Project Specifications

ബിസിനസുകാരനായ കോയയ്ക്ക് തന്റെ പഴയ തറവാട് വീടിനോടുള്ള വാത്സല്യമാണ് തറവാടു പൊളിക്കേണ്ട; പുതുക്കിപ്പണിയാം എന്ന ആശയത്തിലേക്ക് അദ്ദേഹത്തെ കൊണ്ടു ചെന്നെത്തിച്ചത്. അതിനായി കോയ സമീപിച്ചത് അബ്ദുള്‍ കരീം അസോസിയേറ്റ്‌സിലെ അബ്ദുള്‍ കരീമിനെയായിരുന്നു. ‘ഈ വീട് പൊളിക്കാതെ തന്നെ നിലനിര്‍ത്തണം. പുതിയ ഡിസൈനിന്റെ ആവശ്യാനുസരണം ഏരിയ കൂട്ടുകയോ കുറയ്ക്കുകയോ ആവാം.” ഇതായിരുന്നു ഡിസൈനര്‍ അബ്ദുള്‍ കരീമിനു മുന്‍പില്‍ കോയ വച്ച നിര്‍ദ്ദേശം.ഈ നിര്‍ദ്ദേശമാണ് പൂര്‍ണ്ണ സ്വാതന്ത്ര്യത്തോടെ വീടിന് മോടികൂട്ടാന്‍ അബ്ദുള്‍ കരീമിനു പ്രചോദനമായത്. കൊയിലാണ്ടി തിരുവങ്ങൂരില്‍ അരയേക്കറിന്റെ പ്ലോട്ടില്‍ സ്ഥിതി ചെയ്യുന്ന 18 വര്‍ഷം പഴക്കമുള്ള ഈ ‘വലീദ് വില്ല’ പുതുക്കിപ്പണിതപ്പോള്‍ തലയെടുപ്പും ഒപ്പം വലിപ്പവും ഒന്നു കൂടി ഗംഭീരമായ ഒരു ബംഗ്ലാവു തന്നെയായി മാറി. അങ്ങിങ്ങായി ചെറിയ മാറ്റങ്ങള്‍ കൊണ്ടുവന്ന് 4500 സ്‌ക്വയര്‍ ഫീറ്റില്‍ വീട് മോടി പിടിപ്പിച്ചു.പഴമയെ കൈവിടാതെ ആധുനികതയെ ഒപ്പം കൂട്ടിയാണ് ഈ വീട് പണി കഴിപ്പിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *