മംഗളം സ്‌കൂള്‍ ഓഫ് ആര്‍ക്കിടെക്ചര്‍ & പ്ലാനിങ് (MASAP), കോട്ടയം

മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റിയുടെ അംഗീകാരത്തോടെ 2014ല്‍ കോട്ടയത്ത് പ്രവര്‍ത്തനം ആരംഭിച്ച മംഗളം സ്‌കൂള്‍ ഓഫ് ആര്‍ക്കിടെക്ചര്‍ & പ്ലാനിങ് (MASAP) ഇന്ന് 2020ല്‍ വികസനത്തിന്റെ പാതയിലാണ്.
തുടക്കം മുതല്‍ തന്നെ മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റിയുടെ ബി.ആര്‍ക്ക് സെമസ്റ്റര്‍ പരീക്ഷകളിലെല്ലാം മികച്ച വിജയശതമാനം നിലനിര്‍ത്താന്‍ ഇവിടുത്തെ വിദ്യാര്‍ത്ഥികള്‍ക്കു കഴിഞ്ഞിട്ടുണ്ട്. യൂണിവേഴ്‌സിറ്റി തലത്തില്‍ 2019-ലെ ബി.ആര്‍ക്ക് ഡിഗ്രി ബാച്ചിലെ ഒന്ന്, മൂന്ന്, ഏഴ് റാങ്കുകള്‍ MASAP നാണ് ലഭിച്ചത്.


കഴിഞ്ഞ അഞ്ചു വര്‍ഷങ്ങളിലും മികച്ച വിജയശതമാനം നിലനിര്‍ത്താന്‍ കഴിഞ്ഞതാണ് മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റിയില്‍ മുന്‍പില്ലാതിരുന്ന എം.ആര്‍ക്ക് കോഴ്‌സ് ആരംഭിക്കാന്‍ MASAP മാനേജ്‌മെന്റിനും ഫാക്കല്‍റ്റിക്കും പ്രചോദനമായത്.

തുടക്കത്തില്‍ ഇരുപത് സീറ്റുകളും രണ്ടു വര്‍ഷം ദൈര്‍ഘ്യവുമുളള ലാന്‍ഡ്‌സ്‌കേപ്പ് ആര്‍ക്കിടെക്ചറിലെ എം.ആര്‍ക്ക് കോഴ്‌സിനാണ് 2019-2020 വര്‍ഷത്തില്‍ യൂണിവേഴ്‌സിറ്റി അംഗീകാരം നല്‍കിയത്. കേരളത്തിലെ മറ്റ് യൂണിവേഴ്‌സിറ്റികളിലൊന്നും ഈ കോഴ്‌സ് ഇതു വരെ തുടങ്ങിയിട്ടില്ല. സാദ്ധ്യതകളേറെയുള്ള ഈ പുതുതലമുറ കോഴ്‌സ് പഠിക്കാനുള്ള അസുലഭ അവസരമാണ് കേരളത്തിലെ യുവതലമുറ ആര്‍ക്കിടെക്റ്റുകള്‍ക്ക് ലഭിക്കുന്നത്. കോട്ടയം പട്ടണത്തില്‍ നിന്ന് കേവലം നാല് കിലോമീറ്റര്‍ അകലെ ഹരിതമനോഹരമായ അന്തരീക്ഷത്തിലാണ് MASAP പ്രവര്‍ത്തിക്കുന്നത്. പരിചയ സമ്പന്നരായ അദ്ധ്യാപകരുടെ സാന്നിധ്യവും പ്രമുഖ ആര്‍ക്കിടെക്റ്റുകളുടെയും, ലാന്‍ഡ്‌സ്‌കേപ്പ് ആര്‍ക്കിടെക്റ്റുകളുടെയും സജീവമായ ഇടപെടലുകളും MASAP ലെ ബി. ആര്‍ക്ക് എം.ആര്‍ക്ക് കോഴ്‌സുകളുടെ മികച്ച അക്കാദമിക് നിലവാരം ഉറപ്പു വരുത്തുന്നുണ്ട്.

Mangalam School of Architecture and Planning
Parampuzha, Perumbaikkad P.O., Kottayam, Kerala -686 028
Phone : 0481A -2311964, 2311965, 09895010120
Email: masap@mangalam.in
www.mangalamcampus.com, www.masap.in

പുതിയ ലക്കം ഡിസൈനര്‍ പ്ലസ് ബില്‍ഡര്‍ ഇപ്പോള്‍ വിപണിയില്‍.  ഡിജിറ്റല്‍ കോപ്പി സബ്‌സ്‌ക്രൈബ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക. പ്രിന്റഡ് മാസികയ്ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക.

About editor 336 Articles
Designer Publications Kerala Pvt Ltd, since its inception in 2003, promotes good architecture and design practices throughout the country.

Be the first to comment

Leave a Reply

Your email address will not be published.


*