‘ബി ഇന്ത്യന്‍ ബൈ ഇന്ത്യന്‍’

ആര്‍ക്കിടെക്റ്റ് രഞ്ജിത്ത് റോയ്

മനുഷ്യന്‍ പ്രകൃതിക്ക് എതിരായി പ്രവര്‍ത്തിക്കുമ്പോള്‍ അതിനെതിരെ പ്രകൃതി നല്‍കുന്ന ഒരു ഓര്‍മ്മപ്പെടുത്തല്‍ കൂടിയാണ് ഈ കോവിഡ് കാലം. ഇടവിട്ടു കൈകള്‍ കഴുകിയും, മാസ്‌ക് ധരിച്ചും സാമൂഹ്യ അകലം പാലിച്ചും നാം മുന്നോട്ടു പോവുകയാണ്. ആര്‍ക്കിടെക്ചര്‍ മേഖലയുമായി ബന്ധപ്പെടുത്തി പറഞ്ഞാല്‍ പ്രീ കോവിഡ്, പോസ്റ്റ് കോവിഡ് എന്നിങ്ങനെ രണ്ടു കാലങ്ങളായി തിരിച്ചു പറയേണ്ടി വരും. പോസ്റ്റ് കോവിഡ് കാലമായ ഇന്ന് പല മാറ്റങ്ങളും സ്വീകരിക്കേണ്ടതുണ്ട്. അതിലൊന്ന് ഡിസൈന്‍ ആണ്. നമ്മള്‍ ഏറ്റവും അധികം പ്രാധാന്യം കൊടുക്കേണ്ടത് ഡിസൈനിനും അതിനു യോജിക്കുന്ന മെറ്റീരിയല്‍ തെരഞ്ഞെടുക്കലിനുമാണ്. സിമന്റിന്റെ ഉപയോഗം കുറച്ച് ക്ലേ, ലൈം പ്ലാസ്റ്ററിങ് എന്നിവ ഉപയോഗിക്കാം. വിഷാംശമില്ലാത്ത പെയിന്റ് ഉപയോഗിക്കാം. നിലമൊരുക്കാന്‍ ടെറാക്കോട്ട ടൈലുകള്‍, ബാംബൂ, എന്നിവ ഉപയോഗിക്കാം. മറ്റൊന്ന് ‘ബി ഇന്ത്യന്‍ ബൈ ഇന്ത്യന്‍’ എന്നുള്ളതാണ്. നമ്മള്‍ വാങ്ങുന്ന പല മെറ്റീരിയലുകളും വിദേശികളാണ്. നമ്മുടെ നാട്ടില്‍ തന്നെ ഉല്പാദിപ്പിക്കുന്ന സാധനങ്ങള്‍ വാങ്ങുക, പ്രാദേശിക വിപണിക്ക് ഉയര്‍ച്ചയുണ്ടാവും. സീറോ വേസ്റ്റ് ഡിസൈന്‍ ആന്‍ഡ് കണ്‍സ്ട്രക്ഷന്‍ ടെക്‌നിക് ആണ് ഇനി വേണ്ടത്. ഇപ്പോള്‍ നിലവില്‍ ഉള്ള പല കെട്ടിടങ്ങളും, ഡിസൈനുകളും എടുത്തു നോക്കിയാല്‍ ആവശ്യമില്ലാത്ത പല കാര്യങ്ങളും കാണുവാനാകും. അവയൊക്കെ ഒന്ന് റീ ഡിസൈന്‍ ചെയ്യാം. എനര്‍ജി സംവിധാനങ്ങളിലും ഒരു മാറ്റം കൊണ്ടുവരാന്‍ പറ്റിയ സമയമാണിത്. സസ്‌റ്റെയിനബിള്‍ ആര്‍ക്കിടെക്ചര്‍, സോളാര്‍ എനര്‍ജി എന്നിവ വ്യാപകം ആകണം. വെള്ളം ഏറ്റവും കുറച്ച് ഉപയോഗിക്കുന്ന തരം സി പി ഫിറ്റിങ്ങുകളും, സാനിറ്ററി ഉപകരണങ്ങളും, പ്ലംബിങ് സാമഗ്രികളും തെരഞ്ഞെടുക്കണം. മിതമായ ബഡ്ജറ്റുള്ള, അത്യാവശ്യങ്ങള്‍ മാത്രം ഉള്‍പ്പെടുത്തിയുള്ള വീടുകള്‍ നിര്‍മ്മിക്കുക. ഇനിയുള്ള നിര്‍മ്മിതികളെ മള്‍ട്ടി ഫങ്ഷണല്‍ സ്‌പേസുകളാക്കാന്‍ ശ്രദ്ധിക്കുക. അതായത് ഒരേ സ്‌പേസ് തന്നെ വീടും ഓഫീസും ആയി ഉപയോഗിക്കാന്‍ കഴിയുന്ന തരത്തിലുള്ള ഇടങ്ങളും നിര്‍മ്മിതികളുമാണ് ഇനി വരേണ്ടത്. ഇതിനുതകുന്ന തരത്തിലുള്ള ഫര്‍ണിച്ചറും മറ്റു സാമഗ്രികളും തെരഞ്ഞെടുക്കുക. മിനിമലിസം ആകട്ടെ ഇനിയുള്ള നമ്മുടെ ജീവിത ശൈലി.

About editor 319 Articles
Designer Publications Kerala Pvt Ltd, since its inception in 2003, promotes good architecture and design practices throughout the country.

Be the first to comment

Leave a Reply

Your email address will not be published.


*