മലയോര മേഖലയുടെ സിരാകേന്ദ്രം എന്നു വിശേഷിപ്പിക്കാവുന്നതാണ് മുക്കം എന്ന ഗ്രാമം. ഈ ഗ്രാമപ്രദേശത്ത് സ്ഥിതി ചെയ്യുന്ന വീട് ഗ്രാമീണാന്തരീക്ഷത്തിന് ഉചിതമായ രീതിയില്‍ ഡിസൈന്‍ ചെയ്യപ്പെട്ടതാണ്. വീടിന് അനുയോജ്യമായ ഇന്റീരിയര്‍ ഒരുക്കിയത് അഖില്‍ ജോസ് എന്ന യുവ ഡിസൈനറാണ്.
2000 സ്‌ക്വയര്‍ഫീറ്റ് വിസ്തൃതിയില്‍ ഒരുക്കിയ വിനോദ്കുമാറിന്റെ വീടിന്റെ അകത്തളത്തിന് പ്രത്യേകതകള്‍ ഏറെയാണ്. ചുരുങ്ങിയ ബഡ്ജറ്റ്, പഴമയും പുതുമയും കൈകോര്‍ത്തുകൊണ്ട് ഒരുക്കിയ ഡിസൈന്‍, കന്റംപ്രറി മാതൃകകള്‍ എന്നിവയെല്ലാം ആവശ്യാനുസരണം കോര്‍ത്തിണക്കിയിരിക്കുന്നു. അഖില്‍ ജോസ് എന്ന ഇന്റീരിയര്‍ ഡിസൈനര്‍ക്ക് താന്‍ ആദ്യമായി ഡിസൈന്‍ ചെയ്ത് നിര്‍വഹണം നടത്തിയ പ്രോജക്റ്റ് എന്ന നിലയില്‍ ഈ വീടിനോട് പ്രിയമേറേയാണ്.
ചെറുതും വലുതുമായ 12ലധികം പ്രോജക്റ്റുകള്‍ ഡിസൈന്‍ ചെയ്തുവെങ്കിലും ആദ്യന്തം സ്വന്തമായി മേല്‍നോട്ടം വഹിച്ച് പൂര്‍ത്തിയാക്കിയ ആദ്യ പ്രോജക്റ്റില്‍ തന്നെ തന്റേതായ എെന്തങ്കിലുമൊരു ശൈലിയോ തീമോ ഉണ്ടായിരിക്കണമെന്ന് അഖില്‍ ജോസിന് ആഗ്രഹമുണ്ടായിരുന്നു. അങ്ങനെ ചിന്തിച്ചപ്പോഴാണ് ഡിസൈനിങ്ങില്‍ ‘മൂന്ന്’ എന്ന ആശയം കൊണ്ടുവരാമെന്ന ചിന്ത അഖിലിന്റെ മനസ്സിലുടക്കിയത്. ചിലപ്പോള്‍ അത് ഡിസൈനിലാകാം, ചിലപ്പോള്‍ കളര്‍ കോമ്പിനേഷനിലാകാം. മൂന്ന് വ്യത്യസ്ത മെറ്റീരിയലുകള്‍ ഉപയോഗിച്ചുകൊണ്ടാകാം. ഓരോ പ്രോജക്റ്റിലും ചെയ്തയാളുടെ കയ്യൊപ്പുണ്ടാകുന്നത് നല്ലതാണ്. എങ്കില്‍ ആ പ്രോജക്റ്റും ചെയ്തയാളും ഓര്‍മ്മിക്കപ്പെടും” എന്ന് അഖില്‍.
ഇരു നിലകളിലായി നാല് ബെഡ്‌റൂമുകളടക്കം എല്ലാ സൗകര്യങ്ങളും കൂട്ടിച്ചേര്‍ത്താണ് വീടിന്റെ സ്ട്രക്ചര്‍ ചിട്ടപ്പെടുത്തിയിരിക്കുന്നത്. സ്ട്രക്ചറിലെ ചില പോരായ്മകള്‍ ഇന്റീരിയര്‍ ഡിസൈനിങ് ചെയ്തപ്പോള്‍ അല്പം കുഴക്കിയെങ്കിലും ചില്ലറ അഴിച്ചുപണികളിലൂടെ അഖില്‍ അകത്തളത്തിന്റെ മാറ്റ് കൂട്ടി. കുറേ സാധനങ്ങള്‍ നിരത്തി ശ്രദ്ധ ക്ഷണിക്കുന്നതിലും നന്നാകുക ചെറിയ സ്‌പേസില്‍, ചുരുങ്ങിയ ബഡ്ജറ്റില്‍ മിതമായ അല ങ്കാരങ്ങള്‍ ചെയ്യുമ്പോഴാണ് എന്ന് അഖില്‍ വിശ്വസിക്കുന്നു. അലങ്കാരത്തിനു വേണ്ടി മൂന്നു നിഷുകള്‍, ഹൈലൈറ്റ് ചെയ്യേണ്ട ഏരിയകള്‍ക്ക് മൂന്ന് വ്യത്യസ്ത മെറ്റീരിയലുകള്‍, മൂന്ന് നിറങ്ങള്‍ എന്നിങ്ങനെ പലതും മൂന്നില്‍ ഒതുക്കാന്‍ ശ്രദ്ധിച്ചിട്ടുണ്ട്.
”ചുരുങ്ങിയ ബഡ്ജറ്റില്‍ ഒതുക്കാനായി പഴയ ഫര്‍ണിച്ചര്‍ ഉപയോഗപ്പെടുത്താമെന്നത് ക്ലൈന്റിന്റെ നിര്‍ദ്ദേശമായിരുന്നു. ബഡ്ജറ്റിന് പരിമിതിയില്ലെങ്കില്‍ സാധ്യതകളും വിപുലമായിരിക്കും. ചുരുങ്ങിയ ബഡ്ജറ്റില്‍ കൂടുതല്‍ മനോഹാരിത ഉറപ്പാക്കുമ്പോഴാണ് ഡിസൈനര്‍ക്കും സംതൃപ്തി തോന്നുക.” തനിക്ക് മാനസികമായി സംതൃപ്തി തന്ന പ്രോജക്റ്റായിരുന്നനു ഇതെന്ന് അഖില്‍ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>