
വെണ്മയുടെ മേധാവിത്വവും ഫര്‍ണിഷിങ്ങിന്റെ
തികവും മുന്നിട്ടു നില്ക്കുന്ന ഇന്റീരിയര്‍

ആവശ്യമുള്ള ഇടങ്ങള്‍ മാത്രം ഹൈലൈറ്റ് ചെയ്ത് കൊണ്ടുള്ള മിതമായ ഫര്‍ണിഷിങ്ങാണ് ഇന്റീരിയറിന്റെ ശ്രദ്ധേയഗുണം. ലിവിങ് ഏരിയ ഒഴികെയുള്ള എല്ലായിടങ്ങളും വളരെ കുറവ് അലങ്കാരങ്ങള്‍ മാത്രം ഉള്‍പ്പെടുത്തി. വൈറ്റ് അടിസ്ഥാന നിറമാക്കിയാണ് പൊതുവെയുള്ള ഒരുക്കങ്ങള്‍. ഡിസൈന്‍ ഘടകങ്ങള്‍ക്ക് പ്രാധാന്യം നല്കിയ ഫര്‍ണിഷിങ്ങാണ് ലിവിങ് ഏരിയയില്‍. വിശാലമായ ഹാള്‍ ആണ് ലിവിങ് സ്പേസ് ആയി ക്രമീകരിച്ചത്. ഹാഫ്വുഡന് വെര്‍ട്ടിക്കല്‍ പാര്‍ട്ടീഷനാണ് ഓപ്പണ്‍ രീതിയിലുള്ള ലിവിങ് ഡൈനിങ് ഏരിയകളെ വേര്‍തിരിക്കുന്നത്. മറൈന്‍ പ്ലൈവുഡ്- ലാമിനേഷന് കോമ്പിനേഷനിലാണ് ഫര്‍ണിച്ചര്‍, വാഡ്രോബുകള്‍, പാര്‍ട്ടീഷനുകള്‍ എന്നിവ ഒരുക്കിയത്. കിച്ചനില്‍ മാത്രം മള്‍ട്ടിവുഡ് – ലാമിനേഷന് കബോഡുകള്‍ തെരഞ്ഞെടുത്തു. ഡൈനിങ് ടേബിള്‍ തേക്കുതടി ഉപയോഗിച്ച് പണിതു. ലിവിങ് ഒഴികെയുള്ള ഏരിയകളില്‍ ടൈല്‍ ഫ്ളോറിങ്ങ് നല്കി. ആന്തൂറിയം ഉള്‍പ്പെടെയുള്ള ചെടികള്‍ നല്‍കിയാണ് ബാല്‍ക്കണി മനോഹരമാക്കിയത്. ലളിതമായ ജിപ്സം സീലിങ് വര്‍ക്കും സീലിങ് ലൈറ്റും സ്പേസുകളുടെ ഫിനിഷിന് കൂടുതല്‍ പൂര്‍ണ്ണതയേകുന്നു. ഫോയര്‍, ലിവിങ്, ഡൈനിങ്, കിച്ചന്, മൂന്നു ബെഡ്റൂമുകള്‍, രണ്ട് അറ്റാച്ച്ഡ് ബാത്റൂമുകള്‍, ഒരു കോമണ്‍ ബാത്റൂം, ബാല്‍ക്കണി എന്നിവയാണ് ഏരിയകള്‍.

ലിവിങ് ഏരിയ
വുഡന്‍ ലാമിനേഷന് ഫ്ളോറിങ്, കസ്റ്റമൈസ് ചെയ്ത വുഡന്‍-കുഷ്യന് ചെയറുകള്‍. ഇളംനിറത്തിലുള്ള ഫ്ളോറല്‍ ഫര്‍ണിഷിങ്ങിലൂടെ ശ്രദ്ധേയമായ സോഫകള്‍, ലിവിങ് ഏരിയയെ മനോഹരമാക്കുന്ന ഘടകങ്ങളാണ് ഇവയെല്ലാം. ഓറഞ്ച് കളര്‍ ടെക്സ്ചര്‍ ഫിനിഷ് കൊണ്ട് ഒരു ഭിത്തി മാത്രം ഹൈലൈറ്റ് ചെയ്തു. മറൈന്‍ പ്ലൈവുഡില്‍ ചെയ്ത സി.എന്‍.സി വര്‍ക്കിനൊപ്പം ലൈറ്റിങ് ചേരുമ്പോള്‍ ഇവിടം കൂടുതല്‍ ആകര്‍ഷകമാകുന്നു. വെര്‍ട്ടിക്കല്‍ ലൂവര്‍ ഡിസൈനിലുള്ള പാര്ട്ടീഷന് വാളിലാണ് ടി.വി സ്ഥാപിച്ചത്. ആന്റിക്ക് ഡിസൈനിലുള്ള ഷോ ലാന്‍ഡ്ഫോണും ഫോണ്സ്റ്റാന്ഡും ഫ്രെയിം പെയിന്റിങ്ങുകളുമാണ് അലങ്കാരം.

