ചെറിയൊരു കുന്നിന്റെ മുകളില്‍ സ്ഥിതി ചെയ്യുന്ന “മൗണ്ട് ഓഫ് ഗ്രേസ്’ എന്ന ഈ വീടിന്റെ ലാന്‍ഡ്‌സ്‌കേപ്പ് ഒരു ഔട്ട് ഡോര്‍ ലിവിങ് സ്‌പേസായാണ് ഡിസൈന്‍ ചെയ്തിരിക്കുന്നത്. വീടിന്റെ ചുറ്റോടുചുറ്റും പരന്ന് കിടക്കും വിധമാണ് ലാന്‍ഡ്‌സ്‌കേപ്പിന്റെ ക്രമീകരണം. വീടിന്റെ മുന്‍വശത്തെ ലാന്‍ഡ്‌സ്‌കേപ്പില്‍ ആമ്പല്‍ക്കുളവും അരികിലായി കരിങ്കല്ലു പാകിയ നടപ്പാതയും അവിടെ നിന്ന് പൂമുഖത്തേക്ക് പ്രവേശിക്കാന്‍ പടികളും നിര്‍മ്മിച്ചിരിക്കുന്നു. മറുവശത്ത് ലാന്‍ഡ്‌സ്‌കേപ്പില്‍ ചെങ്കല്ലുകള്‍ പാകിയ റോഡ്, ടണല്‍ ചെയ്ത് ലാന്‍ഡ്‌സ്‌കേപ്പിനെ വീടുമായി കൂട്ടിയിണക്കിയിരിക്കുന്നു. കെട്ടിടത്തില്‍ നിന്ന് അനന്തതയിലേക്ക് സഞ്ചരിച്ച് പ്ലോട്ടിന് ചുറ്റുമുള്ള മലയിലേക്ക് ഇഴുകിച്ചേരുന്ന വിധത്തിലാണ് ലാന്‍ഡ്‌സ്‌കേപ്പ് ഒരുക്കിയിരിക്കുന്നത്. പ്ലാവ്, മാവ്, മന്ദാരം, തേക്ക് തുടങ്ങിയ നാടന്‍ വൃക്ഷങ്ങള്‍ക്കും ലാന്‍ഡ്‌സ്‌കേപ്പില്‍ ഇടം നല്‍കിയിരിക്കുന്നു. കൃഷ്ണ ശ്രീകുമാര്‍ ആണ് ലാന്‍ഡ്‌സ്‌കേപ്പ് ഡിസൈന്‍ ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *