Project Specifications

 

പ്രോപ്പര്‍ട്ടി:  2 ബെഡ് റൂം ഫ്‌ളാറ്റ്
ലൊക്കേഷന്‍: കോഴിക്കോട്
വിസ്തീര്‍ണ്ണം:  1100 സ്‌ക്വയര്‍ഫീറ്റ്
ക്ലൈന്റ്:  സലീം, സജ്‌ന
ഡിസൈനര്‍:  കണ്ണന്‍, വിസ്‌ക്രാഫ്‌റ്റേഴ്‌സ്, കോഴിക്കോട്

പ്രത്യേകതകള്‍
കോഴിക്കോട് പാലസി ഹൈലൈറ്റ് ഹില്‍സ് എന്ന ഫ്‌ളാറ്റ് സമുച്ചയത്തില്‍ ഓഫ് വൈറ്റ് നിറത്തിന്റെ തലയെടുപ്പോടെയാണ് ഈ ഫ്‌ളാറ്റ് സ്ഥിതി ചെയ്യുന്നത്. മിനിമലിസത്തിലൂന്നി ഡിസൈന്‍ ചെയ്തിരിക്കുന്ന ഫ്‌ളാറ്റില്‍ അനാവശ്യ ഫര്‍ണിച്ചറോ ഫിറ്റിങ്ങ്‌സോ ഒന്നുമില്ല. പ്ലൈവുഡിന്റെയും വെനീറിന്റെയും സംയോജനത്തില്‍ ചെയ്ത പാനലിങ് വര്‍ക്കുകളും, വാതിലുകളും, വാഡ്രോബുകളുമാണ് ഇന്റീരിയറിന് ചാരുതയേകുന്നത്. ബര്‍മ്മയില്‍ നിന്ന് ഇറക്കുമതി ചെയ്ത നല്ലയിനം പ്ലൈവുഡാണ് ഇന്റീരിയറിന് ഉപയോഗപ്പെടുത്തിയിരിക്കുന്നത്. അനുയോജ്യമായ ലൈറ്റിങ്ങും ലാംപുകളും സീലിങ്ങുമെല്ലാം ഇന്റീരിയറിനെ മികവുറ്റതാക്കുന്നു. ഓപ്പണ്‍ സ്‌പേസ് നയത്തില്‍ ഡിസൈന്‍ ചെയ്തതിനാല്‍ ഫ്‌ളാറ്റിനുള്ളില്‍ ധാരാളം സ്ഥലമുള്ളതു പോലെ തോന്നിക്കുന്നു.

ലിവിങ് റൂം
എല്‍ ഷേപ്പില്‍ ഉള്ള വെള്ള സോഫാ സെറ്റിനോട് ചേര്‍ന്ന ഭിത്തിയില്‍ കറുത്ത വാള്‍പേപ്പര്‍ ഒട്ടിച്ച് ഹൈലൈറ്റ് ചെയ്തിരിക്കുന്നു. സോഫാസെറ്റിന് അഭിമുഖമായി ടിവി ഏരിയ ഒരുക്കിയിരിക്കുന്നു. പ്ലൈവുഡിന്റെയും വെനീറിന്റെയും സംയോജനത്തിലാണ് ടിവി യൂണിറ്റ് നിര്‍മ്മിച്ചിരിക്കുന്നത്. ഓപ്പണ്‍ ചെയ്യാന്‍ കഴിയുന്ന വലിയ ഡോറിന് പ്രാധാന്യം നല്‍കിയാണ് ലിവിങ് റൂം ഡിസൈന്‍ ചെയ്തിരിക്കുന്നത്. ഈ ഡോര്‍ തുറന്നാല്‍ പുറമേയുള്ള പ്രകൃതി ഭംഗി ആസ്വദിക്കാന്‍ അവസരവുമുണ്ട്.