ബാല്‍ക്കണി
ബാല്‍ക്കണിയില്‍ വുഡന്‍ ടൈല്‍ ഫ്ളോറിങ്ങും ക്ലാഡിങ്ങും ആര്‍ട്ടിഫിഷ്യല്‍ ഗ്രാസും ഹൈലൈറ്റ് ചെയ്യുന്ന ഭിത്തിയുമാണ്എടുത്തുനില്ക്കുന്നത്. ഡൈനിങ്ങ് ഏരിയയില്‍ നിന്ന് സ്ലൈഡിങ് ഡോര്‍ വഴി ബന്ധിപ്പിച്ചതിനാല്‍ ഇവിടെയാണ് മിറര്‍ ഉള്‍പ്പെടെയുള്ള വാഷ് ഏരിയ നല്‍കിയത്. ചട്ടികളില്‍ നട്ട പൂച്ചെടികളുടെ സാനിധ്യവും പച്ചപ്പിന്റെ ദൂരക്കാഴ്ചയും ബാല്‍ക്കണിയെ വീട്ടുകാരുടെ പ്രിയപ്പെട്ട ഇടമാക്കുന്നു.

ഡൈനിങ്
തേക്കുതടി കൊണ്ട് ഗ്ലാസ് ടോപ്പ് മേശ, കുഷ്യന് ടോപ്പ്, കസേരകള്‍ എന്നിവ ഒരുക്കി. പെന്‍ഡന്റ് ലൈറ്റുകള്‍ മാത്രമാണ് അലങ്കാരം. സീലിങ് ബോര്ഡറില് യെല്ലോ ലൈറ്റിങ് ഉള്‍പ്പെടുത്തി ഹൈലൈറ്റ് ചെയ്തു. വൈറ്റ് നിറത്തിന്റെ മേധാവിത്വവും ലാളിത്യവും ആണിവിടെ മുന്നിട്ട് നില്‍ക്കുന്നത്.

ബെഡ്റൂമുകള്‍
വ്യത്യസ്തമായ കളര്‍ തീമിലാണ് മൂന്നു കിടപ്പുമുറികളും.റെഡ്-വൈറ്റ് കളര്‍ കോമ്പിനേഷനിലാണ് ഒരു ബെഡ്റൂം. ലളിതമായ ഹെഡ്ബോര്ഡ് ഡിസൈന്‍, മിനിമം സീലിങ് വര്‍ക്ക്, നേര്‍ത്തതും വെണ്മയുള്ളതുമായ ഫാബ്രിക്ക് കര്‍ട്ടനുകള്‍ തുടങ്ങിയവയാണ് ബെഡ്റൂമുകളില്‍. വലിയ മിറര്‍ യൂണിറ്റോടു കൂടിയ ഡ്രസിങ് ഏരിയ രണ്ടു ബെഡ്റൂമുകളിലുണ്ട്. മറൈന്‍പ്ലൈ- ലാമിനേഷന് ഫിനിഷിലുള്ള വാഡ്രോബ് സൗകര്യങ്ങളുമുണ്ട്.

കിച്ചന്
പൂര്‍ണ്ണമായും വൈറ്റ് തീമാണ് കിച്ചനില്‍. മള്‍ട്ടിവുഡ്-ലാമിനേഷന് കോമ്പിനേഷിലാണ് കാബിനറ്റുകള്‍. നാനോവൈറ്റ് കൗണ്ടര്‍ടോപ്പും വൈറ്റ് ബാക്ക്സ്പ്ലാഷും വൈറ്റ് ടൈല്‍ ഫ്ളോറിങ്ങും ചേരുമ്പോള്‍ വെണ്മയുടെ തികവാണ് വെളിവാകുന്നത്.
Project Facts
- Designer : Stalin Baby (SpaceKraft Interiors, Punkunnam, Thrissur)
- Project Type :Residential house
- Owner :Jophykunnath
- Location :Thrissur
- Year Of Completion : 2019
- Area :1667 Sq.Ft
- Photography : Makdot Photography
Be the first to comment