Designer : Midhun & shimjith

അല്പം മോടിയുള്ള ഒരു എക്‌സ്റ്റീരിയറും, ഒതുക്കവും ലാളിത്യവുമുള്ള ഇന്റീരിയറും ഒരുക്കണം” മുഹമ്മദ് അലി ബേയ്‌സ് ആര്‍ക്കിടെക്ചറല്‍ കണ്‍സള്‍ട്ടന്‍സി സ്ഥാപനത്തിലെ ഡിസൈനര്‍മാരായ മിഥുനെയും ഷിംജിത്തിനെയും സമീപിച്ചത് ഈയൊരു ആവശ്യം ഉന്നയിച്ചുകൊണ്ടായിരുന്നു. അപ്പോള്‍ വീടിന്റെ സ്ട്രക്ച്ചര്‍ മാത്രം പൂര്‍ത്തിയായ ഘട്ടത്തിലായിരുന്നു. എഞ്ചിനിയര്‍ എം.പി. സുനീഷാണ് സ്ട്രക്ച്ചര്‍ ഡിസൈന്‍ ചെയ്തത്. ബാക്കി പണികള്‍ കഴിവതും നേരത്തേ തീര്‍ക്കണം എന്ന ആവശ്യം കൂടി ക്ലൈന്റ് പറഞ്ഞിരുന്നു. സമയപരിമിതിയുണ്ടായിരുന്നെങ്കിലും മികച്ച എക്‌സ്റ്റീരിയറും ലളിതമെങ്കിലും ഗംഭീരമായൊരു ഇന്റീരിയറും കൂടി ക്ലൈന്റിന് നല്‍കാന്‍ ഈ യുവ ഡിസൈനര്‍മാര്‍ക്ക് സാധിച്ചു.
മലപ്പുറം ജില്ലയിലെ വെന്നൂരില്‍ 4000 സ്‌ക്വയര്‍ഫീറ്റ് വിസ്തൃതിയില്‍ ഒരു ക്ലാസിക് പരിവേഷത്തോടെയാണ് ഈ വീട്. രണ്ട് മീറ്ററോളം താഴ്ന്നുകിടന്നിരുന്ന സ്ഥലത്ത് മണ്ണിട്ട് ലെവലാക്കിയാണ് വീടിനു വേണ്ടിയുള്ള പ്ലോട്ട് തയ്യാറാക്കിയിട്ടുള്ളത്. ക്ലൈന്റിന്റെ പ്രത്യേക ആവശ്യപ്രകാരം പ്ലോട്ടിന്റെ താഴ്ന്ന ഏരിയയില്‍ പ്രത്യേകമായൊരു കാര്‍ പാര്‍ക്കിങ് സൗകര്യം കൂടി ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഒറ്റ നിലയിലുള്ള എലിവേഷന് പ്രത്യേകിച്ച് ഒരു ഡിസൈന്‍ നയമൊന്നും പറയാനില്ലെങ്കിലും ചതുരാകൃതിയിലാണ് എലിവേഷന്‍ ചിട്ടപ്പെടുത്തിയിട്ടുള്ളത് എന്നു കാണാം. ഗ്രേ ആന്റ് വൈറ്റ് കളര്‍ കോമ്പിനേഷന്‍ നല്‍കി. അകത്തളത്തില്‍ വൈറ്റ് കളറിനു തന്നെയാണ് പ്രാമുഖ്യമെങ്കിലും ചില ഏരിയകള്‍ എടുത്തുകാണിക്കാന്‍ ചില നിറവ്യത്യാസങ്ങള്‍ വരുത്തിയിട്ടുണ്ട്.
സ്‌റ്റോണ്‍ ക്ലാഡിങ്ങും പുല്‍ത്തകിടിയും ചേര്‍ന്നാണ് മുന്‍പിലുള്ള ലാന്‍ഡ്‌സ്‌കേപ്പിന്റെ ഭംഗി വര്‍ദ്ധിപ്പിച്ചിട്ടുള്ളത്.
ഓപ്പണ്‍ സങ്കല്പത്തിലാണ് അകത്തളം ഒരുക്കിയതെങ്കിലും സ്വകാര്യതയ്ക്ക് വേണ്ടത്ര പ്രാധാന്യം നല്‍കാന്‍ ഡിസൈനര്‍മാര്‍ ശ്രമിച്ചിട്ടുണ്ട്. ഡൈനിങ് ഏരിയയ്ക്ക് കൂടുതല്‍ വലിപ്പം വേണമെന്നുള്ളത് ക്ലൈന്റിന്റെ പ്രത്യേക ആവശ്യമായിരുന്നു. വീടിന്റെ സ്ട്രക്ചര്‍ ഡിസൈന്‍ ചെയ്തപ്പോള്‍ ഫാമിലി ലിവിങ് എന്നൊരു ആശയം ആദ്യം ഉണ്ടായിരുന്നില്ല. ഡൈനിങ് ഏരിയയും ഫാമിലി ലിവിങ്ങും ഒറ്റ ഹാളായിട്ടാണ് ഡിസൈന്‍ ചെയ്തിരുന്നത്. എന്നാല്‍ അകത്തളം ഒരുക്കിയപ്പോള്‍ ഡൈനിങ് ഏരിയയും ഫാമിലി ലിവിങ് ഏരിയയും വേര്‍തിരിക്കുകയുണ്ടായി.
ബഡ്ജറ്റ് ചുരുക്കുക എന്നതിനപ്പുറം സൗകര്യവും ഉയര്‍ന്ന ഗുണമേന്മയും ഉറപ്പുവരുത്തുക എന്ന നിര്‍ദ്ദേശമാണ് ക്ലൈന്റ് ഡിസൈനര്‍മാര്‍ക്ക് നല്‍കിയത്. ഏറ്റവും എളുപ്പത്തില്‍ ലഭിക്കാവുന്ന മെറ്റീരിയലുകള്‍ ഉപയോഗിച്ച്, മികച്ച ജോലിക്കാരുടെ സഹകരണത്തോടെ കൂടിയായപ്പോള്‍ മൂന്നുമാസം കൊണ്ട് മുഹമ്മദ് അലിയുടെ സ്വപ്‌നഭവനം യാഥാര്‍ത്ഥ്യമായി.

 

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>