Project Specifications

പ്രോപ്പര്‍ട്ടി: 2 ബെഡ്‌റൂം ഫ്‌ളാറ്റ്
ലൊക്കേഷന്‍: ന്യൂക്ലിയസ് റൈം, ഇടപ്പള്ളി
ഏരിയ: 550 സ്‌ക്വയര്‍ഫീറ്റ്
ക്ലൈന്റ്: രാജീവ് നായര്‍
ഡിസൈന്‍: സീതാലക്ഷ്മി, ഇന്റീരിയര്‍ ഡിസൈനര്‍, കൊച്ചി

ഇന്റീരിയര്‍
സ്‌ക്വയര്‍ഫീറ്റ് ഏരിയ വളരെ കുറവുള്ള ഈ ഫ്‌ളാറ്റിനുള്ളില്‍ 2 അറ്റാച്ച്ഡ് ബെഡ്‌റൂമുകള്‍, 4 ബാല്‍ക്കണികള്‍, ഫോയര്‍, ലിവിങ്, ഡൈനിങ്, കിച്ചന്‍ എന്നിവയാണുള്ളത്.

 

സവിശേഷതകള്‍
വളരെ ചെറിയ ഒരു അപ്പാര്‍ട്ട്‌മെന്റാണിത്. 550 സ്‌ക്വയര്‍ഫീറ്റ് ഏരിയ മാത്രമേ ഉള്ളൂവെങ്കിലും അതിനുള്ളില്‍ എല്ലാവിധ സൗകര്യങ്ങളും ഇണക്കിച്ചേര്‍ത്തിരിക്കുന്നു. ബാല്‍ക്കണികള്‍ ഈ കൊച്ചു ഫ്‌ളാറ്റിന്റെ ആകര്‍ഷകകേന്ദ്രങ്ങളാണ്. ഫിലിം പ്രൊഡ്യൂസറും ബിസിനസുകാരനുമായ ഗൃഹനാഥന്‍ രാജീവ് നായര്‍ അവരുടെ വീക്കെന്റ് ഹോമായാണ് ഈ അപ്പാര്‍ട്ട്‌മെന്റ് ഉപയോഗിക്കുന്നത്. തന്മൂലം പരിമിതമായ സ്ഥലത്ത് പരമാവധി സൗകര്യങ്ങള്‍ ഉള്‍ക്കൊള്ളിക്കുവാന്‍ ഇന്റീരിയര്‍ ഡിസൈനര്‍ സീതാലക്ഷ്മി ശ്രമിച്ചിട്ടുണ്ട്. മിനിമലിസ്റ്റിക് നയമാണ് ഡിസൈനിങ്ങില്‍ പിന്‍തുടര്‍ന്നിട്ടുള്ളത്. ഫര്‍ണിച്ചര്‍, ഇന്റീരിയര്‍ ആക്‌സസറീസുകള്‍ ഇവയൊക്കെ വളരെ കുറച്ചു മാത്രം.

പൂജാസ്‌പേസ്
ലിവിങ് ഏരിയയിലെ ടി.വി. ഏരിയയ്ക്ക് അടുത്തായി സ്റ്റോണ്‍ ക്ലാഡിങ്ങിനു മധ്യത്തില്‍ സ്ഥാപിച്ചിരിക്കുന്ന കബോഡുകള്‍ക്കുള്ളിലാണ് പൂജാമുറിക്കുള്ള സൗകര്യം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

ഫോയര്‍, ലിവിങ്, ഡൈനിങ്
ഫോയര്‍, ലിവിങ്, ഡൈനിങ് ഏരിയകള്‍ തമ്മില്‍ ഭിത്തിയുടെ മറയില്ല. ഫോയറും ലിവിങ്ങും ഒരുമിച്ചാണ്. വുഡന്‍ ഫ്‌ളോറിങ്ങിന്റെ പ്രൗഢിയോടെയുള്ള ലിവിങ് ഏരിയയില്‍ ഒരു ‘ഘ’ ഷേയ്പ്പ് സോഫാസെറ്റ് മാത്രം. അതിനോടു ചേര്‍ന്നുള്ള ഭിത്തി ബ്രൗണ്‍ നിറം കൊണ്ട് ഹൈലൈറ്റ് ചെയ്തിരിക്കുന്നു. നടുവില്‍ ഒരു കളര്‍ഫുള്‍ പെയിന്റിങ് ഈ ഭിത്തിയലങ്കരിക്കാന്‍ തെരഞ്ഞെടുത്തിരിക്കുന്നു. ടി.വി. ഏരിയയോട് ചേര്‍ന്നുള്ള ഭിത്തി സ്‌ട്രൈപ്‌സ് ഡിസൈനുള്ള വാള്‍പേപ്പര്‍ കൊണ്ട് ആകര്‍ഷകമാക്കിയിരിക്കുന്നു. ടി.വി. ഏരിയയുടെ ഒരു ഭാഗം സ്റ്റോണ്‍ക്ലാഡിങ് നല്‍കി ശ്രദ്ധേയമാക്കിയിട്ടുണ്ട്. ചുമരിലെ പെയിന്റിങ്ങിനോട് യോജിക്കും വിധം ഒരു ചുവന്ന സോഫ കൂടി ഇവിടെ നല്‍കിയിരിക്കുന്നു. ഫാള്‍സ് സീലിങ്ങിനും ലൈറ്റിങ്ങിനും എല്ലായിടത്തും പ്രാധാന്യം നല്‍കിയിരിക്കുന്നു.