ഡൈനിങ് ഏരിയ
മുറിയുടെ ആകൃതിക്കനുസരിച്ച് പാരലല്‍ ആയിട്ടാണ് ഡൈനിങ് ടേബിളും കസേരകളും സെറ്റ് ചെയ്തിരിക്കുന്നത്. വെനീര്‍ കൊണ്ട് നിര്‍മ്മിച്ച ടേബിളിന്റെ കൗണ്ടര്‍ ടോപ്പിന് പാനിലാക്ക് ഗ്ലാസ് ഉപയോഗിക്കുകയും പെബിളുകള്‍ നിരത്തി മനോഹരമാക്കുകയും ചെയ്തിരിക്കുന്നു. മരത്തില്‍ നിര്‍മ്മിച്ച കസേരകള്‍ ടേബിളിനോട് സാമ്യപ്പെടുത്താന്‍ വെനീര്‍ കളര്‍ കൊണ്ട് പെയിന്റ് ചെയ്തിരിക്കുന്നു. ഡൈനിങ് ഏരിയയിലെ സീലിങ്ങിനും വെനീറും പ്ലൈവുഡുമാണ് ഉപയോഗിച്ചിരിക്കുന്നത്. പ്ലൈവുഡില്‍ തീര്‍ത്ത ക്രോക്കറി ഷെല്‍ഫിനും ഡൈനിങ് ഏരിയയില്‍ സ്ഥാനമുണ്ട്. ഡൈനിങ് ഏരിയയോട് ചേര്‍ന്ന് വാഷ് ഏരിയ ഒരുക്കിയിരിക്കുന്നു. വെള്ള പാനിലാക്ക് ഗ്ലാസില്‍ സജ്ജീകരിച്ച വാഷ് ഏരിയയുടെ ഭിത്തി് കറുത്ത ഗ്രനൈറ്റ് കൊണ്ടുള്ളതാണ്.

ബെഡ് റൂമുകള്‍
ഇളം നിറങ്ങളുടെ സംയോജനത്തിലാണ് രണ്ട് കിടപ്പുമുറികളും ഡിസൈന്‍ ചെയ്തിരിക്കുന്നത്. സ്റ്റോറേജ് സൗകര്യങ്ങള്‍ക്കും ഡ്രസിങ് ഏരിയയ്ക്കും കിടപ്പുമുറികളില്‍ ഇടം നല്‍കിയിരിക്കുന്നു. പ്ലൈവുഡ്, മൈക്ക കോംപിനേഷനിലാണ് കട്ടിലുകള്‍ നിര്‍മ്മിച്ചിരിക്കുന്നത്. എല്‍ഇഡി ലൈറ്റിങ്, വാള്‍പേപ്പര്‍കൊണ്ട് ഹൈലൈറ്റ് ചെയ്തിരിക്കുന്ന സീലിങ്, ഭിത്തികള്‍ ലെതര്‍ ഫോം കൊണ്ട് ഹൈലൈറ്റ് ചെയ്തിരിക്കുന്ന കട്ടിലിന്റെ ഹെഡ്‌റെസ്റ്റ് എന്നവയെല്ലാം ആകര്‍ഷകം തന്നെ.

അടുക്കള
വെറ്റ്, ഗ്രീന്‍ കളര്‍ കോംപിനേഷനില്‍ പാരലല്‍ ആയിട്ടാണ് കിച്ചന്റെ ഡിസൈന്‍. ഇന്‍ബില്‍റ്റ് ഫ്രിഡ്ജിനും ഇതേ കളര്‍ കോംപിനേഷന്‍ തന്നെ. സ്റ്റോറേജ് സൗകര്യങ്ങള്‍ക്ക് അടുക്കളയില്‍ പരമാവധി പ്രാധാന്യം നല്‍കിയിരിക്കുന്നു. വൈറ്റ് ആര്‍ട്ടിഫിഷ്യല്‍ ഗ്രനൈറ്റ് കൊണ്ടാണ് കൗണ്ടര്‍ ടോപ്പ്. ചെറിയൊരു ബ്രേക്ക് ഫാസ്റ്റ് ഏരിയ കൂടി അടുക്കളയില്‍ ഒരുക്കിയിരിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>