October 1st, 2016
പ്രകൃതിയോടിണങ്ങിയ വീട്

32 സെന്റ് പ്ലോട്ടില്‍ ആദ്യം ഉണ്ടായിരുന്ന തറവാട് വീട് പൊളിച്ചു നീക്കി അവിടെയാണ് വീട് പണിതിരിക്കുന്നത്. 3500 സ്‌ക്വയര്‍ ഫീറ്റില്‍ ഒരുക്കിയ ഈ വീടിന്റെ മുഖ്യാകര്‍ഷണം സ്ലോപ് റൂഫാണ

നീണ്ടനാളത്തെ മണലാരണ്യ വാസത്തിനിടയിലാണ് പെരിന്തല്‍മണ്ണ സ്വദേശി നാസറിന് നാട്ടിലൊരു വീട് വയ്ക്കണമെന്ന ആഗ്രഹമുണ്ടായത്. ഈ ആഗ്രഹത്തിന്റെ പൂര്‍ത്തീകരണത്തിനായി പല വീടുകളും വില്ലകളും പോയി കണ്ടു. ഒടുവിലാണ് നാസര്‍, ഇന്‍ഗ്രിഡ് ആര്‍ക്കിടെക്‌സിലെ അനസ് മുത്തുണ്ണി ഡിസൈന്‍ ചെയ്ത വീട് കാണാന്‍ ഇടയായത്. പിന്നൊന്നും ആലോചിക്കാതെ നാസര്‍ വീട് പണി അനസിനെ ഏല്‍പ്പിച്ചു. ഒരു വര്‍ഷത്തിനുള്ളില്‍ നാസറിനും കുടുംബത്തിനും മനസ്സിനിണങ്ങിയ വീട് ഒരുക്കി അനസ്്.

32 സെന്റ് പ്ലോട്ടില്‍ ആദ്യം ഉണ്ടായിരുന്ന തറവാട് വീട് പൊളിച്ചു നീക്കി അവിടെയാണ് വീട് പണിതിരിക്കുന്നത്. 3500 സ്‌ക്വയര്‍ ഫീറ്റില്‍ ഒരുക്കിയ ഈ വീടിന്റെ മുഖ്യാകര്‍ഷണം സ്ലോപ് റൂഫാണ്. വെള്ള, ഗ്രേ നിറങ്ങളുടെ സങ്കലനമാണ് വീടിന് നല്‍കിയിരിക്കുന്നത്. മേല്‍ക്കൂര കോണ്‍ക്രീറ്റ് ചെയ്ത ശേഷം ഓടുകള്‍ പാകി ഭംഗിയാക്കിയിരിക്കുന്നു. മേല്‍ക്കൂരയിലേതു പോലെ ഓടുകള്‍ പാകിയ സണ്‍ഷേഡുകള്‍ വീടിന്റെ എല്ലാ ജനാലകളുടെ മുകളിലും കാണാം. കാര്‍പോര്‍ച്ചിന്റെ മേല്‍ക്കൂര സ്ലോപ് റൂഫ് തന്നെ. പോര്‍ച്ചില്‍ നിന്നും അല്ലാതെയും സിറ്റൗട്ടിലേക്ക് പ്രവേശിക്കാന്‍ രണ്ട് പ്രവേശനമാര്‍ഗ്ഗങ്ങള്‍ ഉണ്ട്. സിറ്റൗട്ടിനോടു ചേര്‍ന്ന് ചെടികള്‍ വളര്‍ത്തി പച്ചപ്പിനു സ്ഥാനം നല്‍കിയിരിക്കുന്നു.

