Architect : അനൂപ് ചന്ദ്രന്‍ & മനീഷ അനൂപ്

February 10th, 2014
നാടിനിണങ്ങും വീട്

വര്‍ഷങ്ങളായി ദുബായില്‍ ബിസിനസ് ചെയ്തു വരു ന്ന സുരേഷ് കെ.വി. താന്‍ നാട്ടില്‍ പണിയുവാന്‍ പോകുന്ന വീടിന് വേണ്ടത് നാടിന്റെ തനിമ നിലനിര്‍ത്തിക്കൊണ്ടുള്ള ഒരു ഡിസൈന്‍ ആകണം എന്ന് തീരുമാനിച്ചിരുന്നു. ഗ്രാമീണ അന്തരീക്ഷം നിലനില്‍ക്കുന്ന പ്രദേശമായതുകൊണ്ട് ആ പ്രദേശത്തിനു യോജിച്ച വീട് കേരളീയ വാസ്തുശൈലിയിലുള്ളതാവും. അതിനാല്‍ പരമ്പരാഗത കേരളീയശൈലിയില്‍ ആധുനിക മാതൃകകള്‍ ഏകോപിപ്പിച്ചു കൊണ്ടാണ് തൃശൂര്‍ ജില്ലയിലെ തൃപ്രയാറിലുള്ള എ.എം.എസി. ആര്‍ക്കിടെക്ചറല്‍ ആന്റ് ഇന്റീരിയര്‍ കണ്‍സെപ്റ്റിലെ ചീഫ് ആര്‍ക്കിടെക്റ്റ് ദമ്പതിയായ അനൂപ് ചന്ദ്രന്‍- മനീഷ അനൂപ് എന്നിവര്‍ സുരേഷിന്റെ വീട് രൂപകല്‍പ്പന ചെയ്തത്.

വെള്ളക്കെട്ടുള്ള 20 സെന്റ് പ്ലോട്ടിലായിരുന്നു വീട് നിര്‍മിക്കേണ്ടത്. മണ്ണിട്ട് പ്ലോട്ട് ഉയര്‍ത്തി റോഡിന്റെ രൂപഘടനയ്ക്ക് ചേരുന്ന വിധത്തില്‍ കിഴക്ക് ദര്‍ശനം സാധ്യമാകുന്ന വിധത്തിലാണ് മുന്‍ഭാഗത്തെ എലിവേഷന്‍ ചിട്ടപ്പെടുത്തിയിട്ടുള്ളത്. വീടിന്റെ മുന്‍ഭാഗത്ത് ചെയ്തിട്ടുള്ള ലാന്‍ഡ് സ്‌കേപ്പും ചെറിയ പാര്‍ട്ടീഷനും വീടിന്റെ മനോഹാരിത വര്‍ദ്ധിപ്പിക്കുന്ന ഘടകങ്ങളാണ്. നാച്വറല്‍ സ്റ്റോണ്‍ വിരിച്ചാണ് കോര്‍ട്ട്‌യാര്‍ഡ് ഭംഗിയാക്കിയിട്ടുള്ളത്.
വൈറ്റ്, ബ്രൗണ്‍ കളര്‍ കോമ്പിനേഷനാണ് എലിവേഷന് കൊടുത്തിട്ടുള്ളത്. ചുറ്റുമതിലിനും ഇതേ കളര്‍ കോമ്പിനേഷന്‍ തന്നെയാണ് പിന്‍തുടര്‍ന്നിരിക്കുന്നത്. പാരമ്പര്യശൈലി പിന്തുടരാന്‍ വേണ്ടിയാണ് മുന്‍ഭാഗത്തെ പില്ലറുകള്‍ക്കും ചുമരുകള്‍ ക്കും വുഡന്‍ പാനലിങ്ങും സ്റ്റോണ്‍ ക്ലാഡിങ്ങും ചെയ്തിരിക്കുന്നത്.

ഇരുനിലകളിലായി കോമണ്‍ ഏരിയകളുള്‍പ്പെടെ മൊത്തം നാല് ബെഡ് റൂമുകളോടെയാണ് വീടിന്റെ ഡിസൈന്‍. എലിവേഷനില്‍ പിന്‍തുടര്‍ന്നിട്ടുള്ള മിക്‌സഡ് ശൈലി തന്നെയാണ് ഇന്റീരിയറിലും. ഓപ്പണ്‍ നയത്തിലാണ് കോമണ്‍ ഏരിയകളെല്ലാം ക്രമീകരിച്ചിരിക്കുന്നത്. എന്നാല്‍ പ്രൈവറ്റ് ഏരിയകളില്‍ വേണ്ടത്ര സ്വകാര്യത കൊടുത്തിട്ടുമുണ്ട്. പുറമേ വീടിന് വലിപ്പം തോന്നിപ്പിക്കുമെങ്കിലും ഇന്റീരിയര്‍ ‘മിനിമം സ്‌പേസ്’ എന്ന തീമിലാണ് ക്രമീകരിച്ചിട്ടുള്ളത്. കൂടുതല്‍ പകല്‍വെളിച്ചം പ്രദാനം ചെയ്യുക എന്ന ലക്ഷ്യത്തോടെ ലിവിങ്, നടുമുറ്റം എന്നിവ ഡബിള്‍ ഹൈറ്റും നല്ല വെന്റിലേഷനും നല്‍കിയാണ് സജ്ജീകരിച്ചിട്ടുള്ളത്. പത്തുവര്‍ഷ ത്തെ ദുബായ് ജീവിതം കൊണ്ട് സുരേഷിന് ദുബായിയിലെ പതിവ് രീതികളോട് അതായത് എക്സ്റ്റീരിയറിലെ ആഡംബരങ്ങളേക്കാള്‍ അധി കം അകത്തളത്തിലെ സജ്ജീകരണങ്ങളോടായിരുന്നു കൂടുതല്‍ താല്പര്യം.

ഓരോ പ്രോജക്റ്റും, പുതുമയും വ്യത്യസ്തതയുമുള്ളതാകണമെന്ന് അനൂപ് ചന്ദ്രന് നിര്‍ബന്ധമുണ്ട്. ”ഓരോ ദിവസവും പുത്തന്‍ രീതികളും പുതിയ ഡിസൈനുകളും പരീക്ഷിക്കപ്പെടുന്ന ഇന്നത്തെ കാലഘട്ടത്തില്‍ കാലത്തിനനുയോജ്യമായ ഡിസൈന്‍ രീതികള്‍ അവലംബിക്കുമ്പോഴാണ് ഓരോ പ്രോജക്റ്റിലും വിജയം കണ്ടെത്താനാവുക. ഇന്നു കാണുന്ന ഡിസൈനുകളല്ല നാളെ കാണുന്നത്. അതുകൊണ്ട് വളരെ ഫ്‌ളെക്‌സിബിള്‍ ആയ ഡിസൈന്‍ നയമാണ് ആര്‍ക്കിടെക്ചറില്‍ പരീക്ഷിക്കപ്പെടേണ്ടത്.” ഇതാണ് ആര്‍ക്കി ടെക്റ്റ് അനൂപ് ചന്ദ്രന്റെ നിലപാട്.
ഇത്തരത്തില്‍ വളരെ അയവുള്ളതും എന്നാല്‍ നിയതമായ രൂപഭംഗിയുള്ളതുമാണ് ഈ വീടിന്റെ ആര്‍ക്കിടെക്ചര്‍ ഡിസൈന്‍ എന്നതിന് വീടിന്റെ അകവും പുറവും ഒരുപോലെ ഉദാഹരണം.

Leave a Reply

Your email address will not be published. Required fields are marked *