പ്രശാന്തഗംഭീരം

കസ്റ്റമൈസേഷന്റെ മികവില്‍ ഒരുക്കിയ ലോ ഓഫീസ്‌

നിറം, ഡിസൈന്‍, പാറ്റേണ്‍ – ഇങ്ങനെ എല്ലാ മേഖലയിലും കാണിച്ചിട്ടുള്ള കയ്യടക്കവും സൂക്ഷ്മതയുമാണ് ഈ ഓഫീസിന്റെ സവിശേഷത.

ALSO READ: വര്‍ക്ക്‌സ്റ്റേഷന്‍ @ മിനിമല്‍ ഡിസൈന്‍

നിയമം കൈകാര്യം ചെയ്യുന്ന ഒരു ലോ ഓഫീസിനു വേണ്ട ഗൗരവം ഉള്‍ക്കൊണ്ടുള്ള പക്വമാര്‍ന്ന തീം പിന്തുടരുന്ന ഇവിടം രൂപകല്‍പ്പന ചെയ്തത് ആര്‍ക്കിടെക്റ്റുകളായ അന്‍ജും അലി, ഷിറിന്‍ ഷഹനാസ് (പാരസോള്‍, ബാഗ്ലൂര്‍) എന്നിവര്‍ ചേര്‍ന്നാണ്.

RELATED PROJECT: കാര്‍ സ്പാ @ മിനിമല്‍ തീം

നിലവിലുണ്ടായിരുന്ന കെട്ടിടത്തിന്റെ ആദ്യ ഫ്‌ളോറില്‍ 2000 സ്‌ക്വയര്‍ഫീറ്റിലാണ് ഈ ഓഫീസ് ഒരുക്കിയിരിക്കുന്നത്.

റിസപ്ഷന്‍, വെയ്റ്റിങ് ഏരിയ, വര്‍ക്ക് സ്റ്റേഷനുകള്‍, കാബിന്‍, കോണ്‍ഫറന്‍സ് റൂം, പ്രെയര്‍ ഏരിയ, ടൈപ്പിങ് ബേ, ക്ലാര്‍ക്ക്‌സ് ബേ, ഡിസ്‌കഷന്‍ ഏരിയ, പാന്‍ട്രി സ്‌പേസ്, ടോയ്‌ലറ്റ് എന്നിവയാണ് ഇവിടുത്തെ സ്‌പേസുകള്‍.


കസ്റ്റമൈസേഷന്റെ മികവ്
കസേരകള്‍ ഒഴികെയുള്ള എല്ലാ ഫര്‍ണിച്ചറും കസ്റ്റമൈസ് ചെയ്ത് ഒരുക്കി. ഹാങ്ങിങ്- പെന്‍ഡന്റ് ലൈറ്റുകളിലും കസ്റ്റമൈസേഷന്റെ കരവിരുത് പ്രകടമാണ്. വൈറ്റ്- ബ്ലാക്ക് നിറങ്ങളുടെ ആധിപത്യത്തിനിടെ ഗ്രേ- ബ്ലൂ- വുഡന്‍ ഫിനിഷുകള്‍ വൈരുദ്ധ്യ നിറങ്ങളായി കടന്നുവരുന്ന നിറസംയോജനമാണ് തുടര്‍ന്നിരിക്കുന്നത്.

പൊതു ഇടങ്ങളില്‍ ലൈറ്റ് ഫിനിഷ് തോന്നുന്ന ടെറാസോ ഫ്‌ളോറിങ്ങും കാബിന്‍ ഏരിയകളില്‍ ഡയഗണല്‍ പാറ്റേണിലുള്ള വുഡന്‍ ഫ്‌ളോറിങ്ങും തെരഞ്ഞെടുത്തു. ടഫന്‍ഡ് ഗ്ലാസ്, പ്ലൈവുഡ്-വെനീര്‍ ലൂവറുകള്‍ എന്നിവയാണ് പ്രധാന പാര്‍ട്ടീഷന്‍ മെറ്റീരിയലുകള്‍.

ഇതോടൊപ്പം വാള്‍ ഫിനിഷായി ചെയ്ത എം.ഡി.എഫ് – ലൈറ്റ് ബ്ലൂ പെയിന്റ് കോമ്പിനേഷന്‍ വെസ്റ്റേണ്‍ ലുക്ക് കൊണ്ടുവരുന്നു.

വെയ്റ്റിങ് ഏരിയയില്‍ നല്‍കിയ ലെമണ്‍ ഗ്രീന്‍ നിറമുള്ള കസ്റ്റമൈസ്ഡ് സോഫയും ട്രൈപോഡ് ലാംപ് സ്റ്റാന്‍ഡുമാണ് ഇവിടെ സ്റ്റേറ്റ്‌മെന്റ് പീസ്.

സ്വാഭാവിക ഗ്രീനറിയുടെ പ്രതിനിധികളായി ഇന്‍ഡോര്‍ പ്ലാന്റുകളും ഉള്‍പ്പെടുത്തി. പ്രത്യേകം സീലിങ്ങ് വര്‍ക്കുകളില്ലാതെ തന്നെ ലൈറ്റുകള്‍ ചെയ്തു.

ഗ്ലാസും തെളിഞ്ഞ നിറങ്ങളും വലിയ വിന്‍ഡോകളും ചേരുമ്പോള്‍ ഗാംഭീര്യത്തിനൊപ്പം സുതാര്യതയുടെയും വെളിച്ചത്തിന്റെയും ഇടം കൂടിയാകുന്നു ഈ ഓഫീസ്.

Project Facts

  • Architects : Ar.Anjum Ali P.M &Ar.ShirinShahanaz (Parasol, Bangalore)
  • Project Type : Commercial Interior
  • Owner : Adv. BabuKarukapadath
  • Location : Ernakulam
  • Year Of Completion : 2019
  • Area : 2100 Sq.Ft
  • Photography : Justin Sebastian

പുതിയ ലക്കം ഡിസൈനര്‍ പ്ലസ് ബില്‍ഡര്‍ ഇപ്പോള്‍ വിപണിയില്‍.  ഡിജിറ്റല്‍ കോപ്പി സബ്‌സ്‌ക്രൈബ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക. പ്രിന്റഡ് മാസികയ്ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക.

About editor 261 Articles
Designer Publications Kerala Pvt Ltd, since its inception in 2003, promotes good architecture and design practices throughout the country.

Be the first to comment

Leave a Reply

Your email address will not be published.


*