ത അകത്തളാലങ്കാരച്ചെടികള്‍, ശുദ്ധീകരിച്ചതും പിഎച്ച് മൂല്യം ഉറപ്പു വരുത്തിയതുമായ മണല്‍, ചകിരിച്ചോറ്, സാധാരണ മണ്ണ് എന്നിവയുടെ മിശ്രിതത്തിലാണ് ഇവര്‍ നട്ടു നല്‍കുന്നത്. ജലം കുറച്ചു മാത്രമേ ആവശ്യമുള്ളൂ എന്നതും വളരെ പെട്ടെന്ന് വളരും എന്നതുമാണ് ഈ നടീല്‍ രീതിയുടെ പ്രത്യേകത. ചെടികളുടെ വേരുകള്‍ ചീയാതിരിക്കാനാണ് മണല്‍ ചേര്‍ക്കുന്നത്. കൊച്ചി നഗരത്തിലെ വീടുകള്‍ പൂട്ടിയിട്ട് ദിവസങ്ങളോളം യാത്ര ചെയ്യുന്നവര്‍ക്ക് ഏറെ അനുഗ്രഹമായ ഗ്രീന്‍ ലോക്കര്‍ സേവനവും ഇവര്‍ നല്‍കി വരുന്നുണ്ട്. പ്രതിദിനം ഒരു ചെടിക്ക് ഒരു രൂപ നിരക്കില്‍ വീടുകളില്‍ വളരുന്ന ചെടികള്‍ ഇവര്‍ ആവശ്യമുള്ളത്രയും ദിവസം സ്വന്തം സ്ഥാപനത്തില്‍ പരിപാലിക്കും. കിലോമീറ്ററിന് 5 രൂപ നിരക്കിലാണ് ഗതാഗതത്തിന് ഈടാക്കുന്നത്. തങ്ങള്‍ വിതരണം ചെയ്യുന്ന ചെടികള്‍ക്ക് ഒരു മാസം മുതല്‍ അഞ്ചുമാസം വരെ ഗ്യാരന്റി നല്‍കുന്നു എന്നതാണ് ഈ സ്ഥാപനത്തിന്റെ സവിശേഷത. അകത്തളാലങ്കാര വിദഗ്ധന്റെ സേവനം ഇവിടെ ലഭ്യമാണ്. കോറല്‍ ഹോമിന്റെ അണിയറ പ്രവര്‍ത്തകരാണ് കലൂര്‍ അന്താരാഷ്ട്ര സ്റ്റേഡിയത്തിനടുത്തുള്ള കൊച്ചി മെട്രോ കോര്‍പ്പറേറ്റ് ഓഫീസിന്റെ അകത്തളവും, ഡ്രൈവിങ് ലൈസന്‍സ് എന്ന സിനിമയുടെ കൊച്ചി കയ്പ്പടമുകളിലെ ട്രാവന്‍കൂര്‍ സ്വിസ് ഗാര്‍ഡനിലുള്ള സെറ്റും ഒരുക്കിയത്.

കൂടുതല്‍ വിവരങ്ങള്‍ക്ക് : അഭയ് പി.സി., ബിസിനസ് മാനേജര്‍, ഗോള്‍ഡന്‍ കോറല്‍, ബേസ്‌മെന്റ് വണ്‍, ഒബ്‌റോണ്‍മാള്‍, ഇടപ്പള്ളി, കൊച്ചി-24. സില്‍വര്‍ കോറല്‍, ഒബ്‌റോണ്‍ അവന്യു മൂന്നാംനില, ഇടപ്പള്ളി, കൊച്ചി-24. ഫോണ്‍: 7306167854, 7012759706

About editor 300 Articles
Designer Publications Kerala Pvt Ltd, since its inception in 2003, promotes good architecture and design practices throughout the country.

Be the first to comment

Leave a Reply

Your email address will not be published.


*