ഡൈനിങ് ഏരിയ
ചെറിയ ഡൈനിങ് ഏരിയയ്ക്ക് ഉചിതമായ ചെറിയ ഡൈനിങ് സെറ്റ് ആണ് തെരഞ്ഞെടുത്തിരിക്കുന്നത്. ഡൈനിങ്ങിലെ വാഷ് ഏരിയയോടു ചേര്‍ന്ന് ഒരു ചെറിയ ബാര്‍ കൗണ്ടര്‍ കൂടി സെറ്റു ചെയ്തിരിക്കുന്നു വാഷ് ഏരിയയെയും ബാര്‍കൗണ്ടറിനെയും വേര്‍തിരിക്കുന്നത് ഒരു ഗ്ലാസ് പാര്‍ട്ടീഷനാണ്. ഇരിപ്പിടങ്ങള്‍ക്ക് പിറകിലെ ഒരു ഭിത്തി ബ്രൗണ്‍ നിറം കൊണ്ട് ഹൈലൈറ്റ് ചെയ്തിരിക്കുന്നു. ഡൈനിങ് ഏരിയയ്ക്കഭിമുഖമായി ഒരു ഡിസ്‌പ്ലേ യൂണിറ്റും അതില്‍ ഏതാനും കളര്‍ഫുള്‍ ആക്‌സസറീസുകളും ഉപയോഗിച്ചിരിക്കുന്നു. ഫാള്‍സ്‌സീലിങ്ങിനും ഇന്‍ഡ യറക്റ്റ് ലൈറ്റിങ്ങിനും കൂടുതല്‍ പ്രാധാന്യം നല്‍കിയിരിക്കുന്നു.

ബെഡ്‌റൂമുകള്‍
മാസ്റ്റര്‍ ബെഡ്‌റൂം ഇളംനീലനിറവും വെള്ളനിറവും കൊണ്ട് ആകര്‍ഷകമാക്കിയിട്ടുള്ള ഭിത്തികള്‍. കട്ടിലിന്റെ ഹെഡ്‌ബോര്‍ഡിനുള്ളില്‍ നിഷുകള്‍ തീര്‍ത്ത് അതില്‍ കളര്‍ഫുള്‍ ആയ ആക്‌സസറീസുകള്‍ നിരത്തിയിരിക്കുന്നു. ഫാള്‍സ് സീലിങ്ങിനും ലൈറ്റിങ്ങിനും പ്രാധാന്യമുണ്ട്. ഒരു കോര്‍ണറില്‍ ഹാങ്ങിങ് ലൈറ്റ് ഉപയോഗിച്ചിരിക്കുന്നു.
ഇളം നിറങ്ങള്‍ക്കിടയില്‍ പ്രിന്റഡ് വാള്‍പേപ്പറാണ് രണ്ടാമത്തെ ബെഡ്‌റൂമിന്. ബാല്‍ക്കണിയിലേക്കു തുറക്കുന്ന ഡോര്‍ കം വിന്റോകള്‍ പുറംകാഴ്ചകളെ ഉള്ളിലെത്തിക്കുന്നു.
മൂന്നാമത്തെ ബെഡ്‌റൂമിന് വലിപ്പം കുറവായതുകൊണ്ട് ചെറിയ വാഡ്രോബാണ് നല്‍കിയിരിക്കുന്നത്. ലളിതമായ ഒരുക്കങ്ങളാണ് എല്ലാ ബെഡ്‌റൂമുകള്‍ക്കും.

കിച്ചന്‍
കിച്ചന്റെ പ്രവേശന മാര്‍ഗ്ഗത്തിലുണ്ടായിരുന്ന ഭിത്തി മാറ്റി പകരം ചെറിയ ഗ്ലാസ് പീസുകള്‍ കൊണ്ട് ആകര്‍ഷകമായ ഒരു ഡിസൈന്‍ നല്‍കിയിരിക്കുന്നു. പാരലല്‍ കിച്ചനാണ് ഇവിടുത്തേത്. ബ്ലാക്ക് & വൈറ്റ് കളര്‍ കോംപിനേഷനാണ് അടുക്കളയ്ക്ക് തെരഞ്ഞെടുത്തിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>