ലീനിയര്‍-ക്യൂബിക്ക് ഹൗസ്

സൗകര്യങ്ങള്‍ക്ക് ഊന്നല്‍ നല്‍കി ഒരുക്കിയ കന്റംപ്രറി ഭവനം

ലീനിയര്‍- ക്യൂബിക്ക് ബോക്‌സ് ഡിസൈനുകളുടെ പ്രൗഢമായ മിശ്രണമാണ് ഈ വീട്.

വൈറ്റ്-വുഡന്‍ കോമ്പിനേഷനൊപ്പം റസ്റ്റിക്ക് നിറഭേദങ്ങളും ചേര്‍ന്ന ഭവനം ഡിസൈന്‍ ചെയ്തത് ആര്‍ക്കിടെക്റ്റ് ഷജീഹ് (ക്രയോണ്‍ ആര്‍ക്കിടെക്റ്റ്‌സ്, വളാഞ്ചേരി) ആണ്.

ALSO READ: ബീച്ച് ഹൗസ് പോലെ

നേര്‍ത്ത വുഡന്‍ പാളികളാണ് ഫ്രണ്ട് എലിവേഷനിലെ ശ്രദ്ധേയ ഡിസൈന്‍ ഘടകം. ചെരിവുള്ള പ്ലോട്ടിന്റെ ഉയര്‍ന്ന സ്ഥലത്താണ് വീട് പണിതിരിക്കുന്നത്.

പ്ലോട്ടനുസരിച്ച് മൂന്നു ലെവലിലാണ് വീട്. ഫസ്റ്റ് ഫ്‌ളോറിലെ പ്രൊജക്ഷന്‍ രീതിയിലുള്ള ബെഡ്‌റൂമും മൂന്നാം ലെവലിലെ ബെഡ്‌റൂമും കാന്റിലിവര്‍ രീതിയിലാണ്.

മെയിന്‍ യാര്‍ഡായ ഫസ്റ്റ് ലെവലിനും ബാക്ക് യാര്‍ഡായ സെക്കന്‍ഡ് ലെവലിനും പ്രത്യേകം പ്രവേശന മാര്‍ഗ്ഗങ്ങളുണ്ട്. ഈ രണ്ടു വശങ്ങളിലും കാര്‍ പോര്‍ച്ചുമുണ്ട്.

LSO READ: കുന്നിന്‍കാഴ്ചകള്‍ വിരുന്നു വരുന്ന വീട്‌

ലാന്‍ഡ്‌സ്‌കേപ്പിലും ടെറസ് ഏരിയയിലും ചെടികളൊരുക്കി. സെറാ സ്റ്റോണാണ് മുറ്റത്ത് പതിച്ചത്. പുല്‍ത്തകിടിയും പാകിയിട്ടുണ്ട്. മുറ്റത്ത് നിന്ന് ഏഴു പടികളുടെ ഉയരത്തിലാണ് സിറ്റൗട്ട്.

ഇവിടെ നിന്ന് ഫോര്‍മല്‍ ലിവിങ്ങിലേക്കും ബാക്ക് യാര്‍ഡില്‍ നിന്ന് ഫാമിലി ലിവിങ് ഏരിയയിലേക്കുമാണ് പ്രവേശനം.

ഗ്രൗണ്ട് ലെവലിലെ കോമണ്‍ ഏരിയകളെല്ലാം ഒരു പാസേജിന്റെ ഇരു വശങ്ങളിലായാണ്. ഇതിനിടെയില്‍ രണ്ടു കോര്‍ട്ട് യാര്‍ഡുകളുമുണ്ട്.

ലൂവറുകള്‍ പോലെയുള്ള തേക്കു തടിയുടെ പാര്‍ട്ടീഷനുകളും ഗ്ലാസും കോമണ്‍ ഏരിയകളില്‍ ഓപ്പണ്‍ ഫീലിങ് കൊണ്ടു വരുന്നു.

തേക്കും മഹാഗണിയുമാണ് തടിപ്പണികള്‍ക്ക് ഉപയോഗിച്ചത്.

മറൈന്‍ പ്ലൈവുഡ്-മൈക്ക ഫിനിഷിലാണ് സ്റ്റോറേജ് സ്‌പേസുകള്‍.

ജനല്‍ ഫ്രെയ്മുകള്‍ യു.പി.വി.സി കൊണ്ട് ചെയ്തു.

സിറ്റൗട്ട്, ഫോര്‍മല്‍ ലിവിങ്, ഫാമിലി ലിവിങ്, ഡൈനിങ്, കിച്ചന്‍, കോര്‍ട്ട്‌യാര്‍ഡുകള്‍, ബാത്അറ്റാച്ച്ഡായ ആറ് ബെഡ്‌റൂമുകള്‍, ലൈബ്രറി, ബാല്‍ക്കണി, സ്വിമ്മിങ് പൂള്‍ എന്നിവയാണ് ഏരിയകള്‍.

ഗ്രൗണ്ട് ഫ്‌ളോറിലെ കോമണ്‍ ഏരിയകളെല്ലാം ഡബിള്‍ ഹൈറ്റിലായതിനാല്‍ വിശാലതയേറെയാണ്.

വൈറ്റ് നിറത്തിനൊപ്പം വുഡന്‍ ടെക്‌സ്ച്ചറുകളുടെ മിശ്രണം അകത്തളത്തെ ഏറെ സ്വാഭാവികമാക്കുന്നു.

ഗ്രനൈറ്റ്, ഡെക്ക് പാറ്റേണിലുള്ള വുഡന്‍ ടൈല്‍, വിട്രിഫൈഡ് ടൈല്‍ എന്നിവയാണ് ഫ്‌ളോറിങ്ങിന് തെരഞ്ഞെടുത്തത്.

കോമണ്‍ ഏരിയകളിലെ വുഡന്‍ സീലിങ് പ്രൗഢമാണ്.

സീലിങ് വര്‍ക്ക് ചെയ്യാതെ കോണ്‍ക്രീറ്റ് എക്‌സ്‌പോസ്ഡ് രീതിയില്‍ നല്‍കി.

ബെഡ്‌റൂമുകള്‍ ഏറ്റവും ലളിതമായി ഒരുക്കാനും ശ്രദ്ധിച്ചു.

FACT FILE

  • Architect : Shajeeh K K (Crayon Architects, Malappuram)
  • Project Type : Residencial
  • Owner : Dr. Ali
  • Location : Edayoor, Valanchery
  • Year Of Completion : 2019
  • Area : 4730 Sq. Ft.
  • Photography : Ajeeb Comachi

പുതിയ ലക്കം ഡിസൈനര്‍ പ്ലസ് ബില്‍ഡര്‍ ഇപ്പോള്‍ വിപണിയില്‍.  ഡിജിറ്റല്‍ കോപ്പി സബ്‌സ്‌ക്രൈബ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക. പ്രിന്റഡ് മാസികയ്ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക.

About editor 261 Articles
Designer Publications Kerala Pvt Ltd, since its inception in 2003, promotes good architecture and design practices throughout the country.

Be the first to comment

Leave a Reply

Your email address will not be published.


*