
കോവിഡ് കാലഘട്ടം ഒരുപാട് മാറ്റങ്ങള്‍ സമ്മാനിച്ചിരിക്കുകയാണ് നമ്മള്‍ക്ക്. നാമോരോരുത്തരും ഏറ്റവും കൂടുതല്‍ സമയം വീടുകളില്‍ കഴിഞ്ഞ കാലമാണിത്. വര്‍ക്ക് ഫ്രം ഹോം എന്ന പുതിയൊരു ജോലി സംസ്ക്കാരം ഉടലെടുത്തിരിക്കുന്നു. അതുകൊണ്ടു തന്നെ വീടുകളുടെ റെനവേഷന് ഇന്റീരിയര്‍ ഡിസൈനിങ് മേഖലയില്‍ വന്‍ സാധ്യതയാണ് ഉള്ളത്. അത് പോലെ നിര്‍മ്മാണ രംഗത്ത് ഈ പോസ്റ്റ് കോവിഡ് കാലം വിലപ്പെട്ട അനേകം സാധ്യതകള്‍ പ്രദാനം ചെയ്യുമെന്നാണ് എന്റെ പ്രതീക്ഷ. പ്രകൃതിയോട് ഇണങ്ങുന്ന നിര്‍മ്മാണ രീതികളും ഡിസൈനുകളും ആള്‍ട്ടര്‍നേറ്റീവ് എനര്‍ജിയും ഉപയോഗിച്ചുള്ള നൂതന ഡിസൈനുകള്‍ രൂപപ്പെടുത്തേണ്ട സമയമാണിത്. ഏറ്റവും മികച്ച ഇന്‍ഫ്രാസ്ട്രക്ചര്‍ ചെയ്ഞ്ചസ് വരുത്തേണ്ട, ഒരു ന്യൂ വേള്‍ഡ് ഓര്‍ഡര്‍ കൊണ്ടുവരേണ്ട സമയം. വിപണന രീതിയാകെ മാറിക്കഴിഞ്ഞു. ഇ-കോമേഴ്സ് – ഓണ്‍ലൈന്‍ വഴിയുള്ള വിപണന കാലമാണിനി. അതുകൊണ്ടു തന്നെ വെയര്‍ ഹൗസിങ്, സപ്ലൈ ചെയിന്‍ മാനേജ്മെന്റ് എന്നിവയില്‍ വന്‍ കുതിച്ചു ചാട്ടം പ്രതീക്ഷിക്കാം. ആരോഗ്യ മേഖല പ്രത്യേകിച്ച് ആയുര്‍വേദ രംഗം വന്‍ സാധ്യതകള്‍ക്കും മാറ്റങ്ങള്‍ക്കും വേദിയൊരുക്കും. നമ്മുടെ
ആര്‍ക്കിടെക്റ്റുകളും, നിര്‍മ്മാതാക്കളും, ബില്‍ഡര്‍മാരും, നിര്‍മ്മാണ മേഖലയിലെ മറ്റുള്ളവരും ഉള്‍പ്പെടുന്ന ആര്‍ക്കിടെക്ചര്‍ കണ്‍സ്ട്രക്ഷന്‍ കമ്മ്യൂണിറ്റി പുതിയൊരു കേരളം സൃഷ്ടിക്കാന്‍ ഉള്ള പരിശ്രമത്തിലാണ്. ഈ പരിശ്രമത്തില്‍ നമുക്ക് ഒരുമിച്ചു മുന്നേറാം.
Be the first to comment