രളത്തിന്റെ തനത് ഭക്ഷണവിഭവങ്ങളിലൊന്നായ പുട്ട് വിഷയമാക്കി ഒരു തീം റെസ്റ്റോറന്റ് ഒരുക്കാമോ എന്ന് കൊച്ചിയിലെ പ്രമുഖ ഇന്റീരിയര്‍ ഡിസൈനറായ റഹിന്‍ പവിത്രനോട് ഒരു ഹോട്ടല്‍ വ്യവസായി ചോദിച്ചപ്പോള്‍ അദ്ദേഹം രണ്ടാമതൊന്ന് ആലോചിക്കാതെ സമ്മതം പറയുകയായിരുന്നു. ഇതിന് ഒന്നില്‍ കൂടുതല്‍ കാരണങ്ങളുണ്ട്. ഒന്നാമത്തെ കാരണം പുട്ടാണ് റഹിന്‍ പവിത്രന്റെയും ഏറ്റവും പ്രിയപ്പെട്ട വിഭവം എന്നതു തന്നെ. പുട്ടെന്ന് കേള്‍ക്കുമ്പോള്‍ തന്നെ ഓരോ മലയാളിക്കും ഓര്‍മ്മിക്കാന്‍ ഒരു വലിയ ചരിത്രം തന്നെയുണ്ടാകും. പഴയകാലരുചികളുടെയും പഴയ അടുക്കളയുടെയും ഒക്കെ ആവി പറക്കുന്ന,കൊതിയൂറുന്ന ഓര്‍മ്മകള്‍ മനസ്സിലോടിയെത്താതിരിക്കില്ല. അത്തരം ഓര്‍മ്മകളെ ദൃശ്യവല്‍ക്കരിക്കാന്‍ കഴിയുന്ന ഒരു സ്ഥലമായി ഒരു റെസ്റ്റോറന്റ് സൃഷ്ടിക്കാനാകുമെന്ന ആവേശമായിരുന്നു പ്രോജക്ട് ഏറ്റെടുക്കാനുള്ള രണ്ടാമത്തെ കാരണം.
കാര്‍ണിവല്‍ ഗ്രൂപ്പ് എം.ഡി. ശ്രീകാന്ത് ഭാസി, ചന്ദ്രശേഖരന്‍ എന്ന ഹോട്ടല്‍ വ്യവസായി, ചലച്ചിത്രനടന്മാരായ ദിലീപ്, നാദിര്‍ഷ, നാദിര്‍ എന്ന വിദേശ മലയാളി എന്നിവരടങ്ങുന്ന സുഹൃദ് സംഘത്തിന് ‘പുട്ട്’ വിഷയമാക്കി ഒരു തീം റെസ്റ്റോറന്റ് ആരംഭിക്കാനുള്ള തീരുമാനം വളരെ പെട്ടെന്നുണ്ടായതായിരുന്നു. അങ്ങനെ ‘ദേ പുട്ട്’ എന്ന പേരില്‍ ഒരു റെസ്റ്റോറന്റ് രൂപപ്പെടുകയായി. പുട്ടു കുത്തുന്ന ലാഘവത്തോടെ ചടുപിടുന്നനെ ആശയം പിറന്നു. വെറും 3 മാസം കൊണ്ട് ദേ പുട്ട് റെഡി. പുട്ടിന്റെ

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>