ജസ്പ്രീത് ബുംറ എബ്കോ ബ്രാന്‍ഡ് അംബാസഡര്‍

ഇന്ത്യയിലെ പ്രീമിയം ഫര്‍ണിച്ചര്‍ ഹാര്‍ഡ്വെയര്‍, ആക്സസറി ബ്രാന്‍ഡായ എബ്കോയുടെ ബ്രാന്‍ഡ് അംബാസഡറായി പ്രമുഖ ക്രിക്കറ്റ് താരം ജസ്പ്രീത് ബുംറ തെരഞ്ഞെടുക്കപ്പെട്ടു.

മുംബൈയില്‍ നടന്ന ചടങ്ങില്‍ എബ്കോ മാനേജിങ് ഡയറക്റ്റര്‍ ജെഫ്റി നാഗ്പാല്‍ ആണ് ഈ പ്രഖ്യാപനം നടത്തിയത്.

ALSO READ: മരട് സംഭവത്തിന്‍റെ കാണാപ്പുറങ്ങള്‍

ജനപ്രിയ ബ്രാന്‍ഡായ എബ്കോയുടെ ബ്രാന്‍ഡ് അംബാസഡര്‍ ആകാനായത് ഉപഭോക്താക്കളുമായി ഇടപഴകാനുള്ള അസുലഭ അവസരമായി കാണുന്നുവെന്ന് ഐ എം ജി റിലയന്‍സ് താരമായ ജസ്പ്രീത് ബുംറ അഭിപ്രായപ്പെട്ടു.

ശക്തമായ സാങ്കേതിക അടിത്തറയും സുസജ്ജമായ ഡിസൈനിങ് നിര്‍മ്മാണകേന്ദ്രവും അന്‍പത്തിയേഴു വര്‍ഷത്തെ പ്രവര്‍ത്തന പാരമ്പര്യവുമുള്ള എബ്കോ ‘മേക്ക് ഇന്‍ ഇന്ത്യ’ പദ്ധതിക്ക് മികച്ച ഉദാഹരണമാണ്.

ALSO READ: നാളത്തേക്കുള്ള മുന്നറിയിപ്പ്: മുരളി തുമ്മാരുകുടി

നിത്യ ജീവിതം എളുപ്പമാക്കുന്ന എബ്കോ, ഹോം ഹാര്‍ഡ്വെയറായ ലിവ്സ്മാര്‍ട്ട്, ഓഫീസ് ഹാര്‍ഡ്വെയറായ വര്‍ക്ക്സ്മാര്‍ട്ട് എന്നീ ബ്രാന്‍ഡ് നെയിമുകളിലാണ് ഈ സ്ഥാപനത്തിന്‍റെ ഉല്‍പ്പന്നങ്ങള്‍ വിപണിയിലെത്തുന്നത്.

ALSO READ: ഇന്നു മരട് നാളെ?

രാജ്യത്തിന്‍െറ വിവിധ ഭാഗങ്ങളിലായി മൂന്നു ഫാക്ടറികളും രണ്ട് വെയര്‍ ഹൗസുകളും ഇരുപത്തിരണ്ട് നാഷണല്‍ ഡിസ്പ്ലേ സെന്‍ററുകളും ഉള്ള എബ്കോയുടേതായി അനായാസവും ആരോഗ്യകരവുമായി ഉപയോഗിയ്ക്കാവുന്ന നാലായിരത്തിലധികം ഉല്‍പ്പന്നങ്ങള്‍ ഇതിനകം വിപണിയില്‍ എത്തിയിട്ടുണ്ട്.

പുതിയ ലക്കം ഡിസൈനര്‍ പ്ലസ് ബില്‍ഡര്‍ ഇപ്പോള്‍ വിപണിയില്‍.  ഡിജിറ്റല്‍ കോപ്പി സബ്‌സ്‌ക്രൈബ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക. പ്രിന്റഡ് മാസികയ്ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക.
About editor 218 Articles
Designer Publications Kerala Pvt Ltd, since its inception in 2003, promotes good architecture and design practices throughout the country.

Be the first to comment

Leave a Reply

Your email address will not be published.


*