July 7th, 2014
യൂറോപ്യന്‍ സ്റ്റൈല്‍

പരമ്പരാഗതശൈലിയില്‍ നിന്നും മാറി നില്‍ക്കുന്ന കാഴ്ചയില്‍ സൗന്ദര്യവും കാര്യത്തില്‍ സൗകര്യവും ഒത്തുചേരുന്ന അത്യാധുനികമായ ഒരു വീടായിരുന്നു കാഞ്ഞിരപ്പള്ളിയില്‍ ബിസിനസുകാരനായ ജോജോയുടെയും കുടുംബത്തിന്റെയും ആഗ്രഹം. പച്ചപുതച്ചു കിടക്കുന്ന മുറ്റത്തിന് തിലകക്കുറിയായി പ്രകൃതിസൗന്ദര്യം ഉള്‍ച്ചേര്‍ത്ത് പ്ലോട്ടിന്റെ ആകൃതിയ്ക്കനുസരിച്ച് റിവിന്‍ വി വര്‍ഗീസ് എന്ന ഡിസൈനര്‍ യൂറോപ്യന്‍ മാതൃകയിലുള്ള ഈ വീട് പണിതീര്‍ത്തിരിക്കുന്നത്.
ഈ സ്വപ്നഗേഹത്തിന് യൂറോപ്യന്‍ ശൈലി നല്‍കിയത് മക്കളുടെ ആധുനിക ശൈലിയിലുള്ള പ്രിയം കൊണ്ടായിരുന്നു. മുമ്പുണ്ടായിരുന്ന ട്രഡീഷണല്‍ ശൈലിയിലുള്ള വീട്ടില്‍ നിന്നും ഒരു കൂടുമാറ്റം മക്കളെപ്പോലെ തന്നെ മാതാപിതാക്കളും ആഗ്രഹിച്ചിരുന്നു.

2 thoughts on “യൂറോപ്യന്‍ സ്റ്റൈല്‍

Leave a Reply

Your email address will not be published. Required fields are marked *