വെറും 2.7 സെന്റിന്റെ പ്ലോട്ടില്‍ എറണാകുളത്ത് സുഭാഷ് നഗറിലുള്ള വിനോദ് ബെഞ്ചമിന്റെ 1960 സ്‌ക്വയര്‍ഫീറ്റ് വിസ്തൃതിയില്‍ പണിത ഇരട്ട വീടിന് പിന്നില്‍ പ്രവര്‍ത്തിച്ച ഡിഡൈന്‍ നയം അത്യാവശ്യങ്ങള്‍ക്കു മാത്രം പ്രാധാന്യം, ലളിതമായ രീതി എന്നതായിരുന്നു. ഇടപ്പള്ളിയിലെ ലീഡ്‌സ് ആര്‍ക്കിടെക്റ്റ്‌സിലെ ആര്‍ക്കിടെക്റ്റ് മനോജാണ് ഈ നാനോവീടിന്റെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചത്.
അവശ്യ ഇടങ്ങള്‍ മാത്രം
മൂന്നുനിലകളിലായി രണ്ടു വീടുകളാണ് ഇവിടെ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. ആദ്യ രണ്ടു നിലകള്‍ ഉടമസ്ഥര്‍ക്ക് താമസിക്കുവാനും ഏറ്റവും മുകളിലുള്ളത് വാടകയ്ക്കു നല്‍കുവാനുമായിട്ടാണ് ഉദ്ദേശ്യം. മൂന്നംഗങ്ങളുള്ള കുടുംബത്തിന് എല്ലാ സൗകര്യങ്ങളോടെയും, സുരക്ഷിത്വത്തോടെയും താമസിക്കാവുന്ന മാതൃകയിലാണ് വീട് സജ്ജീകരിച്ചിരിക്കുന്നത്. മൂന്നാം നിലയിലേക്കുള്ള സ്റ്റെയര്‍കേസ് വരെ സ്വകാര്യത ഉറപ്പാക്കിയാണ് നിര്‍മ്മിച്ചിരിക്കുന്നത്.
എല്ലാം ലളിതം
‘പുറംമോടിയ്ക്ക് വേണ്ടി പണം കളയേണ്ട’ എന്ന വീട്ടുകാരുടെ ആവശ്യം പാലിച്ചുകൊണ്ടാണ് നിര്‍മ്മാണം പുരോഗമിച്ചത്. ലളിതമായൊരുക്കിയ എക്സ്റ്റീരിയറും ഇന്റീരിയറും ആര്‍ക്കിടെക്ചര്‍ തത്ത്വങ്ങളെ മാത്രം പിന്തുണയ്ക്കുന്നു. സൂര്യപ്രകാശം സമൃദ്ധമായി ഉള്ളില്‍ എത്തുന്ന തരത്തിലാണ് ഉള്‍ത്തളങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്. ലിവിങ് ഏരിയ, ഡൈനിങ് ഏരിയ, ബെഡ്‌റൂം, കിച്ചന്‍ എന്നിവയാണ് ഒന്നാം നിലയിലുള്ളത്. ഫാമിലി ലിവിങ്ങും, മാസ്റ്റര്‍ ബെഡ്‌റൂമും, രണ്ടാം നിലയിലും. ഭാവിയില്‍ ബെഡ്‌റൂം ആക്കാവുന്ന രീതിയിലാണ് ഫാമിലി ഏരിയ സജ്ജമാക്കിയിട്ടുള്ളത്.
സ്‌റ്റെയര്‍ കേസുകള്‍ രണ്ട്
വീടിനുള്ളില്‍ നല്‍കിയിട്ടുള്ള സ്റ്റെയര്‍കേസ് മൂന്ന് നിലകളെയും തമ്മില്‍ ബന്ധിപ്പിക്കുന്നതാണ്. ഈ ഏരിയ പുറത്തേക്ക് പ്രോജക്റ്റ് ചെയ്ത് നില്‍ക്കുന്നതിന്റെ അടിയില്‍ കാര്‍ പോര്‍ച്ചിന് സ്ഥാനം കണ്ടെത്തിയിരിക്കുന്നു. സ്റ്റെയര്‍കേസിന്റെ സമീപമുള്ള ഏരിയ വാഷ് ഏരിയയ്ക്കും സ്റ്റോറേജിനുമായി നീക്കി വച്ചു.
ഇളം നിറങ്ങള്‍ മാത്രം ഇന്റീരിയറിലും എക്സ്റ്റീരിയറിലും ഉപയോഗിച്ചതിനാല്‍ അകത്ത് തെളിച്ചമുള്ള അന്തരീക്ഷമാണ്. മിനിമലിസ്റ്റിക് നയത്തിലുള്ള ഫര്‍ണിച്ചര്‍, ലൈറ്റുകള്‍ ഇവയൊക്കെയാണ് ഡിസൈനില്‍ ഉള്‍ക്കൊള്ളിച്ചത്.
മൂന്നാം നിലയിലെ വീട്ടില്‍ രണ്ടു കിടപ്പുമുറികളും, ലിവിങ് കം ഡൈനിങ് ഏരിയയും, അടുക്കളയും, ബാല്‍ക്കണിയും ഒരുക്കിയിട്ടുണ്ട്. മൂന്നു നിലയായതുകൊണ്ട് ഫുട്ടിങ് ചെയ്ത് ഒരു നില വാര്‍ത്തതിനു ശേഷം ബ്രിക്ക് വര്‍ക്കു ചെയ്യുകയായിരുന്നു. എല്ലാ നില കളുടെയും സീലിങ് ഒരേ ഉയരത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്. പരമാവധി തുറന്ന നയത്തിലാണ് വീട്. പരിമിതികള്‍ നിറഞ്ഞ പ്ലോട്ടിലാണ് വീട് പണിതതെങ്കിലും ഉള്ള സ്ഥലത്ത് ഒന്നിനു പകരം രണ്ടു വീടുകള്‍ നിര്‍മ്മിക്കാനായി എന്നു മാത്രമല്ല, പരിമിതികള്‍ ഒന്നുമില്ലാതെയുമായിരിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>

apteka mujchine for man ukonkemerovo woditely driver.