ഒന്നിലധികം മുഖപ്പോടു കൂ ടിയ ഒരു കൊളോണിയല്‍ ശൈലിയാണ് ഈ വീടിന്റെ എലിവേഷന്. ട്രസ് വര്‍ക്ക് ചെയ്താണ് ഇത് സാധ്യമാക്കിയിരിക്കുന്നത്. തന്മൂലം ട്രസിനുള്ളിലെ സ്ഥലം ഉപയോഗപ്രദമാക്കാനു മായി. സ്റ്റോണ്‍ക്ലാഡിങ്ങും, ഗ്രേ, വൈറ്റ് കളര്‍ സ്‌കീമും കൊളോണിയല്‍ ശൈലിയുടെ പൂര്‍ത്തീകരണം സാധ്യമാക്കുന്നു. വീടിനകത്ത് പൊതുവേ കന്റംപ്രറി ശൈലിയിലുള്ള ഒരുക്കങ്ങളാണ് കാണുന്നത്. ലൈറ്റിങ്ങിന്റെ സാധ്യതകളാല്‍ സവിശേഷമാക്കപ്പെട്ട അകത്തളം ഓരോരോ ഏരിയകളിലേക്കായി ശ്രദ്ധ ക്ഷണിക്കുന്നു.

മഞ്ഞവെളിച്ചത്തിന്‍ പ്രഭയില്‍

വാംകളര്‍ ടോണ്‍ ലൈറ്റിങ്ങിന്റെ ഭംഗിയാണ് ലിവിങ് ഏരിയയില്‍. അതിനിടയില്‍ വുഡന്‍ ബ്രൗണ്‍ നിറത്തിലുള്ള വര്‍ക്കുകള്‍ എടുത്തു നില്‍ക്കുന്നു. ഭിത്തിയിലെ വുഡന്‍ പാനലിങ് ചെയ്ത ടിവി യൂണിറ്റിന് ഇരുവശങ്ങളിലും വുഡന്‍ സ്റ്റാന്‍ഡും; ഇരിപ്പിടങ്ങളുടെ പിന്നിലുള്ള വുഡന്‍ നിഷുകളും ശ്രദ്ധയാകര്‍ഷിക്കുന്നു. ടിവി വരുന്ന ഏരിയയുടെ ഭാഗം മാത്രം, മുകളില്‍ തൊട്ട് താഴെ വരെ വാള്‍പേപ്പറിനാല്‍ അലങ്കരിച്ചിരിക്കുകയാണ്. ഭിത്തിയില്‍ നിന്നും സീലിങ്ങിലേക്ക് പടര്‍ന്നതുപോലെ പര്‍ഗോള ഡിസൈനും, വാള്‍പേപ്പറും നല്‍കി, പര്‍ഗോളകളുടെ അഗ്രഭാഗത്ത് സ്‌പോട്ട് ലൈറ്റും നല്‍കിയിരിക്കുന്നു. ഭിത്തിയിലെ നിഷുകള്‍ക്കുള്ളിലും സീലിങ്ങിലുമെല്ലാം ലൈറ്റിങ് സാമഗ്രികള്‍ സ്ഥാപിച്ചിരിക്കുന്നു. ഇവ ചൊരിയുന്ന പ്രഭയാണ് ലിവിങ് ഏരിയയുടെ ഭംഗി ഇരട്ടിയാക്കുന്നത്. ഭിത്തിയിലെ സുതാര്യമായ നിഷുകളെ സ്‌പോട്ട് ലൈറ്റും, പെബിളുകളും ഡ്രൈ സ്റ്റിക്കുകളും കൊണ്ട് അലങ്കരിച്ചിരിക്കുന്നു.

