വളരെ ലളിതമായ ഡിസൈനിലും ഒരുക്കങ്ങളോടെയുമാണ് ഈ വീടിന്റെ ലാന്‍ഡ്‌സ്‌കേപ്പ് തീര്‍ത്തിരിക്കുന്നത്. വാഹനത്തിനുള്ള പാത ലാന്‍ഡ്‌സ്‌കേപ്പിനു നടുവിലൂടെ പ്രത്യേകം ടൈല്‍ പാകി വേര്‍തിരിച്ച് കാര്‍പോര്‍ച്ച് വരെ എത്തിച്ചിരിക്കുന്നു. 5 കാറുകള്‍ ഒരേ സമയം മുറ്റത്ത് പാര്‍ക്ക് ചെയ്യുവാനാവും. വാഹനത്തിനായി ഒരുക്കിയിട്ടുള്ള ഈ പാത ലാന്‍ഡ്‌സ്‌കേപ്പിനെ രണ്ടായി ഭാഗിക്കുന്നു. ലാന്‍ഡ്‌സ്‌കേപ്പിന്റെ വടക്കു ഭാഗത്തായി ഒരുക്കിയിരിക്കുന്ന നടപ്പാത ഒരു ബാറ്റ്മിന്‍ഡന്‍ കോര്‍ട്ട് കൂടി ഉള്‍കൊണ്ടു കൊണ്ടാണ് കിടക്കുന്നത്. പൂക്കളുണ്ടാകുന്ന ചെറിയ കുറ്റിച്ചെടികള്‍ കൊണ്ട് കൊറിയന്‍ ഗ്രാസ് വിരിച്ച പുല്‍ത്തകിടിക്ക് അതിരു തീര്‍ക്കുന്നു. ചുവപ്പും വെള്ളയും നിറമുള്ള പൂക്കള്‍ ഉണ്ടാകുന്ന ഈ ചെടികള്‍ കടുംപച്ച നിറമുള്ള ലാന്‍ഡ്‌സ്‌കേപ്പിന് കോണ്‍ട്രാസ്റ്റിങ് ടോണ്‍ നല്‍കുന്നു.
തെക്കുഭാഗത്തുള്ള കൊറിയന്‍ ഗ്രാസ് വിരിച്ച ലാന്‍ഡ്‌സ്‌കേപ്പില്‍ നട്ടു പിടിപ്പിച്ചിരിക്കുന്ന ചെടികള്‍ ലാന്‍ഡ്‌സ്‌കേപ്പിന്റെ തുടര്‍ച്ചയ്ക്ക് ഒരു ചെറിയ ബ്രേക്ക് നല്‍കുന്നുണ്ട്. കൃത്യമായ ഡ്രെയ്‌നേജ് സംവിധാനത്തിലൂടെ ഹാര്‍ഡ്‌സ്‌കേപ്പിലെ വെള്ളം ശേഖരിച്ച് ഫലപ്രദമായ രീതിയില്‍ ശുദ്ധീകരിച്ച് എടുക്കുന്നുണ്ട്. വാക്‌വേയിലും, ഡ്രൈവ് വേയിലും ഉപയോഗിച്ചിരിക്കുന്ന ഗാര്‍ഡന്‍ ലൈറ്റുകള്‍ സന്ധ്യയാവുന്നതോടെ ലാന്‍ഡ്‌സ്‌കേപ്പില്‍ പ്രഭ ചൊരിഞ്ഞു തുടങ്ങും. ചുറ്റുമതിലിലും ലൈറ്റിങ്ങിനു സ്ഥാനമുണ്ട്. ഭംഗിയുള്ള ഈ ലൈറ്റിങ് സംവിധാനങ്ങളെല്ലാം ചേര്‍ന്ന് പച്ചപ്പരവതാനി വിരിച്ച ലാന്‍ഡ്‌സ്‌കേപ്പിന് മാസ്മരികത പകരുന്നു.

Leave a Reply

Your email address will not be published. Required fields are marked *