നടുമുറ്റങ്ങള്‍ പാഴാക്കല്ലേ

ഫോട്ടോ കടപ്പാട്: ആര്‍ക്കിടെക്റ്റ് നിരഞ്ജന്‍ ദാസ് ശര്‍മ്മ

കുളവാഴകളും ആമ്പലും ജലസസ്യങ്ങളും ഉള്‍ക്കൊള്ളുന്ന ചെറിയ കുളം ഇന്റേണല്‍ കോര്‍ട്ട്‌യാര്‍ഡിന്റെ ഭാഗമായോ അല്ലെങ്കില്‍ ഉചിതമായ കോമണ്‍ ഏരിയകളിലോ ഉള്‍പ്പെടുത്താം. നിശ്ചിത ഇടവേളകളില്‍ വെള്ളം മാറ്റാനുള്ള സംവിധാനം ഉണ്ടാകണമെന്നു മാത്രം. അലങ്കാരമത്സ്യങ്ങളെ വളര്‍ത്താനും ഈ കുളം ഉപയോഗിക്കാം. സ്‌കൈലിറ്റ് ഏരിയ എന്ന രീതിയില്‍ ഒരുക്കുന്ന നടുമുറ്റങ്ങള്‍ പച്ചപ്പൊരുക്കാന്‍ ഏറ്റവും അനുയോജ്യമാണ്. സൂര്യപ്രകാശം കൂടുതല്‍ ആവശ്യമുള്ള ചെടികള്‍ ഇവിടെ ഉള്‍ക്കൊള്ളിക്കാം. ആമ്പല്‍ക്കുളമോ വെര്‍ട്ടിക്കല്‍ ഗാര്‍ഡനോ ഇന്‍ഡോര്‍ പ്ലാന്റുകളോ ചെമ്പകം പോലെയുള്ള അത്യാവശ്യം വലിയ ചെടികളോ സ്വാഭാവികമായ പുല്‍ത്തകിടിയോ അങ്ങനെ എന്തു വേണമെങ്കിലും ഇവിടെ ഒരുക്കാവുന്നതാണ്.

ഫോട്ടോ കടപ്പാട്: A Line Studio

തുടരും…

അലങ്കാരമല്ല ആവശ്യം
സ്‌പേസുകളെ ആകര്‍ഷകമാക്കാന്‍ മാത്രമല്ല നല്ല അന്തരീക്ഷവും തണുപ്പുമെല്ലാം അകത്തളത്തില്‍ ഉറപ്പാക്കുന്ന ഇന്‍ഡോര്‍ പ്ലാന്റുകള്‍ കാലത്തിന്റെ ആവശ്യം തന്നെയാണ് ഇന്ന്…

About editor 336 Articles
Designer Publications Kerala Pvt Ltd, since its inception in 2003, promotes good architecture and design practices throughout the country.

Be the first to comment

Leave a Reply

Your email address will not be published.


*