ലാളിത്യമാര്‍ന്ന ഡിസൈന്‍ സിറ്റൗട്ടില്‍ നിന്നും നേരെ ചെന്നെത്തുന്നത് ഗസ്റ്റ് ലിവിങ്ങിലേക്കാണ്; ഒരു ചെറിയ ഫുട്‌ബോള്‍ കോര്‍ട്ടിന്റെ അത്ര വലുപ്പം തോന്നിക്കുന്നുണ്ട് ലിവിങ് സ്‌പേസിന്. റൂമിന്റെ വിശാലതയ്ക്കനുസരിച്ച് നീളത്തിലുള്ള സോഫാസെറ്റാണ് ഉപയോഗിച്ചിരിക്കുന്നത്. ‘ൗ’ ഷേപ്പില്‍ സെറ്റ് ചെയ്തിരിക്കുന്ന സോഫാസെറ്റിനോട് ചേര്‍ന്ന് സെന്റര്‍ ടേബിളിനും സ്ഥാനമുണ്ട്. ലിവിങ്ങ് സ്‌പേസില്‍ നിന്നും ഒരു ചെറിയ ഇടനാഴിയിലൂടെയാണ് ഫാമിലി ലിവിങ് കം ഡൈനിങ് റൂമിലേക്ക് പ്രവേശിക്കുക.
വീടിന്റെ ഏത് മൂലയില്‍ നിന്നാലും വീട്ടുകാര്‍ തമ്മിലുള്ള ആശയവിനിമയം സാധ്യമാക്കുക എന്ന ക്ലൈന്റിന്റെ ആവശ്യമനുസരിച്ച് ഈ ഏരിയ മുതല്‍ ഓപ്പണ്‍ നയത്തിലാണ് ഡിസൈന്‍ ചെയ്തിരിക്കുന്നത്. വളരെ ലളിതമായി ഡിസൈന്‍ ചെയ്തിട്ടുള്ള ഈ മുറിയില്‍ ലിവിങ് സ്‌പേസിന്റെ ഭിത്തി മഞ്ഞ നിറത്തിലുള്ള പെയിന്റടിച്ച് ഹൈലൈറ്റ് ചെയ്തിരിക്കുന്നു. ഇവിടെ പ്ലൈവുഡും വെനീറും ഉപയോഗിച്ച് നിര്‍മ്മിച്ച ടിവി യൂണിറ്റിനും സ്ഥാനമുണ്ട്. ആറുപേരെ ഉള്‍ക്കൊള്ളുന്ന ഡൈനിങ് സ്‌പേസാണ് ഇവിടുള്ളത്. ഡൈനിങ് റൂമിനോട് ചേര്‍ന്ന് ഒരു സൈഡ് കോര്‍ട്ട്‌യാര്‍ഡ് ഒരുക്കിയിട്ടുണ്ട്. വീടിന്റെ എല്ലാ റൂമുകളില്‍ നിന്നും നോട്ടം എത്തുംവിധമാണ് കോര്‍ട്ട്‌യാര്‍ഡിന്റെ ഡിസൈന്‍. കോര്‍ട്ട്‌യാര്‍ഡില്‍ നിന്നുള്ള വെളിച്ചം വീടിനുള്ളില്‍ എല്ലായിടത്തും എത്തുന്ന വിധമാണ് ജനാലകളുടെ എല്ലാം സ്ഥാനം ക്രമീകരിച്ചിരിക്കുന്നത്.

വര്‍ണ്ണാഭമായ  കിടപ്പുമുറികള്‍
വ്യത്യസ്ത നിറങ്ങളിലാണ് നാല് ബെഡ്‌റൂമുകളും ഡിസൈന്‍ ചെയ്തിരിക്കുന്നത്. വലുതും ചെറുതുമായ ധാരാളം ജനാലകള്‍ കിടപ്പുമുറികള്‍ക്ക് നല്‍കിയിരിക്കുന്നു. പ്ലൈവുഡില്‍ തീര്‍ത്ത ധാരാളം വാഡ്രോബുകള്‍ നല്‍കി സ്റ്റോറേജ് സ്‌പേസ് തീര്‍ത്തിരിക്കുന്നു ബെഡ്‌റൂമുകളില്‍. കൂടാതെ പ്രത്യേകം ഡ്രസിങ് ഏരിയയോടു കൂടിയതാണ് എല്ലാ കിടപ്പുമുറികളും.
വിശാലമായ അടുക്കള ബ്ലാക്ക് & വൈറ്റ് കളര്‍ കോംപിനേഷനില്‍ ധാരാളം സ്ഥലസൗകര്യങ്ങളോട് കൂടിയാണ് അടുക്കള ഡിസൈന്‍ ചെയ്തിരിക്കുന്നത്. ‘ഘ’ ഷേപ്പില്‍ സെറ്റ് ചെയ്ത ക്യാബിനറ്റുകള്‍ പി.യു. ഫിനിഷിലുള്ളവയാണ്. ബ്ലാക്ക് ഗ്രനൈറ്റാണ് കൗണ്ടര്‍ ടോപ്പിന് ഉപയോഗിച്ചിരിക്കുന്നത്. ചെറിയൊരു ബ്രേക്ക് ഫാസ്റ്റ് ഏരിയയും കൂടി അടുക്കളയില്‍ ഒരുക്കിയിരിക്കുന്നു. കാറ്റും വെളിച്ചവും ഉള്ളിലെ ത്തുന്ന, ധാരാളം സ്ഥലസൗകര്യങ്ങളുള്ള അകത്തളമാണ് ഡിസൈനര്‍ അനസ് മുത്തുണ്ണി ഈ വീടിന് തെരഞ്ഞെടുത്തിരിക്കുന്നത്. മുറ്റത്തെ ഗാര്‍ഡനും ഗ്രാസും എല്ലാം വീടിനെ പ്രകൃതിയുമായി ഇണക്കി നിര്‍ത്തുന്നു.

Leave a Reply

Your email address will not be published. Required fields are marked *