ലാവന്‍ഡര്‍ കളര്‍ സ്‌കീമില്‍

ഗസ്റ്റ് ലിവിങ് ഏരിയയില്‍ നിന്നും ഉള്ളിലേക്ക് കടന്നാല്‍ ഫാമിലി ലിവിങും പ്രെയര്‍ ഏരിയയുമാണ്. നീളത്തിലുള്ള വലിയ ഹാളിലാണ് ഈ ഏരിയകളെല്ലാം. ഹാളിന്റെ ഒരറ്റത്തെ ഭിത്തി പ്രിന്റഡ് പാറ്റേണിലുള്ള വാള്‍പേപ്പറിനാല്‍ അലങ്കരിച്ചിരിക്കുന്നു. ഇവിടെ നിന്നുമാണ് കിടപ്പുമുറികളിലേക്കുള്ള പ്രവേശനം. എതിരറ്റത്താണ് ഫാമിലിക്കുള്ള ടിവി ഏരിയയും ഡൈനിങ്ങും വരുന്നത്. ഹാളിന്റെ ഭാഗമാണ് ഡൈനിങ് എങ്കിലും അല്പമൊതുങ്ങി സ്വകാര്യതയോടെയാണ് ഇവിടം. എന്നു കരുതി ഭിത്തികളുടെ കനത്ത മറയുമില്ല. ക്രോക്കറി ഷെല്‍ഫും ഫാള്‍സ് സീലിങ്ങുമാണ് ഡൈനിങ് ഏരിയയുടെ മുഖ്യാകര്‍ഷണം. ക്ലാഡിങ്ങിന്റെ മനോഹാരിതയുമായി വാഷ് ഏരിയ തൊട്ടടുത്താണ്. ഫാമിലി ലിവിങ്ങില്‍ സ്റ്റഡി ഏരിയയ്ക്കും സ്ഥാനമുണ്ട്. ഇവിടേക്ക് എത്തുമ്പോള്‍ ലൈറ്റിങ്ങിലെ വാം കളര്‍തീം ലാവന്‍ഡര്‍ കളറിലേക്ക് നിറം മാറുന്നത് കാണാം. ലിവിങ്ങിന്റെ ഭാഗമായ സുതാര്യമായ നിഷുകള്‍ ഫാമിലി ഏരിയകളിലേക്ക് കാഴ്ച വിരുന്ന് എത്തിക്കുന്നു. ആര്‍ക്കിടെക്ചര്‍ ഇന്റീരിയര്‍ വര്‍ക്കുകള്‍ ഒരേസമയം പ്ലാന്‍ ചെയ്തു നടപ്പിലാക്കിയതിനാല്‍ പണിയുടെ മികവ് ഓരോയിടങ്ങളിലും വ്യക്തമാവുന്നു. എല്ലാം കൃത്യമായി യഥാസ്ഥാനങ്ങളില്‍ ഉണ്ട്. ”കുത്തിനിറച്ചു വയ്ക്കുന്ന അലങ്കാരസാമഗ്രികള്‍ കൊണ്ടണ്ടണ്ടല്ല മറിച്ച് സ്വാഭാവിക ഡിസൈനിന്റെ തനിമ കൊണ്ടണ്ട് ശ്രദ്ധയാകര്‍ഷിക്കുന്നതാവണം അകത്തളം” എന്നതായിരുന്നു ക്ലയന്റിന്റെ ആവശ്യം. അത് ഡിസൈനര്‍ കൃത്യമായി പാലിച്ചിട്ടുണ്ടണ്ട്.

ഇളംനിറങ്ങളുടെ ചാരുത

കിടപ്പുമുറികള്‍ എല്ലാം ഇളംനിറങ്ങളുടെയും ലൈറ്റിങ്ങിന്റെയും ഭംഗി നിറയുന്നവയാണ്. മാസ്റ്റര്‍ ബെഡ്‌റൂം ബ്രൗണ്‍ നിറത്തിന്റെയും പച്ച, ചുവപ്പ് നിറങ്ങളിലുള്ള ആക്‌സസറീസുകളാലും ശ്രദ്ധയാകര്‍ഷിക്കുന്നു. വിശാലമായ കിടപ്പുമുറിയില്‍ വായനാ സൗകര്യവും ഒരു ഭിത്തി നിറയെ വാഡ്രോബുകളും നല്‍കിയിരിക്കുന്നു. വാഡ്രോബിന്റെ അവസാനത്തെ ഡോര്‍ തുറന്നാല്‍ ബാത്ത്‌റൂം ആയി. കൂടാതെ മെയ്ക്കപ്പ് സൗകര്യവും ഉണ്ട്. ഫര്‍ണിഷിങ് ഇനങ്ങളിലും ആക്‌സസറീസുകളിലും വര്‍ണ്ണങ്ങളുടെ ചാരുത നിറയുന്നു.

