കൊളോണിയല്‍ കാലഘട്ടത്തിലെ തോട്ടം ബംഗ്ലാവുകളുടെ സമകാലിക വ്യാഖ്യാനമായി രൂപകല്‍പ്പന ചെയ്ത വീടിന്റെ ഡിസൈന്‍ തീമിനോട് കൂട്ടിയിണക്കിയാണ് ലാന്‍ഡ്‌സ്‌കേപ്പ് ഡിസൈന്‍ ചെയ്തത്. സ്വാഭാവികമായ ഈ ലാന്‍ഡ്‌സ്‌കേപ്പില്‍ കാണുന്നത് വളരെ സാധാരണമായ സസ്യജാല പ്രകൃതിയാണ്. ഇടതൂര്‍ന്ന് നില്‍ക്കുന്ന മരങ്ങളുടെ തണലില്‍ വിശ്രമിക്കാനായി പാര്‍ക്കുകളുടെ മാതൃകയില്‍ ബഞ്ചുകള്‍ നിര്‍മ്മിച്ചിരിക്കുന്നു. ചെറിയൊരു നീരുറവയും കല്ലുകൊണ്ടുള്ള കയ്യാലക്കെട്ടുമൊക്കെയായി ഈയൊരു വീട് ഈ മലഞ്ചെരുവില്‍ കാലങ്ങളായി നിലകൊള്ളുന്നു എന്ന പ്രതീതി സൃഷ്ടിക്കാന്‍ ലാന്‍ഡ്‌സ്‌കേപ്പ് ഒരുക്കലിലൂടെ സാധിച്ചു.

 

Leave a Reply

Your email address will not be published. Required fields are marked *