പ്രൊഫ. ജയകൃഷ്ണന്‍- ഞങ്ങളുടെ ജീവനാഡി

വര: വൈശാഖ് ടി. (കൊല്ലം ടി.കെ.എം കോളേജ് ഓഫ് എഞ്ചിനീയറിങ്ങിലെ ആര്‍ക്കിടെക്ചര്‍ വിഭാഗം വിദ്യാര്‍ത്ഥികള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചത്.)

2020 ജൂണ്‍ ഏഴാം തീയതി 2016 – 2021 ആര്‍ക്കിടെക്ചര്‍ ബാച്ചിന് ഒരു കറുത്ത ദിനമായിരുന്നു വളരെ ബഹുമാന്യനായ, ഏറെ കാര്യപ്രാപ്തിയുള്ള, ഞങ്ങളുടെ വഴികാട്ടിയുമായ പ്രിയപ്പെട്ട പ്രൊഫ. ജയകൃഷ്ണനെ നഷ്ടപ്പെട്ട ദിവസം. എല്ലായ്‌പ്പോഴും ഊഷ്മളമായ പുഞ്ചിരിയോടെ വിദ്യാര്‍ത്ഥികളെ അഭിവാദ്യം ചെയ്യുന്ന അദ്ദേഹം ഞങ്ങളുടെ ക്യാമ്പസിലെ സൗമ്യ സാന്നിധ്യമായിരുന്നു. വിദ്യാഭ്യാസം, സ്‌പോര്‍ട്‌സ്, വ്യക്തിപരമായ കാര്യങ്ങള്‍ അങ്ങനെ എല്ലാ മേഖലകളിലും വിദ്യാര്‍ത്ഥികളെ വളരെയധികം ആവേശത്തോടെ പിന്തുണച്ചു കൊണ്ട് എന്നും, എല്ലാത്തിനും മുന്‍നിരയില്‍ തന്നെ അദ്ദേഹം ഉണ്ടായിരുന്നു. ഞങ്ങള്‍ക്കെല്ലാം ഒരു മികച്ച മാര്‍ഗ്ഗദര്‍ശിയും അത്താണിയും കൂടിയായിരുന്നു. തന്റെ വിദ്യാര്‍ത്ഥികളെയെല്ലാം വ്യക്തിപരമായി മനസ്സിലാക്കുകയും ഏത് സാഹചര്യത്തിലും പ്രതിസന്ധിയിലും അവരെ സഹായിക്കുകയും ചെയ്തിരുന്നു. ഉപദേഷ്ടാവെന്ന നിലയിലുള്ള അദ്ദേഹത്തിന്റെ സാന്നിദ്ധ്യം ഞങ്ങളുടെ ബാച്ചിനെ വളരെയധികം സ്വാധീനിച്ചിട്ടുണ്ട്. ഓരോ സെമസ്റ്ററിന്റെയും തുടക്കത്തില്‍ അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ നടന്ന അഡൈ്വസറി മീറ്റിങ്ങുകളും ഞങ്ങളുടെ അഭ്യര്‍ത്ഥനകളെയും അദ്ദേഹം പ്രശ്‌നങ്ങളെയും കൈകാര്യം ചെയ്ത രീതിയും ഇന്നും ഓര്‍മയില്‍ തങ്ങി നില്‍ക്കുന്നുണ്ട്. അദ്ദേഹത്തിന്റെ വിയോഗം ഞങ്ങള്‍ക്കുണ്ടാക്കിയ നഷ്ടം നികത്താനാകാത്തതാണ്. ഞങ്ങളുടെ ഭാഗത്ത് ശരിയുണ്ടായിരുന്നിട്ടും ചെയ്യാത്ത തെറ്റുകളുടെ പേരില്‍ വിമര്‍ശിക്കപ്പെട്ടപ്പോഴെല്ലാം ഒരു അദ്ധ്യാപകനെന്ന നിലയില്‍ ഞങ്ങള്‍ക്കൊപ്പം നില്‍ക്കുകയും തെറ്റുകള്‍ പറ്റിയ സന്ദര്‍ഭത്തില്‍ അവ തിരുത്തിത്തന്ന് ഞങ്ങളെ മികച്ച വ്യക്തികളാക്കി മാറ്റുകയും ചെയ്തു. മറ്റാരും നല്‍കാത്ത പിന്തുണയും സംരക്ഷണവുമാണ് അദ്ദേഹം ഞങ്ങള്‍ക്ക് നല്‍കിയത്.
എല്ലാറ്റിനും എല്ലായ്‌പ്പോഴും തന്റെ വിദ്യാര്‍ത്ഥികള്‍ക്കൊപ്പം നില്‍ക്കുന്ന അദ്ദേഹത്തെ പോലൊരു അദ്ധ്യാപകനെ ഇനി ഞങ്ങള്‍ക്ക് ലഭിച്ചെന്നു വരില്ല. പകരക്കാരില്ലാത്ത മഹാനാണ് അദ്ദേഹം. എന്നെന്നേക്കുമായി ഞങ്ങള്‍ക്ക് അദ്ദേഹത്തെ നഷ്ടപ്പെട്ടു, കോളേജ് വീണ്ടും തുറക്കുന്ന ദിനം മുതല്‍ ആ ശൂന്യത ഞങ്ങള്‍ക്ക് അനുഭവപ്പെടും. കോളേജില്‍ ഗുരുതരമായ പ്രശ്‌നങ്ങള്‍ നേരിടേണ്ടി വന്ന ഒട്ടേറെ വിദ്യാര്‍ത്ഥികളെ അദ്ദേഹം സഹായിച്ചിട്ടുണ്ട്. ഞങ്ങള്‍ അദ്ദേഹത്തോട് എന്നും നന്ദിയുള്ളവരായിരിക്കും. ഞങ്ങള്‍ക്ക് നഷ്ടമായത് കേവലം ഒരു വ്യക്തിയെയല്ല, ഞങ്ങളുടെ വകുപ്പിന്റെ നട്ടെല്ലും വിശ്വസ്തനും ശക്തനുമായിരുന്ന നേതാവിനെയാണ്. ദൈവം അദ്ദേഹത്തിന്റെ കുടുംബത്തിനും പ്രിയപ്പെട്ടവര്‍ക്കും ഈ പ്രതിസന്ധി മറികടക്കാന്‍ ശക്തി നല്‍കട്ടെ.

About editor 336 Articles
Designer Publications Kerala Pvt Ltd, since its inception in 2003, promotes good architecture and design practices throughout the country.

Be the first to comment

Leave a Reply

Your email address will not be published.


*