ട്രോപ്പിക്കല്‍ കേരളീയ ശൈലിയില്‍ ഒരുക്കിയ വീടിന്റെ ഡിസൈനോട് സാമ്യപ്പെടുത്തിയാണ് വിശാലമായ ലാന്‍ഡ്‌സ്‌കേപ്പ് ഡിസൈന്‍ ചെയ്തിരിക്കുന്നത്. റോഡില്‍ നിന്ന് പടിപ്പുര കടന്നാണ് മുറ്റത്തേക്ക് പ്രവേശനം. കരിങ്കല്ലു പാകിയ ശേഷം ഇടയില്‍ പുല്ല് നട്ട് പിടിപ്പിച്ചിരിക്കുന്നു. സിമന്റില്‍ മരക്കുറ്റികളുടെ ആകൃതി തീര്‍ത്ത് അതില്‍ ചെടികള്‍ നട്ട് അതിര്‍ത്തി ഒരുക്കിയിരിക്കുന്നു. അതിനോട് ചേര്‍ന്ന് മരക്കുറ്റിയുടെ ആകൃതിയില്‍ ഒരു മേശയും തടി അറുത്ത് വച്ച പാറ്റേണില്‍ ബഞ്ചുകളും നിര്‍മ്മിച്ചിട്ടുണ്ട്. കൂടാതെ, ഒരു ഏറുമാടവും ഒരുക്കിയിരിക്കുന്നു. ഇതിനടുത്തായി ഒരു ഊഞ്ഞാലുമുണ്ട്. പുല്‍ത്തകിടിയില്‍ മെക്‌സിക്കന്‍ ഗ്രാസാണ് നട്ടിരിക്കുന്നത്. പൂക്കൂട മാതൃകയിലാണ് കിണറിന്റെ കൈവരി.

 

Leave a Reply

Your email address will not be published. Required fields are marked *