അടുത്ത കിടപ്പുമുറിയിലെത്തുമ്പോള്‍ വര്‍ണ്ണങ്ങള്‍ കൂടുതല്‍ ലളിതമാകുന്നത് കാണാം. ന്യൂട്രല്‍ കളറുകളാണ് മുറിക്കുള്ളിലാകെ. അതിനിടയില്‍ വുഡന്‍ ബ്രൗണ്‍ നിറം വേറിട്ടു നില്‍ക്കുന്നു. ബ്ലാക്ക് & വൈറ്റ് കളര്‍ സ്‌കീമാണ് അടുത്ത മുറിക്ക്. ഇവിടെ വാഡ്രോബിന്റെ ഡോറില്‍ ചെയ്തിരിക്കുന്ന സ്റ്റിക്കര്‍വര്‍ക്ക് ശ്രദ്ധയാകര്‍ഷിക്കുന്നു. കട്ടിലിന്റെ ഹെഡ്‌ബോര്‍ഡ് ഉയരം കുറച്ച് ചെയ്ത് അതില്‍ ബ്ലാക്ക് & വൈറ്റ് നിറത്തില്‍ ലെതര്‍ ഉപയോഗിച്ച് ബോക്‌സ് ടൈപ്പ്

അപ്‌ഹോള്‍സ്റ്ററി ചെയ്തിരിക്കുന്നു. എല്ലാ കിടപ്പുമുറികളിലും സീലിങ് ഹൈലൈറ്റ് ചെയ്ത് ലൈറ്റിങ്ങിനു പ്രാധാന്യം നല്‍കിയിരിക്കുന്നു.

അടുക്കളയ്ക്ക് പൂര്‍ണ്ണമായും ബ്ലാക്ക് & വൈറ്റ് കളര്‍ സ്‌കീമാണ്. കബോഡുകള്‍ക്കും, ഭിത്തിയിലും, ഫ്‌ളോറിലും സീലിങ്ങിലും എല്ലാം വെള്ളനിറവും അടുക്കളയുടെ മറ്റ് ക്രമീകരണങ്ങളുടെ ഭാഗത്ത് ബ്ലാക്ക് & വൈറ്റ് നിറവും ഇടകലര്‍ത്തിയിരിക്കുന്നു. 40 സെന്റ് സ്ഥലമുണ്ട ണ്ടായി രുന്നതിനാല്‍ ചുറ്റിനും ആവശ്യത്തിനുള്ള ലാന്‍ഡ്‌സ്‌കേപ്പും പച്ചക്കറിത്തോട്ടവും എല്ലാം സജ്ജമാക്കിയിട്ടുണ്ട്. എടുത്തു നില്‍ക്കുന്ന മുഖപ്പുകളുടെ ഭംഗിയാണ് എലിവേഷന്റേത്. ചാരനിറമുള്ള ഓടുകളും ഭിത്തിയിലെ ടൈല്‍ ക്ലാഡിങ്ങും മുഖപ്പുകളുടെ ഭംഗിയും വീടിന്റെ പുറംകാഴ്ച ആകര്‍ഷകമാക്കുന്നു. അകത്തും പുറത്തും ലാളിത്യത്തിലൂടെയും മിതത്വ ത്തിലൂടെയും പ്രകാശത്തിന്റെ സാധ്യതകളെ പ്രതീക വല്‍ക്കരിക്കുന്നു, ഈ പ്രോജക്റ്റ്.

Leave a Reply

Your email address will not be published. Required fields are marked *