പ്രവര്‍ത്തന രീതിയും മനോഭാവവും മാറ്റണം

എഞ്ചിനീയര്‍ ജയപ്രകാശ്

പ്രകൃതിക്ക് അതിന്റേതായ ഒരു സന്തുലിതാവസ്ഥയുണ്ട്. അത് നിലനിര്‍ത്തുവാന്‍ നാം ഏവരും ബാധ്യസ്ഥരാണ്. പ്രത്യേകിച്ച് ആര്‍ക്കിടെക്റ്റുകളും എഞ്ചിനീയര്‍മാരും. അവര്‍ക്ക് ഇതില്‍ നല്ലൊരു പങ്കുവഹിക്കാനുണ്ട്. പ്രകൃതിയുടെ സന്തുലിതാവസ്ഥയ്ക്ക് പാകപ്പിഴകള്‍ സംഭവിക്കുമ്പോള്‍ അത് സ്വയം നേരെയാക്കുവാന്‍ പ്രകൃതി തന്നെ ശ്രമം നടത്തും. അത്തരമൊരു ശ്രമത്തിന്റെ ഫലമായിട്ടാണ് നാം ഇന്ന് ഇങ്ങനെ അടച്ചുപൂട്ടി വീട്ടിലിരിക്കേണ്ടി വന്നത്. നമ്മുടെ നിര്‍മ്മാണരീതികള്‍ പാടേ മാറ്റേണ്ടിയിരിക്കുന്നു. വിദേശമെറ്റീരിയലുകളുടെ ഉപയോഗം നിര്‍ത്തി പ്രാദേശികമായതിലേക്ക് തിരിയുവാനുള്ള സമയം ആയിരിക്കുന്നു. നമുക്ക് ആവശ്യത്തിനുള്ള നിര്‍മ്മാണം മാത്രം നടത്തുക, അതും ആവശ്യമുള്ള മെറ്റീരിയലുകള്‍ വളരെ മിനിമം ലെവലില്‍ ഉപയോഗിച്ചുകൊണ്ട്. റെഡ്യൂസ്, റീയൂസ്, റീസൈക്കിള്‍ എന്ന 3 ആര്‍ നിയമം പാലിക്കപ്പെടേണ്ടതു തന്നെയാണ്. ഒരു ഡിസൈന്‍ രൂപപ്പെടുത്തുന്നതിനു മുമ്പ് ഇനി മുതല്‍ നാം അതിന്റെ ആവശ്യകതയും, വരുംവരായ്കകളും ആലോചിക്കണം.
ഗള്‍ഫില്‍ നിന്നും ആളുകള്‍ ഇവിടേക്ക് എത്തിക്കഴിയുമ്പോള്‍ സ്ഥിതിഗതികള്‍ ഇനിയും മാറും. നമ്മുടെ വര്‍ക്കിങ് രീതി മാറ്റുക, സമയക്ലിപ്തത പാലിക്കുക, ചെയ്യുന്ന വര്‍ക്കുകളുടെ കൃത്യമായ നടപടിക്രമങ്ങള്‍, ഓഫീസ്, സൈറ്റ് എന്നിവയൊക്കെ കാര്യക്ഷമമാക്കുക. വര്‍ക്കിങ് കള്‍ച്ചറും അതിന്റെ നിലവാരവും മാറ്റേണ്ട സമയമായി. ക്ലയന്റുമായുള്ള ബന്ധം കൂടുതല്‍ ഊഷ്മളമാക്കുക. സാങ്കേതികവിദ്യകളുടെ സാധ്യതകള്‍ പ്രയോജനപ്പെടുത്തുക ഇവയൊക്കെയാണിനി നാം പാലിക്കേണ്ടതും നടപ്പിലാക്കേണ്ടതും.

About editor 336 Articles
Designer Publications Kerala Pvt Ltd, since its inception in 2003, promotes good architecture and design practices throughout the country.

Be the first to comment

Leave a Reply

Your email address will not be published.


*